Home Blog Page 47

നിതിന്‍ ചന്ദ്രന് യാത്രാമൊഴിയേകി പ്രിയതമയും ജന്മനാടും !

0
നിതിന്‍ ചന്ദ്രന് യാത്രാമൊഴി

കോഴിക്കോട്: ദുബായിൽ ഹൃദയാഘാതം മൂലം മരിച്ച നിതിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ വാര്‍ത്ത ഒടുവിൽ ഭാര്യ ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയോട് ഡോക്ടര്‍മാർ ആണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. ജീവച്ഛവമായി മാറിയ ആതിര ആദ്യം ജീവനില്ലാതെ തന്റെ ഭർത്താവിനെ കാണേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് ഒരു നോക്ക് ഒന്ന് കണ്ടാൽ മാത്രം മതിയെന്ന് അറിയിക്കുകയായിരുന്നു .

നിതിന്‍റെ മരണം അറിയിക്കാതെയാണ് ആതിരയെ പ്രസവത്തിനായി ആശുപത്രിയിലാക്കിയത്. ഇന്നലെ ഉച്ചക്ക് പെൺകുഞ്ഞിന് ജൻമം നൽകിയ ആതിരയെ പുറത്ത് നടക്കുന്ന വാര്‍ത്തകൾ അറിയാക്കാതെ ബന്ധുക്കളും ആശുപത്രി അധികൃതരും കരുതലെടുത്തിരുന്നു. ഫോണും ടിവിയും എല്ലാം ഒഴിവാക്കിയായിരുന്നു കരുതൽ.

മോര്‍ച്ചറിക്ക് സമീപത്ത് ആംബുലൻസ് എത്തിച്ചാണ് ആതിരക്ക് നിതിനെ കാണാൻ അവസരം ഒരുക്കിയത്. വീൽചെയറിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഡോക്ടർമാർ അവരെ കൊണ്ടുവന്നത് . കണ്ടമാത്രയിൽ അവർ പൊട്ടിക്കരഞ്ഞു . അത് കണ്ടു നിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇരുപത്തിയേഴാം വയസിൽ ആതിര വിധവയായി.

നിതിന്റെ സംസ്കാരം വീട്ടുവളപ്പിൽ

ആതിരയെ കാണിച്ചതിനു ശേഷം നിഥിന്റെ ഭൗതികശരീരം പേരാമ്പ്രയിലെ കൊണ്ടുപോയി . വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരംനടന്നു.

നാട്ടിലും വീട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നു നിതിൻ. ആതിരയുടെ പ്രസവത്തിന് നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും എല്ലാം നിതിൻ പറ‍ഞ്ഞിരുന്നു. ഒട്ടേറെ പേരാണ് പേരാമ്പ്രയിലെ വീടിന് പരിസരത്ത് രാവിലെ മുതൽ എത്തിയിട്ടുള്ളത്.

”ഓരോ കോപ്പിയടി കേസും ഇപ്പോൾ ഉറക്കം കെടുത്തുന്നത് അദ്ധ്യാപകരെയാണ്”

0
ഫാ. ജെയ്‌സൺ മുളേരിക്കൽ
‘ഞാൻ എന്റെ അദ്ധ്യാപകരോട് പറയാറുണ്ട്, കോപ്പിയടിച്ചു പിടിച്ച ഓരോ വിദ്യാർത്ഥിയെയും നമ്മൾ രാജാവിനെ പോലെ അല്ലെങ്കിൽ രാജ്ഞിയെ പോലെ കരുതണം എന്ന്. കോപ്പിയടിച്ചു പിടിച്ചാൽ അവർക്കു പിന്നെ ചായ മേടിച്ചു കൊടുക്കണമോ എന്ന് ചോദിക്കുന്നത് ഈ ദിവസങ്ങളിൽ പല സാമൂഹ്യ മാധ്യമങ്ങളിലും കണ്ടു. ഞാൻ മേടിച്ചു കൊടുക്കാറുണ്ട്, ചായ മാത്രം അല്ല ഊണുവരെ”


ചേർപ്പുങ്കൽ കോളേജിൽ ഒരു വിദ്യാർത്ഥിനി കോപ്പിയടിച്ചു പിടിച്ചതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയ്‌സൺ മുളേരിക്കൽ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് വൈറലായി .
അച്ചൻ പറയുന്നു :

അച്ചന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :

ഒത്തിരി അധികം അപ്സെറ്റ് ആക്കിക്കളഞ്ഞ ഒരു സംഭവം ആയിരുന്നു അഞ്ചുവിന്റെ മരണം. കാരണം ഞാനും ഒരു പ്രിൻസിപ്പാൾ ആണ്, എന്റെ കുട്ടികളുടെ കാര്യത്തിൽ ഇങ്ങനെ ഒന്നും, ഒരിക്കലും സംഭവിക്കരുതേയെന്നാണ് പ്രാർത്ഥന.

