Home Uncategorized 65 വയസ് കഴിഞ്ഞവരെയും ദേവാലയത്തിൽ പ്രവേശിപ്പിക്കണമെന്ന് മാര്‍ ക്ലിമ്മീസ് കാതോലിക്കാബാവ

65 വയസ് കഴിഞ്ഞവരെയും ദേവാലയത്തിൽ പ്രവേശിപ്പിക്കണമെന്ന് മാര്‍ ക്ലിമ്മീസ് കാതോലിക്കാബാവ

581
0
മാര്‍ ക്ലിമ്മീസ് കാതോലിക്കാബാവ

പത്തനംതിട്ട: കോവിഡ് പടരുമെന്ന് ഭയന്ന് അറുപത്തഞ്ചു കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് മലങ്കര കത്തോലിക്ക സഭയിലെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് .
വിശുദ്ധകുര്‍ബാന കൊള്ളാന്‍ പ്രയമേറിയവര്‍ക്ക് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്താമെന്നും കര്‍ദിനാള്‍ പറഞ്ഞു. ദൈവാരാധന വിശ്വാസിക്ക് മാറ്റിവയ്ക്കാനാകാത്തതാണെന്നും അവര്‍ക്കും ഒരിടം നല്‍കേണ്ടതാണെന്നും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവാ പറഞ്ഞു.
കോവിഡ്–19 കാരണം വന്ന നിയന്ത്രങ്ങള്‍ കര്‍ശനമായി പാലിച്ചവരാണ് വിശ്വാസികള്‍. വിശുദ്ധ കുര്‍ബാന നാവില്‍ നല്‍കുന്നതിന് പകരം കയ്യില്‍ നല്‍കി. ദേവലായങ്ങളില്‍ വിശ്വാസികള്‍ക്കേകുന്ന അനിവാര്യ ശുശ്രൂഷകള്‍ പോലും ഒഴിവാക്കി. സഭയുടെ നിലപാടുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. രോഗവ്യാപനം തടയാനുള്ള എല്ലാമുന്‍കരുതലുകള്‍ക്കും ദേവാലയങ്ങള്‍ സജ്ജമാണെന്നും കാതോലിക്കബാവാ പറഞ്ഞു.

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here