കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. . സ്വപ്നയുടെ ജാമ്യത്തെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍ഐഎയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിജയ കുമാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി നൽകിയത് ശിവശങ്കറാണ്. അദ്ദേഹത്തിൽനിന്ന് സ്വപ്ന ഉപദേശങ്ങൾ സ്വീകരിച്ചിരുന്നുവെന്നും എൻഐഎ അറിയിച്ചു.
സ്വര്‍ണ്ണം കടത്തിയ കേസില്‍ യുഎപിഎ നിലനില്‍ക്കുമോ എന്ന് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെനന്നായിരുന്നു ഇതിന് മറുപടിയായി എന്‍ഐഎ കോടതിയില്‍ നല്‍കിയത്.
സ്വര്‍ണക്കടത്തിന്റെ പേരില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. ഇത് നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. ഇതിന് മറുപടിയായി വിഷയം കൂടുതല്‍ ഗൗരവമുള്ളതാണെന്ന് എൻ ഐ എ കോടതിയിൽ പറഞ്ഞു. ഗൂഢാലോചനയിൽ സ്വപ്‌നയ്ക്ക് മുഖ്യപങ്കുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചുവെന്നും എൻഐഎ വ്യക്തമാക്കി.
ആശീര്‍വാദ് ആട്ടക്കെതിരെ ദുഷ് പ്രചാരണം എന്ന് ഐ ടിസി
ആശീർവാദ് ആട്ടയിൽ പ്ലാസ്റ്റിക്കിന്റെ അംശം അടങ്ങിയിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ ചിലർ നടത്തിയ പ്രചാരണം നിർമാതാക്കളായ ഐ.ടി.സി. കമ്പനി തള്ളി. ആശീർവാദ് ആട്ട പല തവണ കഴുകിയാൽ പശ പോലുള്ള പദാർഥം ഉണ്ടാകുമെന്നും ഇത് പ്ലാസ്റ്റിക് ആണെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയുള്ള പ്രചാരണം. ഇത് വാസ്തവത്തിൽ ഗോതമ്പിൽ അടങ്ങിയിട്ടുള്ള ഒരു പ്രോട്ടീൻ (ഗ്ലൂട്ടെൻ) ആണ്. തെറ്റിധാരണ പരത്തുന്നതും അപകീർത്തികരവുമായ പ്രചാരണത്തിനെതിരേ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് കോടതി വിലക്കിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരും അത്തരം വീഡിയോ ഷെയർ ചെയ്യുന്നവരും നിയമനടപടി നേരിടേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു. നിര്‍മാണ വിതരണ ഘട്ടങ്ങളില്‍ സുരക്ഷയും ശുചിത്വവും ഉറപ്പാക്കിയാണ് ആശീര്‍വാദ് ആട്ട നിര്‍മിക്കുന്നതെന്നും ഐടിസി ലിമിറ്റഡ് വ്യക്തമാക്കി
തലശ്ശേരി : കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കുറ്റത്തിന് തലശ്ശേരി അതിരൂപതയിലെ ചായ്യോത്ത് അൽഫോൻസാ ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്ന വൈദീകനെ അൾത്താരയിൽ നിന്ന് വിളിച്ചിറക്കി കേസെടുത്ത പോലീസ് നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ . നടപടി അപലപനീയവും, പ്രതിഷേധാർഹവുമെന്ന് കെസിവൈഎം സംസ്ഥാന സമിതി ഒരു പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി .
ചായ്യോത്ത് അൽഫോൻസാ ഇടവക വികാരി ഫാ. ലൂയി മരിയദാസിനെതിരെയാണ് നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് കൊണ്ട് തിരുക്കർമ്മം ചെയ്തു കൊണ്ടിരുന്ന വൈദികനെ, തിരുക്കർമ്മങ്ങൾക്കിടയിൽ നിന്നും യാതൊരു മുന്നറിയിപ്പും ഇല്ലാതെ പള്ളിയുടെ മുൻവശത്തെക്ക് വിളിച്ചു വരുത്തുത്തി , അച്ചന്റെയും വിശ്വാസികളുടേയും ഒപ്പ് വാങ്ങിച്ചുവെന്നു ക്രൈസ്തവ സംഘടനകൾ കുറ്റപ്പെടുത്തി. മതപരമായ ചടങ്ങുകൾ നിർത്തി വെക്കണം എന്ന് പോലീസ് ആവശ്യപ്പെട്ടപ്പോൾ തന്നെ വൈദികൻ എല്ലാ ചടങ്ങുകളും നിർത്തി ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും എല്ലാ സുരക്ഷാ മുൻകരുതലും എടുത്ത് സാമൂഹിക അകലം പാലിച്ചാണ് തിരുക്കർമ്മങ്ങൾ നടത്തിയതെന്നും കെ സി വൈ എം പറഞ്ഞു.
ക്രിസ്ത്യൻ സമുദായത്തിന്റെ കാര്യത്തിൽ പോലിസ് കാണിക്കുന്ന ഉത്സാഹം എല്ലാ വിഭാഗങ്ങളുടെയും കാര്യത്തിലും ഉണ്ടാകുന്നുണ്ടോ എന്നത് നിയമപാലകരും സർക്കാരും ആത്മപരിശോധന നടത്തണമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു പറഞ്ഞു .
നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ചായ്യോത്തെ ഇടവക സമൂഹത്തിന്, കെസിവൈഎം പ്രസ്ഥാനത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും . സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, വൈസ് പ്രസിഡന്റ്മാരായ ജെയ്സൺ ചക്കേടത്ത്, ലിമിന ജോർജ്ജ്, ട്രഷറർ ലിജീഷ് മാർട്ടിൻ, സെക്രട്ടറി മാരായ അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജയൻ, സിബിൻ സാമുവേൽ, അബിനി പോൾ തുടങ്ങിയവർ സംസാരിച്ചു. സീറോ മലബാർ യൂത്ത് മൂവ്മെന്റ് അബുദാബി യൂണിറ്റും പോലീസ് നടപടിയെ അപലപിച്ചു
ഫ്ലോറിഡ : ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നഴ്സ് മെറിൻ ജോയി സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മുഴുവൻ സ്നേഹവും പ്രാർത്ഥനയും ഏറ്റുവാങ്ങി അമേരിക്കൻ മണ്ണിൽ അലിഞ്ഞു ചേർന്നു. ഹൃദയഭേദകമായിരുന്നു അന്ത്യരംഗങ്ങൾ . കണ്ടു നിന്നവരുടെ സങ്കടങ്ങളും വേദനകളും പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു. സുഹൃത്തുക്കൾ ദുഃഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു.
യുഎസിലെ റ്റാംപയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലായിരുന്നു അന്ത്യ ശുശ്രൂഷകള്‍. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ചടങ്ങുകൾ പുലർച്ചെ മൂന്നരയോടെയാണ് സമാപിച്ചത്. ഹില്‍സ്ബൊറൊ മെമോറിയല്‍ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്തു . ഫാ.ജോസ് ആദോപ്പള്ളിൽ സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാതെ വന്നതുകൊണ്ടാണ് നാട്ടിലെത്തിച്ചു സംസ്കരിക്കാൻ കഴിയാതെ വന്നത് .
മോനിപ്പള്ളിയിലെ വീട്ടിലിരുന്നു മെറിന്റെ പൊന്നുമോൾ നോറ അമ്മയെ അവസാനമായി സ്‌ക്രീനിൽ കണ്ടു യാത്രാമൊഴി നൽകി. മുറിയിലെ മെഴുകുതിരികൾക്ക് മുൻപിൽ തിളങ്ങി നിൽക്കുന്ന അമ്മയുടെ ഫോട്ടോയിൽ ഉമ്മ കൊടുക്കുമ്പോഴും അവൾ അറിഞ്ഞില്ല തന്റെ പ്രിയപ്പെട്ട അമ്മ തന്നെ വാരി എടുത്തുമ്മവയ്ക്കാൻ ഇനി ഒരിക്കലും വരില്ലെന്ന സത്യം .