പ്രിൻസിപ്പാൾ ആയ എന്റെ ജീവിതത്തിലെ ആദ്യ ദിവസം വൈകിട്ട് ഏഴരയോടെയാണ് ഞാൻ എന്റെ കസേരയിൽ നിന്നും എഴുന്നേറ്റത്. അന്ന് നടന്ന യൂണിവേഴ്സിറ്റി പരീക്ഷയിൽ കോപ്പിയടിക്ക് ഒരു കുട്ടിയെ പിടിച്ചതാണ് കാരണം.

അന്നും കോപ്പിയടി പിടിച്ചതിനു ശേഷമുള്ള ആത്‌മഹത്യാ കഥകൾ ഉണ്ടായിരുന്നതുകൊണ്ടും, എന്റെ ആദ്യ ദിവസം ആയത് കൊണ്ടും, വളരെ ശ്രദ്ധയോടെയാണ് അത് കൈകാര്യം ചെയ്തത്. അവസാനം മാതാപിതാക്കളെ അറിയിച്ചു അവരിൽ ഒരാളെ വിളിച്ചു വരുത്തി അവരുടെ കൈയിൽ കുട്ടിയെ ഏൽപ്പിച്ചാണ് ആ ദിവസം അവസാനിപ്പിച്ചത്‌.

ഓരോ കോപ്പിയടി കേസും ഇപ്പോൾ ഉറക്കം കെടുത്തുന്നത് അദ്ധ്യാപകരുടെയാണ്

ഞാൻ എന്റെ അദ്ധ്യാപകരോട് പറയാറുണ്ട്, കോപ്പിയടിച്ചു പിടിച്ച ഓരോ വിദ്യാർത്ഥിയെയും നമ്മൾ രാജാവിനെ പോലെ അല്ലെങ്കിൽ രാജ്ഞിയെ പോലെ കരുതണം എന്ന്. “കോപ്പിയടിച്ചു പിടിച്ചാൽ അവർക്കു പിന്നെ ചായ മേടിച്ചു കൊടുക്കണമോ” എന്ന് ചോദിക്കുന്നത് ഈ ദിവസങ്ങളിൽ പല സാമൂഹ്യ മാധ്യമങ്ങളിലും കണ്ടു. ഞാൻ മേടിച്ചു കൊടുക്കാറുണ്ട്, ചായ മാത്രം അല്ല ഊണുവരെ.

കോപ്പിയടിച്ചു പിടിച്ചാൽ ഉടനെ ആ കുട്ടിയെ മുഴുവൻ സമയവും നിരീക്ഷണത്തിൽ ആക്കണമെന്നാണ് ശട്ടം കെട്ടിയിരിക്കുന്നത്. കൺവെട്ടത്തു നിന്നും മാറാൻ പാടില്ല. പിടിച്ച അദ്ധ്യാപകൻ ആ കുട്ടിയുടെ പുറകെയാണ് പിന്നെ, ആ ക്ലാസ്സിലെ ഇന്വിജിലേഷന് റീലീവർ ടീച്ചറെ കൊണ്ടുവന്നു, പിടിച്ച അദ്ധ്യാപകൻ ആ കുട്ടിയുടെ പുറകെ പോകണം. പ്രിൻസിപ്പലോ, പ്രിൻസിപ്പാൾ അപ്പോയ്ന്റ് ചെയ്ത ഡിസ്‌സിപ്ലിൻ കമ്മറ്റി ചെയർമാനോ കുട്ടിയെ കൊണ്ടുവന്നു എ സി ഗസ്റ്റ് റൂമിലോ അല്ലെങ്കിൽ എല്ലാവര്ക്കും കാണാവുന്ന പൊതു സ്ഥലത്തോ പൂർണ നിരീക്ഷണത്തിൽ ആക്കും, കൂടെ പിടിച്ച ടീച്ചറും. ആ സമയത്തു സർവ്വകലാശാലാ ക്രമം അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കും. കുട്ടിക്ക് ആവശ്യമായ കൗൺസിലിങ് കൊടുക്കും. അതോടൊപ്പം തന്നെ കുട്ടിയുടെ ക്‌ളാസ് ടീച്ചർ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് അവരോടു വരാൻ പറയും, കുട്ടിയെ കൊണ്ട് പോകാൻ. മാതാപിതാക്കൾ വരാൻ തയ്യാറാകാത്ത സന്ദർഭങ്ങൾ ഉണ്ട്. പെണ്കുട്ടിയായത് കൊണ്ട് ലേഡി ടീച്ചറും, ആ ടീച്ചറിന് കൂട്ട് പോകാൻ വേറൊരു ടീച്ചറും കൂടെ ട്രെയിനിൽ വിട്ട് അവസാനം ടീച്ചർമാർ സ്വവസതികളിൽ എത്തിയപ്പോൾ ഒരു നേരം ആയ സന്ദർഭങ്ങൾ ഉണ്ട്. അവർക്കു പിറ്റേ ദിവസം ഡ്യൂട്ടി ലീവ് കൊടുത്തു. ഇത്രയൊന്നും ഒരു സർവകലാശാല ചട്ടത്തിലും ഉണ്ടാവില്ല.

