53.5 കിലോ തൂക്കമുള്ള ഭീമൻ ചക്കയുമായി നാരായണൻ
മൂവാറ്റുപുഴ: ആയവന ഏനാനല്ലൂരിലെ ഭീമൻ ചക്ക കൗതുകക്കാഴ്ചയായി. ഏനാനല്ലൂർ വടക്കേക്കര നാരായണന്റെ വീട്ടുവളപ്പിലാണ് 53.5 കിലോ തൂക്കംവരുന്ന ഭീമൻ ചക്ക വിരിഞ്ഞത്. 88 സെ.മീ. നീളമുണ്ട് .ചക്ക കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്
കൊല്ലം അഞ്ചലിൽനിന്നുള്ള ചക്കയാണ് ഏതാനും മാസം മുൻപ് ആദ്യം വാർത്തയായത്. പിറകെ അതിനേക്കാൾ തൂക്കവുമായി വയനാട്ടിൽനിന്നുള്ള ചക്കയെത്തി. തൂക്കത്തിലും നീളത്തിലും ഇവ രണ്ടിനെയും മറികടന്ന് പിന്നീട് തിരുവനന്തപുരം വെമ്പായത്തുനിന്നുള്ള ചക്കയുമെത്തി.
68.5 കിലോ തൂക്കവും ഒരുമീറ്റർ നീളവുമായിരുന്നു അതിനുണ്ടായിരുന്നത്. അഞ്ചലിൽ വിളഞ്ഞ ചക്കക്ക് 51.5 കിലോ തൂക്കവും വയനാട്ടിലേതിന് 52.3 കിലോ തൂക്കവുമായിരുന്നു. റെക്കോഡ് തൂക്കമുള്ള ചക്കകളെക്കുറിച്ച് വന്ന വാർത്തകൾ ശ്രദ്ധിച്ചിരുന്ന നാരായണൻ തന്റെ പ്ലാവിൽ വിരിഞ്ഞ ചക്കയുടെ വലിപ്പം മനസ്സിലാക്കിയതോടെ ശനിയാഴ്ച ചക്ക കയർകെട്ടി താഴെയിറക്കുകയായിരുന്നു.




തുടർന്ന് ആയവന കൃഷി ഓഫിസറെ വിവരമറിയിച്ചു. കൃഷി ഓഫിസറുടെ നിർദേശപ്രകാരം തൂക്കിനോക്കിയപ്പോഴാണ് 53.5 കിലോയുണ്ടെന്ന് മനസ്സിലായത്. അഞ്ചലിലെയും വയനാട്ടിലെയും ചക്കകളെ മറികടന്ന് വെമ്പായത്തെ ചക്കക്ക് തൊട്ടുപുറകിൽ എത്താൻ ജില്ലയിലെ കിഴക്കൻ പ്രദേശമായ ആയവനയിലെ ഈ ചക്കക്കായി
ആരാധനാലയങ്ങൾ ഉടൻ തുറക്കണോ ? അഭിപ്രായങ്ങൾ ഇങ്ങനെ
-ജോയി തലനാട്
*****
നിങ്ങളെ ആര് നിർബന്ധിച്ചു? നിങ്ങൾക്ക് പോകേണ്ടെങ്കിൽ നിങ്ങൾ പോകേണ്ട. മറ്റുള്ളവർ എന്ത് വേണമെന്ന് അവർ തീരുമാനിച്ചോളും. നാട് ഭരിക്കുന്ന സർക്കാരിനും, പോകാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കും, വിശ്വാസികൾക്ക് ശുശ്രൂഷ നൽകുന്ന വ്യക്തികൾക്കും ഇല്ലാത്ത വിഷമം നിങ്ങൾക്ക് ഉണ്ടാകേണ്ടതില്ല. ഞങ്ങൾ തീരുമാനിച്ചത് വരും ദിവസങ്ങളിൽ നടപ്പിലാക്കും.
-സ്മിത വർഗീസ്
****
വൈകാരികമായി ബുദ്ധിമുട്ടുണ്ട് എന്നത് ശരി തന്നെയാണ് എങ്കിലും ഇവിടെ വിവേകം കാട്ടേണ്ട സമയമാണ്.
നാട്ടിൽ എത്തുന്ന പ്രവാസികളിൽ ഭൂരിപക്ഷവും അസുഖ ബാധിതരാണ് . അവർ വീടുകളിൽ കഴിയുന്നു.
സമൂഹ വ്യാപനം ആരംഭിച്ചതായി കരുതുന്നു.
ഈ സാഹചര്യം സ്ഫോടനാത്മകമാണ്. വിശ്വാസികൾ ജീവനോടെ ശേഷിച്ചാൽ
ഇപ്പോഴുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാം. പക്ഷെ അനവസരത്തിൽ ഉള്ള ഒരു തീരുമാനം സമുദായത്തെ വളരെ ദോഷമായി ബാധിച്ചേക്കാം.ഇപ്പോൾ പള്ളികൾ തുറന്ന് മുമ്പോട്ടു പോയാൽ വലിയ താമസം ഇല്ലാതെ ന്യൂനപക്ഷമായ ക്രിസ്ത്യാനി എണ്ണത്തിൽ വീണ്ടും കുറഞ്ഞ് ശരിക്കും ന്യൂനപക്ഷമായി തീർന്നേക്കാം.
ഇന്ത്യൻ മെഡിക്കൽ അസ്സോസ്സിയേഷൻ നൽകുന്ന മുന്നറിയിപ്പ് ഗൗരവമായി തന്നെ സഭാ നേതൃത്വം കണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.
