Home More Crime ബിനീഷ് കോടിയേരിയുടെ മുഴുവന്‍ ആസ്തിയും കണ്ടെത്താൻ ഇ ഡി നീക്കം തുടങ്ങി

ബിനീഷ് കോടിയേരിയുടെ മുഴുവന്‍ ആസ്തിയും കണ്ടെത്താൻ ഇ ഡി നീക്കം തുടങ്ങി

1280
0
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.

ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ബന്ധപ്പെട്ടവർക്ക് കത്ത് കൊടുത്തു.

ഇ ഡിയുടെ അനുമതിയില്ലാതെ ബിനീഷിന്റെ സ്വത്തുക്കൾ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്ന് രജിസ്ട്രേഷൻ വകുപ്പിനും ഇ ഡി കത്ത് നൽകിയിട്ടുണ്ട്. മുഴുവൻ ആസ്തിയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും നീക്കം തുടങ്ങി. ഇതിനായി ബാങ്കുകൾക്കും നോട്ടീസ് നൽകി.

ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതൽ നടപടികളുണ്ടാവും എന്നാണ് ഇഡി വ്യക്തമാക്കുന്നത്. യുഎപിഎ വകുപ്പ് 16,17,18 പ്രകാരം ബിനീഷ് കുറ്റം ചെയ്തതായി സംശയിക്കുന്നുവെന്നു ഇ ഡി കത്തിൽ വ്യക്തമാക്കി .

വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചു ബിനീഷ് കോടിയേരിയെ രണ്ടാഴ്‌ച മുമ്പ് ഇഡി ചോദ്യം ചെയ്തിരുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപും ബിനീഷും തമ്മിൽ അടുത്ത ബന്ധമുള്ളതായും ബിസിനസ് ബന്ധങ്ങളുണ്ടെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.

Read Also മൂന്നു മാസം കൊണ്ട് നേടിയത് 350 ഓൺലൈൻ സര്‍ട്ടിഫിക്കറ്റ്. ലോക റെക്കോഡിട്ട് ആ​ര​തി ര​ഘു​നാ​ഥ്

Read Also ജാതികൃഷിയിൽ അത്ഭുതം സൃഷ്ടിച്ച പുന്നത്താനത്ത് വർക്കി 

Read Also കിട്ടിയ ജോലി കളയാതിരിക്കാൻ 52-ാം വയസിൽ വിജയമ്മ സൈക്കിൾ പഠിച്ചു

Read Also തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും.

Read Also വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ?

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here