അത് കൊണ്ടാണ് പറഞ്ഞത് കോപ്പിയടിച്ചു പിടിച്ച ഓരോ വിദ്യാർത്ഥിയും രാജാവ് അല്ലെങ്കിൽ രാജ്ഞിയെ പോലെയാണെന്ന്.

നാം ഇവിടെ എങ്ങിനെ എത്തിയെന്നു അറിയില്ല!

നമ്മുടെ കുട്ടികൾ ഇങ്ങിനെ ആയതിന്റെ ഉത്തരവാദി നമ്മൾ കൂടെയാണ്. ഒരു പരാജയത്തെയും, വീഴ്ചയെയും താങ്ങാൻ കഴിവില്ലാത്ത വിധം അവരെ മാറ്റിയെടുക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കുണ്ട്. പരീക്ഷയിൽ തോൽക്കുന്നത്, കോപ്പിയടിക്ക് പിടിക്കപ്പെടുന്നത്, ലോകാവസാനമാണെന്നു ആരാണവരെ പറഞ്ഞു പഠിപ്പിച്ചത്? തോൽക്കാനുള്ള പാഠം കൂടെ, തോൽവിയെ അംഗീകരിക്കാനുള്ള പാഠം കൂടെ, കുഞ്ഞു ക്ലാസ്സു മുതൽ സ്കൂളുകളിലും, വീടുകളിലും പഠിപ്പിച്ചു കൊടുക്കണം, ഒരു പക്ഷെ ജീവിത പാഠങ്ങളിലൂടെ. അതോടൊപ്പം സത്യസന്ധതയുടെയും.

അധ്യാപകരുടെ കാര്യമാണ് കഷ്ടം – പിടിക്കാൻ പറ്റുമോ പിടിക്കാതിരിക്കാൻ പറ്റുമോ? സമൂഹം അവരെ മനസ്സിലാക്കണം, ശാക്തീകരിക്കണം. അല്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നടുവൊടിയും, താമസിയാതെ സമൂഹത്തിന്റെയും.

അഞ്ജുവിനോടൊപ്പം തന്നെ ബി വി എം കോളേജ് അധികൃതരോടും സഹതാപം ആണെനിക്ക്. സ്വന്തം കുട്ടികൾ പോലും അല്ലാത്ത പാരലൽ കോളേജ് വിദ്യാർത്ഥികളെ സഹായിക്കാൻ പോയതാണ്. വല്ലാത്തൊരു കുരുക്കിൽ ആണവർ വന്നു പെട്ടിരിക്കുന്നത്. നിയമാനുസൃതം അല്ലാത്ത രീതിയിൽ അവർ ഒന്നും ചെയ്തതായി കാണുന്നില്ല. പക്ഷെ ഒത്തിരി പഴി കേൾക്കേണ്ടി വരുന്നു.