-സിറിൽ ജോസഫ് കോയിപ്പള്ളി
*****
കൊറോണയുടെ പേരിൽ ഭയത്തിന്റെ അന്തരീക്ഷമാണ് കേരളത്തിൽ സർക്കാർ സൃഷ്ടിച്ചത്. അടുത്ത കാലത്ത് വടക്കെ മലബാറിൽ കോവിഡ് പോസിറ്റീവ് ആയ ആളുടെ കട നാട്ടുകാർ തല്ലി തകർത്തു. ഇതൊരു വൈറൽ ഫീവറാണ്. കുറേക്കാലം ഇവിടെയൊക്കെ ഉണ്ടാകും. H1N1, dengue, chicken pox എന്നിവ പോലെ ഇതിനൊപ്പം ജീവിക്കാൻ പഠിക്കുക. പള്ളികൾ തുറക്കട്ടെ. 60+ വീട്ടിൽ ഇരിക്കുക. പള്ളിക്കുള്ളിൽ വാ തുറക്കുകയോ പാട്ടുപാടുകയോ സംസാരിക്കുകയോ ചെയ്യരുതു. Shake hand ഒഴിവാക്കുക. അടുത്ത ജനുവരി വരെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. മുൻകരുതൽ സ്വീകാരിച്ച് പള്ളിയിൽ പോകുക. വേണമെങ്കിൽ ഒരു വീടു മാസത്തിൽ ഒരുതവണ മാത്രം (പരമാവധി) എന്ന നിബന്ധന വയ്കാം. കൂടാതെ പള്ളിയിൽ പോകാത്തവർക്ക് ആമാസത്തെ പിരിവുകൾ, മാസവരി എന്നിവയിൽ ഡിസ്കൌണ്ട് നൽകാം
-മോൻസൺ വർഗീസ് ഇട്ടി
******
ബസുകളിൽ ഒരുമിച്ചിരുന്നു യാത്ര ചെയ്യാം. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ഓഫീസിൽ ഒരുമിച്ചിരുന്നു ജോലി ചെയ്യാം.എങ്കിൽ പിന്നെ ആരാധനാലയങ്ങളിൽ ഈ കടുംപിടുത്തം വേണോ.?
– ജോബിൻ തൂങ്കുഴി
*****
ആരാധനാലയങ്ങൾ തുറക്കുന്നതിലല്ല പ്രശനം. മാനദണ്ഡങ്ങൾ പാലിച്ചും , അകലം പാലിച്ചും വിശ്വാസികൾ പങ്കെടുത്താൽ വലിയ കുഴപ്പമില്ല. ഇവിടെ പ്രശനം അതല്ല, വിശ്വാസികൾ കൂട്ടത്തോടെ അനിയന്ത്രിതമായി എത്തിയാൽ വികാരിയച്ചനോ പള്ളിയധികാരികൾക്കോ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. ഇന്നിപ്പോൾ ഹോം ക്വാറന്റീനിൽ ഉള്ള ആളുകളുടെ കാര്യത്തിൽ 50%പേർക്കും രോഗം ഉണ്ടാകുന്നുണ്ട്. അവരുടെ വീടുകളിൽ രോഗലക്ഷണമില്ലാത്ത, എന്നാൽ വൈറസ് ബാധയുള്ളവർ പള്ളിയിൽ എത്തിയാൽ ആർക്കും അറിയാൻ കഴിയില്ല. ഇത് ഭീകരമായ സമൂഹ വ്യാപനത്തിന് വഴി വെക്കും. ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ഇടവക വികാരിക്കും സഭക്കും കഴിയില്ല. തന്നെയുമല്ല ഇപ്പോഴേ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സമുദായായതിന് അതു വലിയ പ്രഹരം ആകും. അതു കൊണ്ട് ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചു ബുദ്ധിപൂർവം രോഗത്തെ പ്രതിരോധിക്കുക. വൈകാരിക പ്രതികരണങ്ങൾക്ക് സ്ഥാനമില്ല.
– സെബാസ്റ്റ്യൻ മേടയിൽ
******
ഈ കാര്യത്തിൽ വിവേകം കാണിക്കുകയാണ് ഉത്തമം.കാരണം കോവിഡ് ബാധിതർക്ക് പൂർണ്ണമായ ലക്ഷണം പുറത്ത് കാണിക്കാതെ വരുകയും അവർ പള്ളിയിൽ പ്രവേശിച്ചാൽ, അതിൻ്റെ പേരിൽ ധാരളം വിമർശനം സഭ നേരിടേണ്ടിവരും. ഇപ്പോൾ എന്ത് പ്രത്യകതയാണ് ഇവിടെ +ve അയി ചിന്തിക്കാൻ പള്ളി തുറക്കുന്ന കാര്യത്തിൽ ഉള്ളത്..? കോവിഡ് രോഗികൾ ഏറ്റവും ഉയർന്നു നിൽക്കുബോ പള്ളി തുറക്കുന്നത് കൂടുതൽ അപഹാസ്യരസാൻ സഹചര്യം ഒരുക്കും.IMA പോലും തുറക്കരുത് എന്ന് അവശ്യപ്പെടുമ്പോൾ സഹചര്യം കണക്കിലെടുത്ത് വിവേകത്തോടെ പ്രവർത്തിക്കുക..
– ഷാജി അവിരാ
65 വയസ് കഴിഞ്ഞവരെയും ദേവാലയത്തിൽ പ്രവേശിപ്പിക്കണമെന്ന് മാര്‍ ക്ലിമ്മീസ് കാതോലിക്കാബാവ
പത്തനംതിട്ട: കോവിഡ് പടരുമെന്ന് ഭയന്ന് അറുപത്തഞ്ചു കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് മലങ്കര കത്തോലിക്ക സഭയിലെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് .
വിശുദ്ധകുര്‍ബാന കൊള്ളാന്‍ പ്രയമേറിയവര്‍ക്ക് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്താമെന്നും കര്‍ദിനാള്‍ പറഞ്ഞു. ദൈവാരാധന വിശ്വാസിക്ക് മാറ്റിവയ്ക്കാനാകാത്തതാണെന്നും അവര്‍ക്കും ഒരിടം നല്‍കേണ്ടതാണെന്നും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവാ പറഞ്ഞു.