അമ്മയ്‌ക്കൊരുമ്മ : മെറിന്റെ മകൾ രണ്ടുവയസുള്ള നോറ
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും തത്സമയം മോനിപ്പള്ളിയിലെ വീട്ടിൽ മെറിന്റെ പിതാവ് ജോയി, അമ്മ മേഴ്സി, മകൾ നോറ സഹോദരി മീര എന്നിവരും ബന്ധുക്കളും കണ്ടു.
സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ വിഡിയോയിലൂടെ നേരത്തെ അനുശോചന സന്ദേശം അറിയിച്ചിരുന്നു . മെറിന്റെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ കുടുംബാംഗങ്ങളും ബന്ധുക്കളും പങ്കെടുത്ത വിശുദ്ധ കുര്‍ബാനയും പ്രര്‍ഥനയും കഴിഞ്ഞദിവസം നടന്നു .
നേരത്തെ, മെറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ സൗത്ത് ഫ്ളോറിഡയിലെ മലയാളികളും നഴ്‌സുമാരും എത്തിയിരുന്നു . മെറിന്‍ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി വന്നാണ് സൗത്ത് ഫ്ളോറിഡയിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ അംഗങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
അതിനിടെ മെറിന്റെ ഏകമകള്‍ നോറയ്ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാൻ അമേരിക്കയിലെ മലയാളി സമൂഹം തീരുമാനിച്ചു . അമ്മ നഷ്ടപ്പെട്ട നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും വേണ്ടി പണം സമാഹരിക്കാനാണ് വിവിധ സംഘടനകള്‍ കൈകോർത്തത് . ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ.സി.സി.എന്‍.എ.)യുടെ നേതൃത്വത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന),നഴ്സിങ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കാൻ തീരുമാനമായത് . മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഒരു ട്രസ്റ്റ് രജിസ്റ്റർ ചെയ്ത് അത് വഴിയായിരിക്കും നോറയുടെ ചിലവിനുള്ള പണം വിനിയോഗിക്കുക . ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് . ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ ഗോഫണ്ട് മീയില്‍ കഴിഞ്ഞദിവസം മുതല്‍ പണം സ്വീകരിച്ചുതുടങ്ങി.
മെറിന്‍ ജോയി(27) ജൂലൈ 28നാണു കൊല്ലപ്പെട്ടത്. ഫ്ളോറിഡ കോറല്‍സ്പ്രിങ്സിലെ ആശുപത്രിയില്‍നിന്ന് രാത്രി ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭര്‍ത്താവ് കത്തി കൊണ്ട് തുരുതുരെ കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും കലി അടങ്ങാതെ , ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാർ കയറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഭർത്താവ് ഫിലിപ്പിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഫിലിപ് ഇപ്പോള്‍ യുഎസില്‍ പോലീസ് കസ്റ്റഡിയിലാണ് .
ഫിലിപ്പിനെതിരെ ഒന്നാം ഗ്രേഡ് കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പഴുതടച്ച് തെളിവ് ശേഖരണത്തിനാണ് അമേരിക്കന്‍ പൊലീസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് . ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ആംബുലന്‍സില്‍ വച്ച് ഭർത്താവാണ് തന്നെ കുത്തിയതെന്ന് മെറിന്‍ പൊലീസിനു മൊഴി കൊടുത്തിരുന്നു . അത് വലിയൊരു പിടിവള്ളിയായി.
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ പറ്റാതായപ്പോൾ മെറിൻ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു എന്നാണ് വിവരം. ഇതാണ് ഫിലിപ്പിനെ കലിതുള്ളിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു . കുഞ്ഞിനെ ആർക്കുവിട്ടുകൊടുക്കും എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു .
കല്യാണം കഴിഞ്ഞു മെറിന്‍ അമേരിക്കയിൽ ജോലിയില്‍ പ്രവേശിച്ചതോടെ ശമ്പളത്തെ ചൊല്ലി നെവിനും മെറിനും തമ്മിൽ തര്‍ക്കങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. മെറിന്റെ ശമ്പളം പൂര്‍ണമായും നെവിന്റെ അക്കൗണ്ടില്‍ ഇടണമെന്നായിരുന്നു നിര്‍ദ്ദേശമെന്നും ഇതിനു വഴങ്ങാത്തത് കൊണ്ട് വഴക്ക് പതിവായിരുന്നെന്നും മെറിന്റെ ബന്ധുക്കൾ പറഞ്ഞു.