ഇതുവരെയും കോളേജ് ഒരു എക്സാം സെന്റർ ആയി മാത്രം ഉപയോഗിക്കുന്ന, അതായത് എന്റെ കുട്ടികൾ അല്ലാതെ പുറത്തുള്ളവർ വന്നു എക്സാം എഴുതുന്ന അവസരങ്ങൾ ഉണ്ടായിട്ടില്ല. പക്ഷെ കോവിഡ് കാരണം അതിനും കളമൊരുങ്ങുന്നുണ്ട്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഏതു കോളേജിലും പരീക്ഷ എഴുതാം. എന്റെ കോളജിൽ നിന്നല്ലാതെ കുട്ടികളും വരാം. എല്ലാ പ്രിൻസിപ്പാൾമാരും പുതിയ കോപ്പിയടി പിടിക്കൽ പ്രോട്ടോകോൾ പ്ലാൻ ചെയ്യേണ്ടി വരും, എല്ലാവരും സുരക്ഷിതരായിരിക്കാൻ. അതിനു ദൈവം സഹായിക്കട്ടെ

ഇങ്ങനെയായിരിക്കേണ്ടതാണ് എല്ലാ പ്രിൻസിപ്പൽമാരും. അതുകൊണ്ട് മാത്രമാണ് ആ പെൺകുട്ടി ഇന്നും ജീവിച്ചിരിക്കുന്നത്.!

0
Anju

”അവിടെച്ചെന്ന ഞാൻ കണ്ടത്, കറുത്തുമെലിഞ്ഞ ഒരു പെൺകുട്ടിയെ തോളിലൂടെ കയ്യിട്ടു മുറുകെപ്പിടിച്ചുകൊണ്ട് ഭാര്യ നിൽക്കുന്നതാണ്, ആ കുട്ടി നല്ലതുപോലെ കരയുന്നുമുണ്ടായിരുന്നു. അവൾ കുട്ടിയോടൊപ്പം പിന്നിലെ സീറ്റിലിരുന്ന്, അവളെ മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു:
‘നീ കാർ എതിലെയെങ്കിലും കുറേനേരം വളരെ പതിയെ ഓടിക്കണം. എങ്ങിനെയെങ്കിലും നാലുമണിയോടെ മാത്രമേ ഇവളുടെ വീട്ടിലെത്താൻ പാടുള്ളൂ’

പ്രസാദ് പോൾ എന്ന അധ്യാപകൻ  ഫേസ്ബുക്കിൽ ഇട്ട ഒരു അനുഭവക്കുറിപ്പ് വായിക്കുക .

”അനേകവർഷങ്ങൾക്ക് മുന്നേ ഉഴവൂർ സെന്റ്.സ്റ്റീഫൻസ് കോളേജിൽ നടന്ന സംഭവമാണ്. ബിരുദ പരീക്ഷകളുടെ അവസാന ദിവസം ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്ന് പരീക്ഷയ്ക്ക് സഹായകമാവുന്ന രീതിയിലുള്ള ഏതാനും കടലാസ്സുതുണ്ടുകൾ ഇൻവിജിലേറ്റർ ആയ അദ്ധ്യാപിക കണ്ടെത്തുന്നു, അത് തരാൻ ആവശ്യപ്പെട്ടപ്പോൾ അവൾ ഉടനെ ആ കടലാസ്സ് തുണ്ടുകൾ വായിലിട്ട് ചവച്ചിറക്കിയിട്ട് മൂന്നാം നിലയിലെ മുറിയിൽ നിന്നിറങ്ങിയോടി, സൺഷേഡിലേക്ക് ചാടിയിറങ്ങി, താഴേക്ക് ചാടി ആത്മത്യ ചെയ്യാനൊരുങ്ങി. ഒച്ചയും, ബഹളവുമൊക്കെക്കേട്ട് അന്നത്തെ പ്രിൻസിപ്പലായ; ബഹുമാന്യനും, തികഞ്ഞ ജന്റിൽമാനുമായ പ്രൊഫ.V P തോമസ്‌കുട്ടി സാറും ഓടിയെത്തി.

അദ്ദേഹം വളരെ വികാരഭരിതനായി, മകളെയെന്ന് വിളിച്ചുകൊണ്ട് അവളെ ആവുന്നവിധത്തിലെല്ലാം ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും, ഇതൊന്നും വലിയ കാര്യമല്ല, ഇങ്ങനെ പലരും ചെയ്യാറുണ്ട്, നീ വിഷമിക്കണ്ട എന്നൊക്കെ ആവർത്തിച്ച് പറഞ്ഞുകൊണ്ട് അവൾ താഴേക്ക് ചാടാതിരിക്കാനുള്ള സകല പ്രയത്നവും ചെയ്തുകൊണ്ടിരുന്നു. ഇതേ സമയത്തുതന്നെ ആ കോളേജിലെ ശക്തനായ ഒരു പ്യൂൺ കുട്ടിയറിയാതെ സൺഷേഡിലേക്ക് ഇറങ്ങി, പതുങ്ങിച്ചെന്ന് അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ച് , വലിച്ചുയർത്തി വരാന്തയിലേക്കിടുകയായിരുന്നു.