കോവിഡ്–19 കാരണം വന്ന നിയന്ത്രങ്ങള്‍ കര്‍ശനമായി പാലിച്ചവരാണ് വിശ്വാസികള്‍. വിശുദ്ധ കുര്‍ബാന നാവില്‍ നല്‍കുന്നതിന് പകരം കയ്യില്‍ നല്‍കി. ദേവലായങ്ങളില്‍ വിശ്വാസികള്‍ക്കേകുന്ന അനിവാര്യ ശുശ്രൂഷകള്‍ പോലും ഒഴിവാക്കി. സഭയുടെ നിലപാടുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. രോഗവ്യാപനം തടയാനുള്ള എല്ലാമുന്‍കരുതലുകള്‍ക്കും ദേവാലയങ്ങള്‍ സജ്ജമാണെന്നും കാതോലിക്കബാവാ പറഞ്ഞു.
”എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലകനു മുന്നിൽ ഉരുകി ഇല്ലാതായി. ” – ടി എൻ ശേഷൻ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ടി എൻ ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.




അദ്ദേഹം ഇലക്ഷൻ കമ്മീഷണറായിരിക്കെ ഒരിക്കൽ ഭാര്യയുമായി ഉത്തർപ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ തൂക്കണാം കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി കൂട്ടത്തിൽ ഭാര്യക്കൊരാഗ്രഹം ഇതിൽ രണ്ട് കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലകനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു. ടി. എൻ. ശേഷൻ അവന് 10 രൂപ കൊടുക്കാമെന്നായി. അവൻ പറ്റില്ലാ എന്ന് പറഞ്ഞു. എന്നാൽ 50 രൂപ തരാമെന്നായി ശേഷൻ. പോലീസ് അവനെ നിർബ്ബന്ധിച്ചു വലിയ സാറാണ് ചെയ്തു കൊടുക്കണം. ഉടൻ അവൻ ശേഷനോടും ഭാര്യയോടും പറഞ്ഞു.
‘എന്ത് തന്നാലും ഞാനിത് ചെയ്യില്ല സാബ്ജി. ആ കൂടിനുള്ളിൽ കിളിയുടെ കുഞ്ഞുങ്ങൾ ഉണ്ടാവും ഞാനിത് സാബിന് തന്നാൽ വൈകുന്നേരം അതിൻ്റെ അമ്മക്കിളി കുഞ്ഞിനുള്ള ഭക്ഷണവുമായി വരും. കുഞ്ഞുങ്ങളെ കണ്ടില്ലങ്കിൽ അത് കരയും . അത് എനിക്ക് കാണാൻ വയ്യ’.




ഇത് കേട്ട് ശേഷനും ഭാര്യയും സ്തബ്ധരായി. ശേഷൻ പറയുന്നു എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലകനു മുന്നിൽ ഉരുകി ഇല്ലാതായി. ഒരു കടുക് മണിയോളം ചെറുതായി ഞാനവൻ്റെ മുന്നിൽ. ആഗ്രഹം ഉപേക്ഷിച്ച് തിരികെ വന്ന ശേഷനെ ദിവസങ്ങളോളം കുറ്റബോധത്താൽ വേട്ടയാടി ആ സംഭവം. വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല
ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി
കോറോണയുടെ വരവോടെ ഉണ്ടായ ലോക്ക് ഡൌൺ ഈ കാലഘട്ടത്തിലെ നല്ല ദിനങ്ങളായിട്ടാണ് എനിക്കിപ്പോൾ തോന്നുന്നത്.. അക്കാലയളവിൽ മനുഷ്യന്മാർ കുറച്ചുകൂടി നല്ലവരായി മാറി എന്നതാണ് സത്യം.അവർ പ്രകൃതിയോട് കുറച്ചു കൂടി അടുത്തു.. മണ്ണുമായി ബന്ധമില്ലാതിരുന്നവരൊക്കെ തൊടിയിലിറങ്ങി മണ്ണുമായി ബന്ധംസ്ഥാപിച്ചു.
.ഫാസ്റ്റ് ഫുഡിന്റെ സ്ഥാനത്തു ചക്കയും ,
ചക്കക്കുരുവും, മാങ്ങയുമൊക്കെ ഭക്ഷ്യ വിഭവങ്ങളായി. മാംസാഹാരം കഴിക്കാതായതോടെ പലരുടെയും പൊണ്ണത്തടിയിൽ വൻ ഇടിവുണ്ടായി.
ഭാരം കുറഞ്ഞു. അസുഖമില്ലാതായി.
രോഗവും, ആശുപപത്രി വാസവും ആർക്കും ആവശ്യമില്ലാതായി. ആശുപത്രി നടത്തിപ്പുകാർ നക്ഷത്രമെണ്ണിത്തുടങ്ങി. ആൻ ജിയോപ്ലാസ്റ്റിയും ആൻ ജിയോഗ്രാമും ബൈപാസും ഒഴിവായി. അതോടെ സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി. പനി പോലും ടാറ്റാ പറഞ്ഞു. ജലദോഷം വന്നവർ ചുക്കും കുരുമുളകുമിട്ടു വെള്ളം വെന്തു കുടിച്ചു അതൊഴിവാക്കി. വാഹനം ഓടാതായതോടെ റോഡിലെ മലിനീകരണം തീർത്തും കുറഞ്ഞു.
മാന്യന്മാർ വഴിവക്കിൽ വലിച്ചെറിയുന്ന മാലിന്യമൊഴിവായി..
ചറപറാ പെരുവഴിയിൽ തുപ്പിയിരുന്നവർക്ക് അങ്ങനെ യല്ലാതെയും നടക്കാമെന്നായി. ഒഴിവാക്കി. റൗഡികളും ഗുണ്ടകളും പത്തിമടക്കി.
ചുരുക്കി പറഞ്ഞാൽ പലരും മര്യാദരാമന്മാരായി. പിന്നെയും ഉണ്ടായി ഗുണങ്ങൾ.
