Home News തെലുങ്കാന ബി.ജെ.പി. എം എൽ എ രാജ സിങ്ങിനെ ഫേസ്‍ബുക്ക്‌ വിലക്കി

തെലുങ്കാന ബി.ജെ.പി. എം എൽ എ രാജ സിങ്ങിനെ ഫേസ്‍ബുക്ക്‌ വിലക്കി

949
0

ന്യൂഡല്‍ഹി : വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിന് തെലങ്കാന ബി.ജെ.പി എം.എൽ.എ രാജ സിങ്ങിനെ ഫേസ്​ബുക്ക് വിലക്കി . ഫേസ്ബുക്കിന്റെ നയം ലംഘിച്ചതിനാണ് വിലക്ക് . എഫ്ബി, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് പൂട്ടിയത്. അക്രമം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ ​പോസ്​റ്റ്​ ചെയ്​തതിനാണ്​ രാജ സിങ്ങിനെ ഫേസ്ബുക്കിൽനിന്ന് നീക്കിയതെന്നു ​ അധികൃതർ അറിയിച്ചു. ഫേസ്ബുക്കിന് ബെജിപിയോട് ചായ്‌വുണ്ടെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം തനിക്ക്​ ഫേസ്​ബുക്ക്​ പേജില്ലെന്നായിരുന്നു രാജസിങ് പറഞ്ഞത്​. 2018ൽ തന്റെ ഫേസ്​ബുക്ക്​ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു . ഇപ്പോഴത്തേത് വ്യജമായി ആരോ ഉണ്ടാക്കിയതാണെന്നും അതാണ് നീക്കം ചെയ്തതെന്നും പറഞ്ഞു.

ഫേ‌സ്ബുക്കിന് ബി ജെ പിയോട് അനുകൂലമായ നിലപാടാണ് ഉള്ളതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍റിപ്പോർട്ട് നേരത്തെ ചെയ്തിരുന്നു. രാജാ ‌സിംഗിനെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യൻ പ്രതിനിധി അംഖി ദാസ് തടഞ്ഞതായി അവർ വർത്തകൊടുത്തിരുന്നു . തുടർന്ന് ഫേസ്​ബുക്കിനെതിരെ വ്യാപക പ്രതിഷേധവും ​ ഉയർന്നിരുന്നു .

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here