തോമസുകുട്ടിസാർ അവളെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയതിനു ശേഷം അന്നത്തെ ‘വിമൻസ് സെല്ലിന്റെ'( പെൺകുട്ടികളുടെ പ്രശ്നപരിഹാരത്തിനായുള്ള അദ്ധ്യാപികമാരുടെ പ്രസ്ഥാനം) ചെയർപേഴ്‌സൺ ആയിരുന്ന എന്റെ ഭാര്യയെ വിളിപ്പിച്ചു, അവൾ ചെന്നപ്പോൾ കാണുന്ന കാഴ്ച പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട്‌ കസേരയിലിരുന്ന് വല്ലാതെ വിറയ്ക്കുന്നതും, അതീവവിഷമത്തോടെ അതിനേക്കാൾ ശക്തമായി വിറച്ചുകൊണ്ട് തോമസ്‌കുട്ടിസാർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുമാണ്.

അവൾ പെൺകുട്ടിയുടെ അടുത്തുചെന്ന് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് മോൾ പേടിക്കണ്ട, യാതൊന്നും സംഭവിക്കില്ല, എല്ലാം ഞാൻ ശരിയാക്കിക്കൊള്ളാമെന്ന് പറയുകയും, അതിനുശേഷം പ്രിന്സിപ്പലിനോട് സാർ പേടിക്കണ്ട ഈ കാര്യം ഞാൻ കൈകാര്യം ചെയ്തോളാം, സാർ കുട്ടിയുടെ വീട്ടിലേക്ക് ഒന്ന് വിളിച്ചിട്ട് ഇങ്ങനെയൊരു സംഭവമുണ്ടായെന്നും, അവൾക്ക് കുഴപ്പമൊന്നുമില്ലെന്നും, അവളെ ഇവിടെയുള്ള ഒരു ടീച്ചറിന്റെ കൂടെ വീട്ടിലേക്ക് വിടാമെന്നും, അവളെ ഒരിക്കലും വഴക്കുപറയരുതെന്നും പറയണം.

ഭാര്യ പിന്നീട് എന്നെ വിളിച്ചിട്ട് നീ പെട്ടെന്നുതന്നെ എന്റെ കോളേജിലേക്ക് വരണം എന്ന് പറഞ്ഞു,
അന്നുച്ചകഴിഞ്ഞു എനിക്ക് BSc കുട്ടികളുടെ പ്രാക്ടിക്കൽ ചാർജ്ജ് ഉള്ളതുകൊണ്ട് ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ, ഒരൊഴിവുകഴിവും പറയണ്ട, അത്രയ്ക്കത്യാവശ്യമുള്ളതുകൊണ്ടാണ് ഞാൻ ഉടനെ വരാൻ ആവശ്യപ്പെട്ടതെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യുകയായിരുന്നു.

ഞാൻ ഉടനെതന്നെ വേറൊരു ടീച്ചറെ പ്രാക്റ്റിക്കൽ ഏൽപ്പിച്ചിട്ട്; ഉച്ചകഴിഞ്ഞു ലീവെടുത്തു അങ്ങോട്ടുപോയി. അവിടെച്ചെന്ന ഞാൻ കണ്ടത്, കറുത്തുമെലിഞ്ഞ ഒരു പെൺകുട്ടിയെ തോളിലൂടെ കയ്യിട്ടു മുറുകെപ്പിടിച്ചുകൊണ്ട് ഭാര്യ നിൽക്കുന്നതാണ്, ആ കുട്ടി നല്ലതുപോലെ കരയുന്നുമുണ്ടായിരുന്നു. അവൾ കുട്ടിയോടൊപ്പം പിന്നിലെ സീറ്റിലിരുന്ന്, അവളെ മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു,

‘നീ കാർ എതിലെയെങ്കിലും കുറേനേരം വളരെ പതിയെ ഓടിക്കണം, എങ്ങിനെയെങ്കിലും നാലുമണിയോടെ മാത്രമേ ഇവളുടെ വീട്ടിലെത്താൻ പാടുള്ളൂ’