കഞ്ചാവും കള്ളുകുടിയും കുറഞ്ഞു. അമിതവേഗത്തിൽ, മറ്റുള്ളവർക്ക് ശാപമായി വണ്ടി പറപ്പിക്കുന്ന ഫ്രീക്കന്മാർ നിയമത്തെ ഭയന്ന് വീട്ടിലിരുന്നു പബ്‌ജി കളിച്ചും, ടെലിഫിലിം പിടിച്ചും ആത്മസംതൃപ്തിയടഞ്ഞു. സ്വകാര്യവാഹനങ്ങളിലെ റോഡാഭ്യസവും അപ്രത്യക്ഷമായി. സർക്കാരും, പോലീസും, നിയമവും കൈകോർത്തതോടെ നിയമലംഘനങ്ങളും, അക്രമവും പാടെ ഇല്ലാതായി. മദ്യപബഹളവും,കത്തിക്കുത്തും
ഇനീപ്പോ ആരാധനാലയങ്ങൾ കൂടി ‘വിശ്വാസികൾക്കായി ‘ തുറന്നു കൊടുക്കുന്നു. മാളുകൾ തുറക്കുന്നു. ഇത്രയും കാലം സംരക്ഷിക്കപ്പെട്ട സുരക്ഷിതത്വം ഇതോടെ ഇല്ലാതാവുന്നു..ഇപ്പോഴത്തെ വാർത്തകൾ കേട്ടിട്ട്
എന്തോ ഒരു അസ്വസ്ഥത.. സമൂഹവ്യാപനത്തിന്റെ മണം . ഉൽകണ്ഠ പെരുകുന്നു.
നമ്മൾ പഴയപോലെ ജാഗ്രത കൂട്ടണ്ടേതു അനിവാര്യതയാണ് . സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങൾ അതേപടി തുടരേണ്ടതുണ്ട്. ( പലർക്കും മാസ്ക് ഇപ്പോൾ കണ്ഠആഭരണമാണ്.
ഇതുമായി ബന്ധമില്ലെങ്കിലും
അനുബന്ധമായി ഒരുകാര്യം കൂടി സൂചിപ്പിക്കട്ടെ.
Bevco ആപ്പിന്റെ ആവശ്യമേയില്ലായിരുന്നു എന്ന് തോന്നിപ്പോകുന്നു. . ബാറുകൾ കൂടി ചില്ലറവില്പനക്ക് തുറന്നു കൊടുത്തതോടെ തിരക്ക് പ്രായേണ ഒഴിവായപോലെ… അങ്ങനെ എങ്കിൽ സാധാരണക്കാരന് ‘ആപ്പായി’ മാറിയ ഈ Bevco Q ആപ്പങ്ങു ഊരിക്കൂടെ…മദ്യം വാങ്ങുന്നവർ എവിടെ നിന്നെങ്കിലും വാങ്ങട്ടെ.
സർക്കാരിന്റെ നിയന്ത്രണഅയവ് മൂലം ഇനിയും വരാനുള്ള പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ് ..ദിനം പ്രതി വരുന്ന കോവിഡ് റിപോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത്.. കഴിഞ്ഞതൊക്കെ കലി കാലവൈഭവം.എന്ന് വിചാരിച്ചാശ്വസിക്കാം . അല്ലാതെന്താ പറയുക..
– പഴയിടം മുരളി .
ഒറിജിനൽ ഏത്, പെയിന്റിംഗ് ഏത് ? വരയിൽ വിസ്മയം തീർത്ത് സന്തോഷ് പോരുവഴി.
പത്രം വായിക്കുന്ന വൃദ്ധന്റെ തൊട്ടടുത്ത് ഇരുന്നു പുസ്തകം വായിക്കുന്നത് ചിത്രകാരൻ സന്തോഷ് പോരുവഴിയുടെ മകൻ ശ്രീക്കുട്ടൻ . ആദ്യത്തേത് വരയും രണ്ടാമത്തേതു യാഥാർഥ്യവും . ചായ ശ്രീക്കുട്ടന്റെയല്ല വൃദ്ധന്റെയാണ് കേട്ടോ! എത്ര റിയലിസ്റ്റിക്കാണ് ആ വര എന്ന് നോക്കൂ.
കൊല്ലം പോരുവഴി സ്വദേശിയായ സന്തോഷ് ബഹറിനിൽ നസീം ഇന്റർനാഷണൽ സ്‌കൂളിലെ ചിത്രകല അധ്യാപകനാണ് . മികച്ച ഗ്രാഫിക് ഡിസൈനർ ആയ സന്തോഷ് നിരവധി റിയലിസ്റിക്ക് ചിത്രങ്ങൾ വരച്ചു ആസ്വാദകരുടെ മനം കവർന്നിട്ടുണ്ട്.
ഉത്തപ്പയുടെ പരിഹാസത്തിനു കിടിലൻ മറുപടിയുമായി ശ്രീശാന്ത്
വളരെ എളുപ്പത്തിൽ ക്യാച്ചുകൾ വിട്ടുകളയുന്ന താരമാണ് ശ്രീശാന്ത് എന്ന ഉത്തപ്പയുടെ പരിഹാസത്തിനു ചുട്ട മറുപടിയുമായി ശ്രീശാന്ത്. ഹലോ ആപ്പ് ഇൽ സംസാരിക്കവെ ആണ് ശ്രീയുടെ മറുപടി.2007ല്‍ ഇന്ത്യ ചാംപ്യന്മാരായ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചത് ശ്രീശാന്തിന്റെ ക്യാച്ചായിരുന്നു. എന്നാല്‍ ഈ ക്യാച്ച് ശ്രീ നഷ്ടപ്പെടുത്തുമോയെന്ന് അന്നു താന്‍ ഭയപ്പെട്ടിരുന്നതായും ദൈവം നേരത്തേ തീരുമാനിച്ചതു കൊണ്ടാണ് ലോകകപ്പ് ഇന്ത്യക്കു ലഭിച്ചതെന്നുമായിരുന്നു ഉത്തപ്പ ബിബിസിയുടെ ദൂസരയെന്ന പരിപായില്‍ പറഞ്ഞത്.