സ്വന്തം വീട്ടുകാരെ മെറിൻ സാമ്പത്തികമായി സഹായിക്കുന്നതിനെ നെവിന്‍ എതിര്‍ത്തിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു. വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെ നെവിന്‍ മെറിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ ചൊല്ലിയും വഴക്കുണ്ടായി . മെറിന്റെ വ്യക്തിഗത ചിത്രങ്ങൾ നെവിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതായി ബന്ധുക്കള്‍ പറഞ്ഞു .
ഇതിനെചൊല്ലി ഇരുവരും തമ്മില്‍ ഫോണില്‍ വാക്കേറ്റമുണ്ടായതായും പറയുന്നു. തുടർന്നാണ് മെറിന്‍ അമേരിക്കന്‍ പൊലീസിനെ സമീപിച്ചത്. പക്ഷേ പൊലീസ് അത് ഗൗരവമായി എടുത്തില്ല . അവസാന ഷിഫ്റ്റും കഴിഞ്ഞ് യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് മെറിനെ ഭർത്താവ് ക്രൂരമായി കുത്തി കൊന്നത്
”അമ്മേ.. അമ്മേ” എന്നു വിളിച്ചു കൊണ്ട് മെറിന്റെ പുന്നാര മുത്ത് നോറ മോനിപ്പളളിയിലെ വീട്ടിൽ മെറിന്റെ ഫോട്ടോയില്‍ മുത്തമിട്ടപ്പോൾ വിളികേള്‍ക്കാത്ത ലോകത്തേയ്ക്കു തന്റെ അമ്മ പോയി എന്ന സത്യം ആ കുഞ്ഞുമോൾക്ക് അറിയില്ലല്ലോ എന്നോർത്ത് കൂടിനിന്നവരുടെ കണ്ണ് നിറഞ്ഞു ! എല്ലാവരെയും കണ്ണീരിലാഴ്ത്തി, നോറ മോളോട് ഒരു യാത്രപോലും പറയാതെ , കുഞ്ഞുമോൾക്ക് ഒരു മുത്തം പോലും കൊടുക്കാതെ മെറിന്‍ സ്വർഗ്ഗലോകത്തേക്ക് യാത്രയായല്ലോ ! അതോർത്തപ്പോൾ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല മോനിപ്പള്ളിയിലെ മെറിന്റെ മാതാപിതാക്കൾക്കും സ്വന്തക്കാർക്കും. ഒന്നുമറിയാതെ തന്റെ അമ്മക്കു ചിരിച്ചുകൊണ്ട് അന്ത്യ ചുബനം നൽകി യാത്രയാക്കുന്ന കുഞ്ഞുനോറയുടെ ആ ദൃശ്യം ഏവരുടെയും ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു .
കഴിഞ്ഞ ഡിസംബറിൽ അമ്മ നാട്ടില്‍ വന്നു മടങ്ങിപ്പോയപ്പോൾ താൻ കൊടുത്തുവിട്ടത് തന്റെ അവസാന ഉമ്മയാണെന്ന് നോറമോളും അറിഞ്ഞില്ലല്ലോ .
മുത്തം നൽകിയിട്ട് അമ്മയുടെ ഫോട്ടോയുടെ അരികില്‍ നിന്ന് അമ്മയെ നോക്കിക്കൊണ്ടിരുന്ന നോറമോൾ പെട്ടെന്ന് ഫോണ്‍ ശബ്‌ദിച്ചതു കേട്ടപ്പോള്‍, വല്യമ്മയുടെ കൈയില്‍ ഇരുന്ന ഫോണിലേക്ക് വന്ന വിളി തന്റെ അമ്മയുടേത് ആണ് എന്ന് ഓര്‍ത്ത് വെട്ടി തിരിഞ്ഞ്, ”അമ്മേ..അമ്മേ ” എന്നു വിളിച്ചു കൊണ്ട് ഇറങ്ങി ഓടിവന്നു . അമ്മേ എന്ന നോറമോളുടെ വിളികേട്ടപ്പോള്‍ മെറിന്റെ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും കണ്ണുകള്‍ കണ്ണുകൾ തൂവി , ചുണ്ടുകൾ വിതുമ്പി .
