Home More Crime മുപ്പത്തൊമ്പത് ദിവസത്തെ മോർച്ചറിവാസത്തിനു ശേഷം മത്തായിക്ക് ഇനി സിമിത്തേരിയിൽ അന്ത്യവിശ്രമം

മുപ്പത്തൊമ്പത് ദിവസത്തെ മോർച്ചറിവാസത്തിനു ശേഷം മത്തായിക്ക് ഇനി സിമിത്തേരിയിൽ അന്ത്യവിശ്രമം

5800
0

റാന്നി : ഫോറസ്റ്റുകാരുടെ കസ്​റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും . ഇന്നലെ വൈകുന്നേരം റി പോസ്​റ്റ്​മോർട്ടം കഴിഞ്ഞു മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പത്തനംതിട്ടയിലെ പ്രൈവറ്റ് ആശുപത്രിയിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ വടശ്ശേരിക്കര അരീക്കകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചകഴിഞ്ഞു ​മൂന്നരയ്ക്ക് കുടപ്പനക്കുളം സെൻറ്​ മേരീസ്ഓർത്തോഡോക്സ് പള്ളിയിൽ സംസ്കരിക്കും. മരണം നടന്നു ​ മുപ്പത്തൊമ്പതാം ദിവസമാണ് മൃതദേഹം സംസ്​കരിക്കുന്നത്​.

മത്തായിയുടെ പുനഃപോസ്റ്റ് മോർട്ടം സി ബി ഐ സാന്നിധ്യത്തിൽ ഇന്നലെ നടന്നു. നേരത്തെ നടന്ന പൊലീസ്​ ഇൻക്വസ്​റ്റിലും പോസ്​റ്റ്​മോർട്ടത്തിലും കണ്ടെത്താത്ത മുറിവുകൾ ഇപ്പോൾ ക​ണ്ടെത്തി. ഇടത് കൈയുടെ മുട്ടിന് താഴെ പൊട്ടൽ ഉണ്ട് . തലയിലും തലയുടെ പിൻഭാഗത്തായും മുറിവുകൾ കണ്ടെത്തി. ഉരഞ്ഞ പാടുകൾ ശരീരത്ത് പലയിടത്തും കാണപ്പെട്ടു. കൂടുതൽ മുറിവുകൾ കണ്ടെത്തിയത്​ പൊലീസ് ആദ്യം നടത്തിയ ഇൻക്വസ്​റ്റിലെ പിഴവിലേക്കാണ് ​ സൂചന നൽകുന്നത്. നിർണ്ണായക തെളിവുകൾ സി.ബി.ഐക്ക് കിട്ടിയതായാണ് വിവരം.

പൊലീസ് സര്‍ജന്‍മാരായ ഡോ. പി.ബി. ഗുജറാള്‍ ഡോ. ഉന്മേഷ് , ഡോ. പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റീ പോസ്​റ്റ്​മോര്‍ട്ടം നടത്തിയത് . മത്തായിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരും ഇൻക്വസ്​റ്റ്​ സമയത്ത് സന്നിഹിതരായിരുന്നു.

പിന്നീട് സിബിഐ ഉദ്യോഗസ്ഥർ ചിറ്റാറിലെത്തി സംഭവസ്ഥലം പരിശോധിച്ചു.​ ഭാര്യയോടും ബന്ധുക്കളോടും കാര്യങ്ങൾ ചോദിച്ചു.

പൊന്നു എന്ന് വിളിക്കപ്പെടുന്ന മത്തായിയുടെ മരണം സ്വാഭാവിക മുങ്ങിമരണമെന്നായിരുന്നു ആദ്യ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ. ശരീരത്തിലെ ക്ഷതങ്ങൾ വീഴ്ചയിലുണ്ടായതാണെന്നും പറഞ്ഞിരുന്നു. കൊലപാതകമാണെന്ന് വീട്ടുകാരും ബന്ധുക്കളും ശക്തമായി വാദിച്ചു. പക്ഷെ സർക്കാരും വനംവകുപ്പും വനപാലകർക്കൊപ്പമായിരുന്നു . കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതുവരെ ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കില്ല എന്ന നിലപാട് ഭാര്യ ഷീബ സ്വീകരിച്ചു. തുടർന്ന് സി ബി അന്വേഷണം ആവശ്യപ്പെട്ട് അവർ കോടതിയെ സമീപിക്കുകയായിരുന്നു .

വനം വകുപ്പിന്റെ നിരീക്ഷണ കാമറ മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി ചോദ്യം ചെയ്യാനാണു കഴിഞ്ഞ ജൂലൈ 28ന് വൈകീട്ട് ​ വനപാലകർ മത്തായിയെ പിടിച്ചുകൊണ്ടുപോയത് . പിന്നീട് മൃതദേഹം വീട്ടിലെ കിണറ്റിൽ കാണപ്പെടുകയായിരുന്നു. മർദ്ദിച്ചു അവശനാക്കി കിണറ്റിൽ ഇട്ടതാണെന്നു വീട്ടുകാർ ആരോപിച്ചു . മുഖ്യമന്ത്രിയും വനം മന്ത്രിയും നിശബ്ദത പാലിച്ചു . അവരിൽ നിന്ന് നീതി ലഭിക്കില്ലെന്നുകണ്ടാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മത്തായിയുടെ വീട് സന്ദർശിക്കാൻ വനംമന്ത്രി കൂട്ടാക്കാതിരുന്നത് നാട്ടുകാരെ ഏറെ രോഷം കൊള്ളിച്ചിരുന്നു.

Read Also ”അടുത്ത വർഷം വോട്ടു ചോദിയ്ക്കാൻ ഈ വഴിവരുമല്ലോ? അപ്പോൾ കാണാം..”

Read Also മലയോരത്തു വീണ കർഷകരക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല

Read Also ”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. 

Read Also വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് 

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here