മിസ്ബാഹ് സ്‌കൂപ്പ് ഷോട്ടായിരുന്നു കളിച്ചത്. അത് മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി. അപ്പോഴാണ് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ആരാണ് ഫീല്‍ഡറെന്നു ശ്രദ്ധിച്ചത്. അവിടെയുണ്ടായിരുന്നത് ശ്രീശാന്തായിരുന്നു. അതുവരെ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതിന്റെ പേരിലായിരുന്നു ശ്രീശാന്ത് അറിയപ്പെട്ടിരുന്നത്. പ്രത്യേകിച്ചും വളരെ സിംപിളായ ക്യാച്ച് പോലും അവന്‍ പാഴാക്കും. സിംപിള്‍ ക്യാച്ചുകള്‍ പോലും ശ്രീശാന്ത് കൈവിടുന്നത് താന്‍ കണ്ടിട്ടുള്ളതായും ഉത്തപ്പ പറഞ്ഞിരുന്നു.
എട്ടു വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ നാലോ, അഞ്ചോ ക്യാച്ചുകള്‍ മാത്രമേ താന്‍ നഷ്ടപ്പെടുത്തിയിട്ടുള്ളൂവെന്ന് ശ്രീശാന്ത് വ്യക്തമാക്കി. പ്രൊഫഷണല്‍ കരിയറില്‍ ഒരുപക്ഷെ 10-15 ക്യാച്ചുകള്‍ മാത്രമേ താന്‍ പാഴാക്കിയിട്ടുള്ളൂ. പരിശീലനത്തിനിടെ ജോണ്ടി റോഡ്‌സ് പോലും ക്യാച്ചുകള്‍ പാഴാക്കാറുണ്ടെന്നും 37 കാരനായ ശ്രീശാന്ത് പറഞ്ഞു.
കരിയറില്‍ ഇതുവരെ ഉത്തപ്പ എത്ര ക്യാച്ചുകളെടുത്തെന്ന് തനിക്കറിയില്ല. കഴിഞ്ഞ സീസണില്‍ കേരളത്തിനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. വളരെ അനായാസ ക്യാച്ചുകള്‍ പോലും ഉത്തപ്പ നഷ്ടപ്പെുത്തിയതായി അന്നു പരാതികളുണ്ടായിരുന്നു.അധികം വൈകാതെ തന്നെ കേരള ടീമിനൊപ്പം താന്‍ ചേരുകയും ഉത്തപ്പയോടൊപ്പം കളിക്കുകയും ചെയ്യും. തന്റെ ബൗളിങില്‍ ക്യാച്ച് നഷ്ടപ്പെടുത്തരുതെന്നാണ് ഇപ്പോള്‍ ഉത്തപ്പയോടു പറയാനുള്ളത്. കഴിഞ്ഞ സീസണില്‍ ഒരുമിച്ച കളിച്ച ജൂനിയര്‍ താരങ്ങള്‍ ക്യാച്ച് കൈവിട്ടതിന്റെ പേരില്‍ ഒന്നും നിങ്ങളോട് പറഞ്ഞിട്ടില്ലായിരിക്കാം. എന്നാല്‍ അടുത്ത സീസണില്‍ തന്റെ ബൗളിങിലാണ് ക്യാച്ച് നഷ്ടമാക്കുന്നതെങ്കില്‍ താന്‍ എന്തു ചെയ്യുമെന്ന് നിനക്കറിയാമെന്നും ശ്രീശാന്ത് പറഞ്ഞു.
ഈ സെപ്റ്റംബറിൽ കളിക്കളത്തിലേക്കു തിരിച്ചു വരുന്ന ശ്രീശാന്ത് അതിനുള്ള കഠിന പ്രയത്നത്തിലാണ്. ഒരു അങ്കത്തിനുള്ള ബാല്യം ഇനിയും തന്നിൽ അവശേഷിക്കുന്നുണ്ട് എന്ന് തന്നെയാണ് ശ്രീശാന്തും അദ്ദേഹത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്.
അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ
ആറാമത്തെ വയസ്സിലാണ് എനിക്ക് അമ്മയെ നഷ്ടപ്പെട്ടത് . പിന്നീട് അച്ഛൻ മുരളീധരനായിരുന്നു എനിക്കെല്ലാം. ഞാൻ നന്നായി പഠിക്കണമെന്നും ഉയർന്ന വിജയം നേടണമെന്നുമായിരുന്നു അച്ഛന്റെ ആഗ്രഹം. നല്ല പ്രതീക്ഷയോടെ എഴുതിയ മെഡിക്കൻ എൻട്രൻസിന് പരാജയമായിരുന്നു ഫലം . അങ്ങനെ വെറ്ററിനറി ഡോക്ടറാകാനുള്ള എൻട്രൻസ് പരീക്ഷ പാസായി മണ്ണൂത്തി കോളജിൽ അഡ്മിഷൻ നേടി.മൂന്നാം റാങ്കോടെ പാസായി.
ആ കാലത്താണ് ഐ എ എസിനെപ്പറ്റി ആലോചിക്കുന്നത്. മണ്ണൂത്തിയിലെ കോളജിൽ റിസർച്ച് അസിസ്റ്റന്റായി ജോലി ചെയ്തു നേടിയ പണം കൊണ്ടാണ് ചെന്നൈയിലെ പരിശീലന സ്ഥാപനത്തിൽ ഫീസടച്ച് ഐ. എ.എസ് കോച്ചിങ്ങിനായി ചേർന്നത്. അച്ഛനെ ഇത് അറിയിച്ചതേയില്ല.