ഇനി ഒരിക്കലും തന്നെ കാണാൻ അമ്മ വരില്ലെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ ഫോട്ടോയിൽ ചിരിച്ചുകൊണ്ട് മുത്തം നൽകി അമ്മയെ യാത്രയാക്കി നോറമോൾ
ചാലക്കുടി : കഴിഞ്ഞ മാസം 28 നായിരുന്നു രേവത് എന്ന ഓട്ടോക്കാരനെ പറ്റിച്ചു ഒരാൾ 7500 രൂപ തട്ടിയെടുത്തു കടന്നുകളഞ്ഞത് . സംഭവം ചാലക്കുടിയിൽ .
രാത്രി പത്തരയോടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് രേവതിനോട് ഒരാൾ സഹായം ചോദിച്ചു ഓടിയെത്തിയത് . “അമ്മ മരിച്ചു. പെട്ടന്ന് തിരുവനന്തപുരത്ത് എത്തണം. കൊണ്ടുവിടാമോ?” നടൻ ദിലീപിൻ്റെ അസിസ്റ്റൻറ് ആണെന്നും അയാൾ പറഞ്ഞു .
കയ്യിൽ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാൽ തരാമെന്നും പറഞ്ഞു. ഫോണിലൂടെ വിളിച്ചു അളിയനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആൾ പണം കൊടുക്കാമെന്ന് ഉറപ്പും നൽകി . രാത്രിയാണെങ്കിലും അത്യാവശ്യഘട്ടത്തിൽ ഒരു ഓട്ടം വിളിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ ? സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി ഡീസലടിച്ച് അയാളെയും കയറ്റി തിരുവനന്തപുരത്തേക്ക് ഓട്ടോ വിട്ടു രേവത് .
ഇടയ്ക്ക് കരുനാഗപ്പള്ളിയിൽ വച്ച് ഇയാൾക്ക് ഭക്ഷണവും വാങ്ങി നൽകി രേവത് . തിരുവനന്തപുരത്ത് എത്തിയപ്പോൾ നെയ്യാറ്റിൻകര പോകണമെന്നായി . നെയ്യാറ്റിൻകരയിലേക്ക് വിട്ടു ഓട്ടോ.അവിടെ എത്തിയപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അമ്മ എന്നും അങ്ങോട്ട് പോകണ മെന്നുമായി.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിയുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ സെകുരിറ്റി അനുവദിച്ചില്ല. നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപയും വാങ്ങി അയാൾഓട്ടോയിൽനിന്നു ഇറങ്ങി പോയി. പിന്നെ ആളെ കണ്ടിട്ടേയില്ല . 6500 രൂപ വണ്ടിക്കൂലിയും 1000 രൂപ കടമായി നൽകിയതും ഉൾപ്പെടെ 7500 രൂപയാണ് രേവതിന് നഷ്ടമായത്.
ചുവപ്പ് ഷർട്ടും ഓറഞ്ച് നിറത്തിൽ മുണ്ടും ധരിച്ച ഇരുനിറമുള്ള ആ വ്യക്തി മുടി നീട്ടി വളർത്തിയിരുന്നു. അയാളുടെ കൈവശം ഒരു ബാഗുമുണ്ടായിരുന്നു. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കയാണ് രേവത് , ആളെ കണ്ടെത്തി പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ
ഫ്ലോറിഡ : അമേരിക്കയില്‍ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നേഴ്സ് മെറിന്‍ ജോയിയുടെ സംസ്കാരം ഇന്ന് റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ നടക്കും. അമേരിക്കൻ സമയം രാവിലെ 10 മുതൽ 11 വരെ (ഇന്ത്യൻ സമയം രാത്രി 7.30 മുതൽ 8.30 വരെ) പള്ളിയിൽ പൊതുദർശനം. 11 മുതൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഫാ.ജോസ് ആദോപ്പള്ളിൽ കാർമികത്വം വഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 2നു (ഇന്ത്യൻ സമയം രാത്രി 11:30) ഹിൽസ്ബൊറൊ മെമ്മോറിയൽ സെമിത്തേരിയിൽ സംസ്കാരം നടക്കും. ചടങ്ങുകള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.
മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍ വഴി മാത്രമാണു ചടങ്ങുകള്‍ കാണാന്‍ സാധിക്കുക . മോനിപ്പള്ളിയിലെ വീട്ടിൽ ഇതു കാണാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി, മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ.
ഇന്ന് വൈകിട്ട് 5നു മെറിന്റെ ഇടവക ദേവാലയമായ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രര്‍ഥനയും നടത്തും.
മെറിൻ ജോയി
കഴിഞ്ഞ ദിവസം മിയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ മെറിന്റെ ഭൗതിക ദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും അന്ന് കണ്ണീരോടെ യാത്രാമൊഴിയേകി. . മൃതദേഹം എംബാം ചെയ്യാന്‍ കഴിയാത്തതു കൊണ്ടാണ് നാട്ടിലെത്തിക്കാൻ സാധിക്കാതെ വന്നത്.
മെറിന്റെ മോനിപ്പിള്ളിയിലെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ സന്ദർശിച്ചു. മെറിന്റെ അച്ഛൻ ജോയി, അമ്മ മേഴ്സി, സഹോദരി മീര, മെറിന്റെ രണ്ടുവയസുള്ള കുഞ്ഞ് നോറ എന്നിവരെ കണ്ടു അവരുടെ ദുഖത്തിൽ പങ്കുചേരുകയും അശ്വസിപ്പിക്കുകയും ചെയ്തു.
മാതാപിതാക്കളായ ജോയിയും മേഴ്‌സിയും ഹൃദയംപൊട്ടി കരയുന്ന ദൃശ്യങ്ങൾ ആരുടെയും കണ്ണു നിറയിക്കുന്നതായിരുന്നു ” കുത്തി വികൃതമാക്കിയ മോളുടെ മുഖം ടിവിയിൽ കാണാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ് ഞങ്ങൾ. ചിരിച്ചു വര്‍ത്തമാനം പറയുന്ന എന്റെ മോളുടെ ആ പഴയ മുഖം മതി ഞങ്ങൾക്ക് . നോറയിലൂടെ ഞങ്ങള്‍ ഇനി അത് കണ്ടോളാം .” മോനിപ്പള്ളിയിലെ വീട്ടിൽ മെറിന്റെ അമ്മ മേഴ്‌സി സങ്കടം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു.
ഫ്ളോറിഡ: അമേരിക്കയിൽ ഭർത്താവിന്റെ കുത്തേറ്റ് ക്രൂരമായി കൊലചെയ്യപ്പെട്ട മെറിൻ ജോയി(27) യുടെ മൃതസംസ്കാരം ഓഗസ്റ്റ് 5 തിയതി ബുധനാഴ്ച 11 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 08.30) താമ്പ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ നടത്തും. മൃതദേഹം എംബാം ചെയ്യാൻ കഴിയാത്തതു മൂലമാണു നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നു പറയപ്പെടുന്നു.
മെറിന്റെ ഭൗതികദേഹം ഇന്നലെ മിയാമിയിലെ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചിരുന്നു . ഫ്‌ളോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറൽ ഹോമിലാണു സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയത്. സഹപ്രവർത്തകരും സുഹൃത്തുക്കളും കണ്ണീരോടെ യാത്രാമൊഴി നൽകി . ഫാ.ബിൻസ് ചേത്തലിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ക്‌നാനായ വോയിസ് ടിവി വഴി ചടങ്ങുകൾ ലൈവായി സംപ്രേഷണം ചെയ്തു.മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിലുണ്ട്.
