Home Editor's Choice “വടക്കേതിലെ വത്സമ്മക്ക് കുഞ്ഞുണ്ടായത് എങ്ങനെയാന്നാ നിന്റെ വിചാരം?”

“വടക്കേതിലെ വത്സമ്മക്ക് കുഞ്ഞുണ്ടായത് എങ്ങനെയാന്നാ നിന്റെ വിചാരം?”

1324
0
കെട്ടിയോൻ നാട്ടിലില്ലാത്ത സ്ത്രീയാണെങ്കിൽ പോലും ഈ ചോദ്യത്തിന് കുറവില്ല എന്നതാണ് വാസ്തവം

കല്യാണം കഴിഞ്ഞു രണ്ടാം മാസം മുതൽ പ്രായമായവരിൽ നിന്ന് പുതുമണവാട്ടിമാർ നേരിടുന്ന ചോദ്യം ആണ്: ”വിശേഷം ഒന്നും ആയില്ലേ മോളേ?”

കെട്ടിയോൻ നാട്ടിലില്ലാത്ത സ്ത്രീയാണെങ്കിൽ പോലും ഈ ചോദ്യത്തിന് കുറവില്ല എന്നതാണ് വാസ്തവം. ഇല്ലെന്നു പറഞ്ഞാൽ പിന്നെ ഇവൾ വന്ധ്യയാണോ എന്ന സംശയത്തോടെ നെറ്റി ചുളിച്ചു വയറിലേക്ക് ഒരു നോട്ടമുണ്ട്. ഏഴെട്ടു മാസം കഴിഞ്ഞിട്ടും വയർ വീർത്തു കണ്ടില്ലെങ്കിൽ ചോദ്യത്തിന്റെ സ്വഭാവം മാറും.

” ഉടനെ വേണ്ടെന്നു വച്ചതാണോ ? അതോ …,അല്ല, ഇപ്പഴത്തെ പിള്ളേർക്ക് കുറേക്കാലം കളിച്ചു രസിച്ചു നടക്കുന്നതാണല്ളോ ഇഷ്ടം.”

Also Read വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ?

വർഷം ഒന്ന് കഴിഞ്ഞിട്ടും വയറിനു മാറ്റം കണ്ടില്ലെങ്കിൽ ചോദ്യത്തിന്റെ കെട്ടും മട്ടും മാറും. ശബ്ദം ഒന്നു താഴ്ത്തി: ”ആർക്കാ കുഴപ്പം? മരുന്നു കഴിക്കുന്നുണ്ടോ? ഏതു ഡോക്ടറെയാണ് കാണുന്നത് ?” ചോദ്യങ്ങളുടെ സ്വഭാവം മാറുകയായി. കുഞ്ഞുങ്ങളുണ്ടാകാൻ കാലതാമസം ഉണ്ടാകുന്നവരുടെ ഹൃദയത്തിൽ അമ്പുകളായിട്ടായിരിക്കും ഇത്തരം ചോദ്യങ്ങൾ ചെന്ന് പതിക്കുക എന്ന് അറിയാഞ്ഞിട്ടാണോ ഇവർ…?

തുടക്കത്തിൽ ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നുമായിരിക്കും ചോദ്യങ്ങളും സംശയങ്ങളും. പിന്നെ കൂട്ടുകാരികൾ, സഹപ്രവർത്തകർ.. അങ്ങനെ നീണ്ടുപോകും..

വർഷം രണ്ടു കഴിഞ്ഞിട്ടും കുട്ടികളില്ലെങ്കിൽ പിന്നെ സന്ദർശിക്കേണ്ട അമ്പലങ്ങളുടെയും പള്ളികളുടെയും ലിസ്റ്റുമായിട്ടാകും മുത്തശ്ശിമാരും ബന്ധുക്കളും വീട്ടിലേക്ക് വരുക. ഭർത്താവും ഭാര്യയും കൂടി നേരിട്ട് പോയി ധ്യാനം കൂടേണ്ട കേന്ദ്രങ്ങളുടെയും നേരിട്ട് കണ്ടു പ്രാർത്ഥനാ സഹായം തേടേണ്ട ധ്യാനഗുരുക്കന്മാരുടെയും ഒരു നീണ്ട പട്ടിക അവരുടെ കയ്യിൽ ഉണ്ടാകും. കത്തിക്കേണ്ട മെഴുതുതിരികളുടെ എണ്ണവും അവർ പറയും.

