കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. . സ്വപ്നയുടെ ജാമ്യത്തെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍ഐഎയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിജയ കുമാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി നൽകിയത് ശിവശങ്കറാണ്. അദ്ദേഹത്തിൽനിന്ന് സ്വപ്ന ഉപദേശങ്ങൾ സ്വീകരിച്ചിരുന്നുവെന്നും എൻഐഎ അറിയിച്ചു.
സ്വര്‍ണ്ണം കടത്തിയ കേസില്‍ യുഎപിഎ നിലനില്‍ക്കുമോ എന്ന് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെനന്നായിരുന്നു ഇതിന് മറുപടിയായി എന്‍ഐഎ കോടതിയില്‍ നല്‍കിയത്.
സ്വര്‍ണക്കടത്തിന്റെ പേരില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. ഇത് നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. ഇതിന് മറുപടിയായി വിഷയം കൂടുതല്‍ ഗൗരവമുള്ളതാണെന്ന് എൻ ഐ എ കോടതിയിൽ പറഞ്ഞു. ഗൂഢാലോചനയിൽ സ്വപ്‌നയ്ക്ക് മുഖ്യപങ്കുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചുവെന്നും എൻഐഎ വ്യക്തമാക്കി.