മെറിൻ ജോയി
മെറിന് അമേരിക്കയിൽ സഹപ്രവർത്തകർ അന്ത്യോപചാരം അർപ്പിക്കുന്ന ദൃശ്യങ്ങൾ മോനിപ്പള്ളിയിലെ വീട്ടിലിരുന്നു മാതാപിതാക്കൾ നിറമിഴികളോടെ കണ്ടു. മെറിന്റെ പിതാവ് ജോയി,അമ്മ മേഴ്‌സി എന്നിവർക്കൊപ്പം മടിയിൽ ഇരുന്ന് മകൾ നോറ അമ്മയുടെ ചലനമറ്റ ശരീരം പെട്ടിയിൽ കിടക്കുന്നത് കണ്ടു. എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസിലായില്ലെങ്കിലും തന്റെ പ്രിയപ്പെട്ട അമ്മ ഇനി ഒരിക്കലും തന്നെ കാണാൻ വരില്ലെന്ന സത്യം അവൾക്കറിയില്ലല്ലോ .
മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ്, മേഴ്സി ദമ്പതികളുടെ മകളാണ് മെറിൻ ജോയി (27). ആശുപത്രിയുടെ പാർക്കിങ് സ്ഥലത്തുവച്ചാണ് മെറിന് കുത്തേറ്റത്. തുടർന്ന് മെറിന്റെ ദേഹത്ത് കാർ കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു (നെവിൻ) പോലീസ് കസ്റ്റഡിയിലാണ് .
മെറിന് അമേരിക്കയിൽ അന്ത്യോപചാരം അർപ്പിക്കുന്ന ദൃശ്യങ്ങൾ മോനിപ്പള്ളിയിലെ വീട്ടിലിരുന്നു മാതാപിതാക്കൾ നിറമിഴികളോടെ കണ്ടു. മെറിന്റെ പിതാവ് ജോയി,അമ്മ മേഴ്‌സി എന്നിവർക്കൊപ്പം മടിയിൽ ഇരുന്ന് മകൾ നോറ അമ്മയുടെ ചലനമറ്റ ശരീരം പെട്ടിയിൽ കിടക്കുന്നത് കണ്ടു.
കോറൽ സ്പ്രിങ്സിലെ ജോലി രാജിവച്ചു റ്റാംപയിലെ സെന്റ് ജോസഫ്സ് ആശുപത്രിയിൽ മെറിൻ ജോലി ക്കു പ്രവേശിക്കനിരിക്കെയാണ് ഭർത്താവ് നിവിൻ കുത്തിയും കാർ കയറ്റിയും ക്രൂരമായി അവരെ കൊന്നത് . . 17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. മെറിനെതിരായ സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിനെതിരെ മാതാപിതാക്കൾ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഫ്‌ളോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറൽ ഹോമിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും മെറിന് അന്ത്യാഞ്ജലി അർപ്പിച്ചുഫാ.ബിൻസ് ചേത്തലിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരുന്ന തിരുമേനി . 2007-ൽ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം ‘മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത’ എന്നറിയപ്പെടുന്നു.
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഒരു ഫലിത സാമ്രാട്ടായിരുന്നു. അദ്ദേഹത്തിന്റെ നർമ്മസംഭാഷണങ്ങൾ ലോകപ്രസിദ്ധമാണ്. എന്ത് ചോദിച്ചാലും അതിൽ ഉടൻ ഒരു നർമ്മം കണ്ടത്തി പറയുന്നതിൽ അതീവ വിരുതനായിരുന്നു ക്രിസോസ്റ്റം തിരുമേനി . അദ്ദേഹത്തിന്റെ സിറ്റുവേഷൻ കോമഡിയാണ് അദ്ദേഹത്തെ വേറിട്ട് നിറുത്തുന്ന ഘടകവും. ആ കോമഡി ആരെയും വേദനിപ്പിക്കില്ല താനും. അച്ചന്മാരെയും ബിഷപ്പുമാരെയും ചേർത്തുള്ള തമാശകളും അദ്ദേഹം പൊട്ടിക്കാറുണ്ട് . അതെല്ലാം കേൾവിക്കാരെ കുടുകുടെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യും . അദ്ദേഹം പറഞ്ഞ ഒരു തമാശ ഇങ്ങനെ :
അമേരിക്കയിൽ താമസിക്കുന്ന മാർത്തോമ്മാ സഭയിലെ ഒരു യുവാവ് ഒരു ദിവസം മാർ ക്രിസോസ്റ്റം തിരുമേനിയുടെ അടുത്തുവന്നു പറഞ്ഞു ” പിതാവേ എനിക്ക് ഒരു പെണ്ണുകെട്ടിയാൽ കൊള്ളാമെന്നുണ്ട് . ഒരു പെണ്ണിനെ കണ്ടു പിടിച്ചു തരണം. അപ്പോൾ പിതാവ് ചോദിച്ചു . എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ ?” അപ്പോൾ യുവാവ് തന്റെ ഡിമാന്റുകൾ ഒന്നൊന്നായി പറഞ്ഞു . അത് കേട്ടപ്പോൾ ക്രിസോസ്റ്റം തിരുമേനി പറഞ്ഞ മറുപടി ആ യുവാവിനെ പൊട്ടിച്ചിരിപ്പിച്ചു . എന്തായിരുന്നു ആ മറുപടി? വീഡിയോ കാണുക.