ചെന്നൈയിലെ ഒരു കോളജിൽ പിജിക്ക് അഡ്മിഷൻ കിട്ടിയെന്ന് അച്ഛനോട് കള്ളം പറഞ്ഞാണ് പരിശീലനത്തിനു പോയത് . റിസൾട്ട് വരുമ്പോൾ അച്ഛനൊരു സർപ്രൈസ് കൊടുക്കണമെന്നായിരുന്നു മനസ്സിൽ. പുസ്തകം വാങ്ങാൻ കാശില്ലാതെ വിഷമിച്ചപ്പോൾ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് സ്വന്തം പുസ്തകങ്ങൾ പങ്കുവച്ചു.മത്സര പരീക്ഷകളിൽ സാധാരണ ആരും ഇത് ചെയ്യാത്തതാണ്.
വലിയ പ്രതീക്ഷയോടെയാണ് 2015–ലെ ഐ. എ.എസ് പ്രിലിമിനറി പരീക്ഷ എഴുത്തിയത് . ആദ്യശ്രമം എട്ട് നിലയിൽ പൊട്ടി . തിരിച്ചു വീട്ടിലെത്തി അച്ഛനെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു. കാര്യമറിയാതെ അച്ഛൻ പകച്ചു. ആ സമയത്താണ് ഹരിയാനയിലെ ബറോലിയിലെ വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ, ഓൾ ഇന്ത്യ എൻട്രൻസ് വഴി പി.ജിക്ക് അഡ്മിഷൻ കിട്ടിയത് .
ബറോലിയിലെത്തി ആദ്യത്തെ സെമസ്റ്റർ ബ്രേക്കിൽ നാട്ടിൽ വന്ന് മടങ്ങും വഴി ഒരിക്കൽക്കൂടി ചെന്നൈയിലെ പരിശീലന സ്ഥാപനത്തില്‍ പോയി. ഓപ്ഷനൽ സബ്ജക്ട്, വെറ്ററിനറി സയൻസിൽ നിന്നു മാറി സോഷ്യോളജി എടുക്കാൻ തീരുമാനിച്ചു.
ഇഗ്‌നോയുടെ ബി.എ. സോഷ്യോളജി പുസ്തകങ്ങൾ സംഘടിപ്പിച്ച് പഠനം തുടങ്ങി. ഇതിനിടയിൽ പിജി കോഴ്സിന്റെ അസൈൻമെന്റുകളും പേപ്പറുകളും. സിവിൽ സർവീസ് പരീക്ഷയുടെ ഓൺലൈൻ ടെസ്റ്റ് സീരീസിൽ പങ്കെടുക്കാൻ ആറായിരം രൂപ സംഘടിപ്പിക്കാൻ പെട്ടപാട് എനിക്കേ അറിയൂ . 2016–ലെ പ്രിലിമിനറി പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ വലിയൊരാശ്വാസമായിരുന്നു. ആദ്യ കടമ്പ കടന്നിരിക്കുന്നു.
മെയിൻ പരീക്ഷയിൽ 700 മാർക്കായിരുന്നു ലക്ഷ്യം വച്ചത്. റിസൾട്ടു വന്നപ്പോൾ 898 മാർക്ക്. ഇന്റർവ്യൂവിനു പങ്കെടുക്കാന്‍ ഡൽഹിയിലെത്തുമ്പോഴും അച്ഛനോട് ഒന്നും പറഞ്ഞില്ല.
ഒരു ദിവസം വീട്ടിലേക്കു പോരാനായി ബറോലിയിൽ നിന്ന് ഡൽഹിയിലെത്തുമ്പോൾ നല്ല പനി. വൈകുന്നേരം അച്ഛൻ വിളിച്ചപ്പോൾ പനിയുടെ കാര്യമെല്ലാം പറഞ്ഞു. ജൂൺ രണ്ടിനു പിറന്നാളാണ്. ആ ദിവസം തന്നെ പരീക്ഷാഫലം വരും. ഇത്തവണത്തെ പിറന്നാൾ തോൽവിയിലായിരിക്കല്ലേ എന്ന് പ്രാർഥിച്ചിരിക്കുമ്പോഴാണ് ചെന്നൈയിൽ നിന്ന് ഫോൺ വരുന്നത്. ലിസ്റ്റിൽ പേരുണ്ടെന്നും 42–ാം റാങ്കാണെന്നും.
സന്തോഷം പങ്കുവയ്ക്കാനായി അച്ഛനെ വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച്ഓഫ്. എയർപോർട്ടിലേക്കു പോകും വഴി അതാ വരുന്നു അച്ഛന്റെ വിളി. വിവരം പറഞ്ഞപ്പോൾ ഫോണിന്റെ മറുതലയ്ക്കൽ ഒരു തേങ്ങലാണ് കേട്ടത്.
വൈകുന്നേരം വീട്ടിലെത്തിയപ്പോഴേക്കും മുറ്റത്ത് തെളിഞ്ഞ മുഖത്തോടെ അച്ഛൻ. കേരളത്തിൽ നാലാം റാങ്കുണ്ടായിരുന്നിട്ടും പത്രങ്ങളിലൊന്നും തന്നെ വിജയിയുടെ ലിസ്റ്റിൽ എന്റെ പേരില്ലായിരുന്നു.
പിജി പഠനത്തിനു ചേരുമ്പോൾ ജീവിതത്തെ സ്വാധീനിച്ച കാര്യത്തെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടിരുന്നു. അന്നു ഞാൻ എഴുതിയത് ഉറുമ്പുകളെക്കുറിച്ചാണ്. വലുപ്പത്തിൽ തീരെ ചെറുതായിരുന്നിട്ടും അച്ചടക്കത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ലക്ഷ്യത്തിലേക്കു പോകുന്ന ഉറുമ്പുകൾ.
