നിധിൻ മരിച്ചത് അറിയാതെ ആതിര പ്രസവിച്ചു. നൊമ്പരത്തിന്റെ ഓർമ്മകളിലേക്ക് പിറന്നത് പെൺകുഞ്ഞ്; കുഞ്ഞോമനയെ താലോലിക്കാൻ ഭർത്താവ് ഓടിവരുമെന്ന പ്രതീക്ഷയിൽ ആതിര; നാട്ടിലെത്തി പൊന്നോമനയെ കാണുമെന്ന് പറഞ്ഞ നിതിന്റെ ആഗ്രഹത്തെ ഓർത്ത് നെഞ്ചുനീറി ബന്ധുക്കളും സുഹൃത്തുക്കളും; നിതിന്റെ മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ദുബായിൽ പുരോഗമിക്കുന്നു . നിതിനും ഭാര്യ ആതിരയും
ലോക്ഡൗണിനിടെ സൗദിയിൽനിന്ന് കോഴിക്കോട്ട് പറന്ന ആദ്യത്തെ വിമാനത്തിൽ 88 ഗർഭിണികളുണ്ടായിരുന്നു. ഗർഭിണികളെ നാട്ടിലേക്ക് അയക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് ആതിരയായിരുന്നു..ദുബായിൽനിന്നുള്ള ആദ്യത്തെ വിമാനത്തിൽ ആതിര നാട്ടിലേക്ക് പോയി.ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രനും ആ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചിരുന്നു..പക്ഷെ, തന്നേക്കാൾ തന്നേക്കാൾ അർഹതയുള്ള മറ്റൊരാൾക്ക് വേണ്ടി നിതിൻ സീറ്റൊഴിഞ്ഞു..
മിനിയാന് രാത്രി ഹൃദയാഘാതത്തെ തുടർന്ന് നിതിൻ പോയി. ഇന്ന് രാവിലെ ആതിര പ്രസവിച്ചു. ഭർത്താവ് മരിച്ചകാര്യം ഇനിയും ആതിരയെ അറിയിച്ചിട്ടില്ല.