തൊടുപുഴ ∙ ഡോക്ടറും അമ്മയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ആയുർവേദ ഔഷധത്തിന്റെ പ്രാധാന്യം ഒരു വീഡിയോയിലൂടെ ജനങ്ങളിലേക്കെത്തിച്ച തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ പഞ്ചകർമ വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. സതീഷ് വാരിയരും അമ്മ ഗീതാ വാരിയരും ഇപ്പോൾ ലോകപ്രശസ്തർ. ആയുർവേദ മരുന്നിലൂടെ രോഗപ്രതിരോധ ശേഷി എങ്ങനെ കൂട്ടാമെന്ന മാർഗ്ഗ നിർദേശമാണ് ഒരു കൊച്ചു വിഡിയോയിലൂടെ ഈ അമ്മയും മകനും സമൂഹത്തിനു പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഡോക്ടർക്ക് അഭിനന്ദങ്ങളും എത്തി.
അടുക്കളയിൽ അമ്മയും മകനും തമ്മിൽ നടത്തുന്ന കൊച്ചു കൊച്ചു സംഭാഷണങ്ങളിലൂടെയാണ് ഈ കോവിഡ് അതിജീവന വീഡിയോ രൂപകല്പന ചെയ്ത് എഡിറ്റ് ചെയ്തു പുറത്തിറക്കിയത് . സർക്കാർ നിർദേശങ്ങൾക്കൊപ്പം സ്വന്തമായി തയ്യാറാക്കിയ ഡയലോഗുകൾ ചേർത്താണ് തിരക്കഥ ഒരുക്കിയത് . ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കോവിഡിനെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് അമ്മയും മകനും വീഡിയോയിലൂടെ പൊതുസമൂഹത്തിനു പറഞ്ഞു കൊടുത്തത് . തൊടുപുഴ കുമാരമംഗലം സ്‌കൂളിലെ അധ്യാപകനായ ബിനോയ് ഈ വീഡിയോ ഡോക്ടറുടെ പേര് സഹിതം ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. നിമിഷ നേരത്തിനുള്ളിൽ ഇത്വൈറലായി .
കലയന്താനി കാഴ്ചകൾ എന്ന പേജിൽ ആറു മണിക്കൂറിനുള്ളിൽ ഒരുലക്ഷത്തിലേറെ ആളുകളാണ് ഈ വിഡിയോ കണ്ടത് . 2000 ലേറെ ആളുകൾ ആ പേജിലൂടെ മാത്രം വീഡിയോ ഷെയർ ചെയ്തു. അതോടെ മറ്റുപല പേജുകളിലും ഗ്രൂപ്പുകളിലും വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു. പിന്നെ അത് ഒരു തരംഗമായി പടരുകയായിരുന്നു . ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറടക്കം ഒട്ടേറെ പേർ വിളിച്ച് അഭിനന്ദിച്ചെന്ന് ഡോ. സതീഷ് വാരിയർ പറഞ്ഞു