ഒരു ഉറുമ്പിന്റെ മനസ്സ് മാത്രം മതി, മറ്റൊന്നും വേണ്ട ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ ചെന്നു ചേരാൻ. ഇപ്പോൾ തമിഴ്നാട് കേഡറിലെ ഐ. എ. എസ് ഉദ്യോഗസ്ഥ ആണ് കൊല്ലം പോരുവഴി സ്വദേശിനി ഡോ: എസ്. അനു മുരളി
”പേപിടിച്ച പട്ടിയെ തല്ലി കൊന്നപ്പോൾ അലമുറയിട്ട മൃഗസ്നേഹികൾ പടക്കം പൊട്ടി ആന ചെരിഞ്ഞപ്പോൾ എവിടെപ്പോയി ?” ആനയുടെ ദുരന്തത്തിൽ സോഷ്യൽമീഡിയയിൽ രോഷം ശക്തമാകുന്നു
”വിശപ്പകറ്റാൻ ഭക്ഷണം മോഷ്ടിച്ച മധുവിനെ മനുഷ്യർ തല്ലിക്കൊന്നു .വിശപ്പകറ്റാൻ പൈനാപ്പിൾ മോഷ്ടിച്ച കാട്ടാനയെ മനുഷ്യർ പടക്കം വച്ച് കൊന്നു.”
ഗർഭിണിയയായ കാട്ടാനയെ പടക്കം വച്ച് കൊന്നതിനെ നിശിതമായി കുറ്റപ്പെടുത്തി ഒരുവിഭാഗം ആളുകൾ മനുഷ്യന്റെ ക്രൂരതയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ആണ് പകടിപ്പിക്കുന്നത് . സ്വന്തം കുഞ്ഞിന് ജന്മം കൊടുത്ത ഭാര്യയെ വിഷപാമ്പിനെ കൊണ്ട് കൊത്തിച്ച് മരിക്കുന്നത് ഉറപ്പാക്കാൻ കാവലിരുന്ന ക്രൂരജന്മങ്ങൾ ഉള്ള ഈ നാട്ടിൽ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം എന്നാണ് ചിലർ പരിഹസിച്ചത് .
”ആനകൾ കൃഷി നശിപ്പിക്കുന്നത് തടയാൻ ആണെങ്കിൽ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്… ഇതുപോലെ ഒക്കെ മഹാപാപം കാട്ടിക്കൂട്ടുന്ന മനുഷ്യർക്ക് കൊറോണ വന്നില്ലെങ്കിലല്ലേ അത്ഭുതം ഉള്ളു. ഇമ്മാതിരി ക്രൂരതകൾ മനുഷ്യൻ കാട്ടിക്കൂട്ടുന്നത് കൊണ്ടാകാം മാറാരോഗങ്ങൾ തന്നു ദൈവം നമ്മെ പരീക്ഷിക്കുന്നത്” ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ .
അതേസമയം ഈ പ്രശ്നത്തിന്റെ മറുവശം കുറ്റപ്പെടുത്തുന്നവർ കാണാതെ പോകരുതെന്നു മറ്റൊരുവിഭാഗം ആളുകൾ പറയുന്നു. ആന, പന്നി മുതലായ വന്യജീവികളിൽ നിന്നും സ്വന്തം ജീവനും കൃഷിയും സംരക്ഷിക്കാൻ സ്‌ഫോടകവസ്തു ഉപയോഗിക്കേണ്ട ഗതികേട് പാവപ്പെട്ട കർഷകന് വന്നു എന്ന് കുറ്റപ്പെടുത്തുന്നവർ ചിന്തിക്കണം എന്നാണ് അവരുടെ നിലപാട് . മനുഷ്യന്റെ ക്രൂരതയല്ല, നിസ്സഹായതയും ഗതികേടും അതിനുള്ള പരിഹാരവുമാണ് ചർച്ച ചെയ്യേണ്ടത് എന്നവർ പറയുന്നു. സുരക്ഷിത സ്ഥാനത്തിരുന്നു മറ്റുള്ളവരെ ക്രൂശിക്കാൻ ദയവായി അലമുറയിടരുത് അവർക്ക് പറയാനുള്ളത് .
ജോൺ പി വി എന്നൊരാൾ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ :
”എന്റെ കൂട്ടുകാരിൽ ചിലർ പാലക്കാട് ഉണ്ട്. പല രാത്രികളിലും അവരുടെ ഉറക്കം കെടുത്തുന്ന ആന കൂട്ടങ്ങളെ കുറിച്ചു ഞാൻ അവരിൽ നിന്നും കേട്ടിട്ടുണ്ട്. സ്കൂളിൽ പോയിട്ട് തിരിച്ചു വരുന്നത് വരെ ആധി യോടെ നോക്കി ഇരിക്കുന്ന വീട്ടമ്മമാരെ കണ്ടിട്ടുണ്ട്. ഇതു കാലങ്ങൾക്ക് മുൻപ് ഉള്ള കഥ ഒന്നും അല്ല. കഴിഞ്ഞ വർഷം വരെ സംഭവിച്ച കാര്യം ആണ്. അവരുടെ കപ്പയും, വിളകളും, നശിപ്പിച്ചു സംഹാര താണ്ഡവം ആടി ഇവറ്റകൾ തിരിച്ചു പോകാറും ഉണ്ട്.
സാധാരണയായി ഈ സമയങ്ങളിൽ അവർ വനപലകരെ വിവരം അറിയിക്കുകയും അവർ വന്നു ഗുണ്ടു പൊട്ടിച്ചു ആനയെ തുറത്താറും ഉണ്ട്. അവിടെ ഉള്ള ആളുകൾ ഈ പടക്കം ഉപയോഗിക്കുന്നത് കൃഷി നശിപ്പിക്കുന്ന കാട്ടു പന്നിയെ പിടിക്കാൻ ആണ്. വഴി തെറ്റി വന്ന ആന അതെടുത്തു തിന്നു. അതിന് ഇത്രമാത്രം ഹൈപ്പ് കൊടുത്തു ഒരു ദേശീയ വിഷയം ആക്കി കള്ള കണ്ണീർ ഒഴുക്കുന്നവരോട് തോന്നുന്നത് സഹതാപം മാത്രം.”
