തിരുവനന്തപുരം: കുട്ടികൾക്ക് കൊടുക്കാനെന്ന പേരിൽ മൂന്നരവര്‍ഷം കൊണ്ട് ഡിപ്ലോമാറ്റിക് ബഗേജിലൂടെ സംസ്ഥാനത്ത് എത്തിയത് 17,000 കിലോ ഈന്തപ്പഴം . കുട്ടികള്‍ക്ക് കൊടുത്തത് വളരെക്കുറച്ചു മാത്രം.
യുഎഇ കോണ്‍സുലേറ്റ് വഴി കോണ്‍സുല്‍ ജനറലിന്‍റെ പേരിലാണ് ഈന്തപ്പഴം എത്തിയത് . ഈന്തപ്പഴ ഇറക്കുമതിയിൽ അസ്വാഭാവികതയുണ്ടെന്നു കസ്റ്റംസ് കണ്ടെത്തൽ. നികുതിയടക്കാതെ 17,000 കിലോ ഈന്തപ്പഴമെത്തിച്ച് വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നുവെന്നാണ് കസ്റ്റംസിന്റെ നിഗമനം. സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു.
സ്വപ്ന സുരേഷും യുഎഇ കോണ്‍സുല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയാണ് ഈന്തപ്പഴ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളിലും ബഡ്‌സ് സ്‌കൂളുകളിലുമായി 40000 കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് 15 കുട്ടികള്‍ക്ക് മാത്രമാണ് ഈന്തപ്പഴം നല്‍കിയത്. പൂജപ്പുര ചില്‍ഡ്രണ്‍സ് ഹോമിലെ കുറച്ച് വിദ്യാര്‍ഥികള്‍ക്ക് ഈന്തപ്പഴം നല്‍കിയായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തിന് ശേഷം ഈന്തപ്പഴ വിതരണം നടന്നിട്ടില്ലെന്നും ആരോപണമുണ്ട്.
കൊണ്ടുവന്ന മുന്തിയ ഇനം ഈന്തപ്പഴം പല ഉന്നതരുടെയും വീടുകളിലെത്തിയെന്നും പറയപ്പെടുന്നു. ഉന്നതരുമായി ബന്ധം സ്ഥാപിക്കാനും സ്വപ്‌ന ഈന്തപ്പഴം ഉപയോഗിച്ചുവെന്നു കസ്റ്റംസ് കരുതുന്നു.
അതേസമയം ഈന്തപ്പഴത്തിന്‍റെ മറവിൽ നടന്നത് വൻ സ്വര്‍ണ്ണക്കടത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . 17000 കിലോ ഈന്തപ്പഴം എന്തിനാണ് കോൺസുലേറ്റിന്? സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ അറിയാതെ ഇത് നടക്കില്ല. തീവെട്ടിക്കൊള്ള ഭൂഷണമാണെന്നു കരുതുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Read Also “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരത്ഭുതം കണ്ടു”: പിണറായി വിജയൻ
Read Also രാജമലയിലെ ദുരന്തഭൂമിയിൽ മകന്റെ മൃതദേഹം തപ്പി ഒരു പിതാവ് ഉണ്ണാതെ ഉറങ്ങാതെ
Read Also എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ
Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”
Read Also നടുവേദന അകറ്റാൻ ചില ലളിത വ്യായാമങ്ങൾ
Read Also ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിൻ ജോയി














































