Home Kerala പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കാണാന്‍ കാത്തുനില്‍ക്കാതെ നിതിന്‍ യാത്രയായ് ; ഗര്‍ഭിണികളുടെ വിമാന യാത്രയ്ക്കായി സുപ്രീം...

പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കാണാന്‍ കാത്തുനില്‍ക്കാതെ നിതിന്‍ യാത്രയായ് ; ഗര്‍ഭിണികളുടെ വിമാന യാത്രയ്ക്കായി സുപ്രീം കോടതിയില്‍ പോരാടിയ ആതിരയുടെ ഭര്‍ത്താവിന് ദുബായില്‍ മരണം

606
0

ദുബായ് : ദുബായിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രന്‍ (29) ദുബായില്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് വിങ്ങിന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നിതിന്‍. കൊവിഡിന് എതിരെയുളള യൂത്ത് വിങ്ങിന്‍റെ പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാംപുകളിലും സജീവമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.

Nithin Chandran

കൊവിഡ് കാലത്ത് പ്രവാസികളായ ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ, ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരം ഒരുക്കാന്‍, കേന്ദ്ര സര്‍ക്കാരിന്‍റെയും കേരള സര്‍ക്കാരിന്‍റെയും അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് വിങ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന്, നിതിന്‍റെ ഭാര്യയും ഏഴുമാസം ഗര്‍ഭിണി കൂടിയായ ആതിര ഉള്‍പ്പടെയുള്ളവരുടെ പരാതികള്‍ അടിസ്ഥാനമാക്കിയാണ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, ആതിര ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പറന്നതും വലിയ വാര്‍ത്തയായിരുന്നു. ഈ മാസം അവസാനം ആതിര കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരിക്കെയായിരുന്നു മരണ തേടിയെത്തിയത്. നിതിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here