Also Read “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരത്ഭുതം കണ്ടു”: പിണറായി വിജയൻ

പ്രായമായവർക്ക് മിക്കപ്പോഴും ഡോക്ടറേക്കാൾ വിശ്വാസവും പ്രതീക്ഷയും ദൈവത്തിലും വിശുദ്ധന്മാരിലുമാണ്. ഡോക്ടർ കയ്യൊഴിഞ്ഞ എത്രയോ കേസുകൾ മുകളിലിരിക്കുന്നവൻ കൈകാര്യം ചെയ്തു നേരെയാക്കിയിട്ടുണ്ട് മോളേ എന്ന് പറഞ്ഞു അവർ ദമ്പതികളെ വിശ്വാസത്തിലേക്ക് കൊണ്ടുവരും. ”വടക്കേതിലെ വത്സമ്മക്ക് കുഞ്ഞുണ്ടായത് എങ്ങനെയാന്നാ നിന്റെ വിചാരം?”

അനുഭവസ്ഥരുടെ കഥകളും കണക്കുകളും നിരത്തി അവർ വാചാലരാകുമ്പോൾ വിശ്വാസമില്ലാത്തവർ പോലും ഒരുനിമിഷം ചിന്തിച്ചുപോകും ഒന്ന് പോയിനോക്കിയാലോഎന്ന്. ചില മുത്തശിമാരുടെ സംസാരം കേട്ടാൽ തോന്നുക കുഞ്ഞുണ്ടാകുന്നതിൽ ഭർത്താവിന് ഒരുപങ്കുമില്ല, അയാൾ കയ്യും കെട്ടി ഇരുന്നാൽപ്പോലും ദൈവം നിശ്ചയിച്ച സമയത്ത് കുഞ്ഞിനെ കൊണ്ടുവന്നു തരും എന്നാണ്.

Also Read എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ ?

ഡോക്ടർമാർ പപരാജയപ്പെട്ടാൽ പിന്നെ ധ്യാനകേന്ദ്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലുമാണ് ദമ്പതികൾക്ക് പ്രതീക്ഷ. മുൻപ് അതിലൊന്നും വിശ്വാസമില്ലാതിരുന്ന ഭർത്താവാണെങ്കിൽ പോലും അവസാനം ചിന്ത ആ വഴിക്ക് തിരിയും. കിട്ടിയാൽ ഊട്ടി. പോയാൽ ചട്ടി. പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലല്ലോ എന്ന വിചാരത്തിലാണ് ചിലരൊക്കെ ഈ ധ്യാന കേന്ദ്രങ്ങളിലേക്ക് വച്ചു പിടിപ്പിക്കുന്നത്. പ്രശ്നങ്ങളും പ്രയാസങ്ങളും വരുമ്പോഴാണല്ലോ ദൈവത്തെ ആവശ്യം വരുന്നത്. അവിടെ ചെന്ന് പ്രാർത്ഥിച്ചതിനു ശേഷമാണു ഭാര്യ ഗർഭിണിയാകുന്നതെങ്കിൽ സാക്ഷ്യം പറയാൻ അവർക്കു ഒരു ആളെകൂടി കിട്ടും. ഇനി ഗർഭിണിയായില്ലെങ്കിൽ അവിശ്വാസം രേഖപ്പെടുത്താനായി ആരും അങ്ങോട്ട് ചെല്ലില്ലല്ലോ.

നിരന്തരം പ്രർത്ഥിച്ചു നേർച്ചകാഴ്ചകൾ സമർപ്പിക്കൂ ദൈവം ആഗ്രഹം സാധിച്ചുതരും എന്ന ധ്യാനഗുരുവിന്റെ ഉപദേശത്തിൽ പ്രാത്ഥനയുടെയും നേർച്ചകാഴ്ചകളുടെയും വ്യാപ്തി കൂടുകയും വിശ്വാസം വളരുകയും ചെയ്യും. ഈ വിശ്വാസം മാനസിക ആശ്വാസത്തിന് വലിയ പിൻബലമാകുകയും ചെയ്യും. ഇതിനിടയിൽ ഭാര്യ ഗർഭിണിയായാൽ അവിശ്വാസിയായ ഭർത്താവിനെ നല്ല ഒന്നാംതരം ഒരു വിശ്വാസിയാക്കി മാറ്റുകയും ചെയ്യാം ഭാര്യക്ക്.

– ഇഗ്‌നേഷ്യസ് കലയന്താനി

Also Read ഒരുനാൾ സാബു തൂപ്പുകാരനിൽ നിന്ന് അധ്യാപകനിലേക്ക് ഉയരുമ്പോൾ ഈ സങ്കടമെല്ലാം

Also Read അമ്മയോട് കണക്ക് പറഞ്ഞാൽ തോറ്റു തുന്നം പാടുന്നത് മക്കളായിരിക്കും !

Also Read ഇങ്ങനെയായിരിക്കേണ്ടതാണ് എല്ലാ പ്രിൻസിപ്പൽമാരും. അതുകൊണ്ട് മാത്രമാണ് ആ പെൺകുട്ടി ഇന്നും ജീവിച്ചിരിക്കുന്നത്.!

Also read “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ”

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here