മറ്റൊരാൾ എഴുതിയത് ഇങ്ങനെ :
”ഈ പ്രദേശത്തെ പാവപെട്ട കൃഷിക്കാർ നേരിടുന്ന കുറെയേറെ പ്രശ്നങ്ങളുണ്ട്, വേനൽകാലത്തുള്ള കാട്ടാനകളുടെ ഇറക്കം, കാട്ടുപന്നി കൂട്ടങ്ങളുടെ കുത്തിനശിപ്പിക്കൽ, മയിലുകളുടെ കതിരുകൊത്തൽ, അങ്ങനെ നീളുന്നു അവ ഇതിനൊക്കെ അപ്പുറം കഴിഞ്ഞ 2 വർഷമായുള്ള പ്രളയം കരടിയുടെ ശല്യം അങ്ങനെ പലതുംകൊണ്ടുള്ള നഷ്ട്ടങ്ങൾ..
രാവും പകലും കഷ്ട്ടപെട്ട്, കിട്ടാവുന്ന ബാങ്കുകളിൽനിന്നെല്ലാം ലോണെടുത്ത് ഈ പാവങ്ങൾ കൃഷിചെയ്യുമ്പോൾ അവരുടെ പലനാളിലെ കഷ്ടപ്പാടുകൾ ആനകളും, പന്നികളും, പല വന്യമൃഗങ്ങളും നശിപ്പിക്കുമ്പോൾ അതിൽനിന്നും രക്ഷനേടാൻ അവർ പലപ്പോളും പന്നിപ്പടക്കം വെച്ചും, എർത്ത് വെച്ചും രക്ഷനേടാൻ ശ്രമിക്കാറുണ്ട്, സത്യമാണ്, അതിൽ ഒരു പാവം അന പെട്ടുപോയതും മരണപെട്ടതും അത് ഗർഭിണി ആയിരുന്നതും ദുഖമുള്ള കാര്യം തന്നെയാണ്., പക്ഷെ അതിന്റെ പേരിൽ കുറെ പാവം മനുഷ്യരെ തെറി വിളിക്കുന്നത് അവരെ തല്ലിക്കൊല്ലണം എന്നൊക്കെ അലറുന്നവരോട് പരമ പുച്ച്ചം മാത്രം.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുമുമ്പ് ഇതേ നാട്ടിൽ ഒരു കാട്ടാന ഒരു സ്ത്രീയെ വീടിനുമുന്നിലിട്ട് കുത്തികൊന്നിട്ടുണ്ട്, കാട്ടാനക്കൂട്ടങ്ങൾ എല്ലാ വേനലുകളിലും വീട്ടുമുട്ടം വരെ വന്നെത്താറുണ്ട് അന്നൊന്നും ഒരാനയും കൊല്ലപ്പെട്ടിട്ടില്ല.
മനുഷ്യരെ പച്ചക്കു കൊല്ലുന്ന രാഷ്ട്രീയപാർട്ടികളും, സൂരജുമാരും, ജോളിമാരും, നിറത്തിന്റെ പേരിൽ പരസ്പരം കൊല്ലുന്നവരുള്ള ഈ നാട്ടിൽ കൃഷിയിടത്തെ കാക്കുന്നതിനിടയിൽ ഉണ്ടായ ഈ ദാരുണ സംഭവം പാവപെട്ട കൃഷിക്കാരെ അടിക്കാനുള്ള വടിയായി എടുക്കരുത് .
കൃഷി നശിപ്പിച്ചിട്ടു പോയി എന്ന് കർഷകൻ സർക്കാരിൽ അറിയിച്ചാൽ അവനു വേണ്ടുന്ന സഹായം കിട്ടാറുണ്ടോ ?. വനപാലകർ ശ്രദ്ധിക്കാറുണ്ടോ ?. ഇങ്ങിനെ മൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന സ്ഥലങ്ങളിൽ വനപാലകർ വല്ലപ്പോഴും എങ്കിലും ഒന്ന് സന്ദർശിക്കുക. വേണ്ടുന്ന നടപടി എടുക്കുക. ഉദ്യോഗസ്ഥർക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ . അവർ പിരിഞ്ഞു വീട്ടിൽ കുത്തി ഇരുന്നാലും പകുതി ശമ്പളം പെൻഷനായി കിട്ടും. പാവം കർഷകൻ എന്നും ആനയും, പന്നിയും, മാനും, പുലിയും, കടുവയുംമായിട്ടു മല്ലിട്ടു കൃഷി ഇടത്തിൽ പണി എടുക്കണം. അവനു പെൻഷനും ഇല്ല അനുകൂല്യവുമില്ല. പക്ഷേ കർഷകൻ നാടിന്റെ നട്ടെല്ല് ആണ് എന്ന് തിരഞ്ഞെടുപ്പ് സമയത്തു നേതാക്കൻമാർ പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ കോൾമയിർ കൊള്ളും. അത് വെറും ”മയിർ” ആണെന്നാണ് അനുഭവത്തിൽ നിന്ന് മനസിലാകുന്നത് . ഉദ്യോഗസ്ഥർ വേണ്ടവിധം അവരുടെ ജോലി ചെയ്താൽ ഇതൊന്നും സംഭവിക്കില്ല. എന്നിരുന്നാലും പടക്കം ആഹാരത്തിൽ വച്ചു കൊടുക്കുന്ന രീതി ന്യായീകരിക്കാനാവില്ല. . മറ്റു രീതികളിലൂടെ വന്യമൃഗങ്ങളെ അകറ്റി നിറുത്തുന്ന കർഷകരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി കൃഷി ഇറക്കുക.
ആ ആനയുടെ വയറ്റിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു എന്നുള്ളത് വല്ലാത്ത വേദന ഉളവാക്കുന്നു.അതിന്റെ കുഞ്ഞിനെ ഓർത്തു അത് എന്ത് മാത്രം സങ്കടപ്പെട്ട് കാണും. അതിന്റെ കണ്ണുനീർ ആ നദിയിൽ അലിഞ്ഞു ചേർന്ന് കാണും.