അവളുടെ വീട് എറണാകുളം ദിശയിലായിരുന്നിട്ടും ഞാൻ കാർ എതിർദിശയിലുള്ള പാലായിലേക്ക് ഓടിച്ചു, ഇതിനിടയിൽ എന്റെ ഭാര്യ നിർത്താതെ ആ കുട്ടിയെ പലതും പറഞ്ഞാശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് വഴിയോരത്തെ ചായക്കടയുടെ മുന്നിൽ നിർത്തി ഞാൻ അവർക്ക് ഒരു ചായ വാങ്ങിക്കൊണ്ടുവന്നു കൊടുത്തു. അൽപ്പം ശാന്തയായ അവൾ അതുകുടിച്ചശേഷം വീണ്ടും പാലായിലേക്ക് തന്നെ പോയി, ഏതാണ്ട് പന്ത്രണ്ട് കിലോമീറ്ററുകൾ ഉണ്ട് പാലായ്ക്ക്. അതിനിടയിൽ ആ കുട്ടി സാവകാശം ശാന്തയായിക്കഴിഞ്ഞിരുന്നു. ഭാര്യ അവളുടെ തൂവാല കൊണ്ട് കുട്ടിയുടെ മുഖം തുടച്ചു വൃത്തിയാക്കിയിട്ട്, നമുക്കെവിടെയെങ്കിലും കയറി എന്തെങ്കിലും കഴിക്കാമെന്ന് പറഞ്ഞതുകൊണ്ട്, പാലായിലെ ഒരു ഹോട്ടലിൽക്കയറി അൽപ്പം ഭക്ഷണവും കഴിപ്പിച്ചു, അതിനിടയിൽ ഞാനും എനിക്കാവുന്ന വിധത്തിലൊക്കെ അവളെ ആശ്വസിപ്പിച്ചു.

പിന്നീട്, ഏതാണ്ട് നാൽപ്പതോളം കിലോമീറ്ററുകൾ സാവകാശം ഓടിച്ചവളുടെ വീട്ടിലെത്തിയപ്പോൾ സമയം നാലുമണികഴിഞ്ഞിരുന്നു. റോഡുവക്കത്തെ കൂരയിൽ താമസിച്ചിരുന്ന അവളുടെ അമ്മയുടെ അടുത്തേക്ക് ഭാര്യ ഇറങ്ങിച്ചെന്ന്, അവരോടു കാര്യത്തിന്റെ ഗൗരവം അറിയിക്കുകയും, ഒരു കാരണവശാലും അവളെ വഴക്കുപറയരുതെന്ന് പറഞ്ഞു കുട്ടിയെ അവരെയേൽപ്പിച്ചു തിരിച്ചു പോന്നു.

പിന്നീട് ഈ കോപ്പിയടിക്കേസിന്റെ അന്വേഷണക്കമ്മീഷനായി ഭാര്യതന്നെ ചുമതലയേൽക്കുകയും, പരമാവധി ശിക്ഷയായ മൂന്ന് പ്രാവശ്യം പരീക്ഷയെഴുതുന്നതിൽനിന്നു തടയപ്പെടുന്നതിനു പകരം, ഒരേയൊരു ചാൻസ് മാത്രം തടയുന്ന രീതിയിലേക്ക് ശിക്ഷ ലഘൂകരിച്ചു കൊടുക്കുകയായിരുന്നു.

ഈ സമയത്ത്‌ ഞാൻ വളരെ ആദരവോടെയും, ബഹുമാനത്തോടെയും ഓർമ്മിക്കുന്ന കാര്യം, അന്നത്തെ പ്രിൻസിപ്പലായിരുന്ന പ്രൊഫ. V P തോമസുകുട്ടിയെന്ന വ്യക്തിയുടെ മനുഷ്യത്വവും, മനസ്സിന്റെ വലുപ്പവും, അലിവുമാണ്, ഇങ്ങനെയായിരിക്കേണ്ടതാണ് എല്ലാ പ്രിൻസിപ്പൽമാരും. അതുകൊണ്ട് മാത്രമാണ് ആ പെൺകുട്ടി ഇന്നും ജീവിച്ചിരിക്കുന്നത്.

കടപ്പാട് : പ്രസാദ് പോൾ

ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സച്ചിൻ. വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ വിക്രാന്ത് ഗുപ്ത

0

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ്ങ് ജോഡി ആണ് സച്ചിനും ഗാംഗുലിയും. ഒരു ക്രിക്കറ്റ് പ്രേമിക്കു ഒരിക്കലും മറക്കാൻ കഴിയാത്ത ഒട്ടനവധി മുഹൂർത്തങ്ങൾ ഈ ജോഡി നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. കളിക്കളത്തിനു അകത്തും പുറത്തും ഇവർ നല്ല സുഹൃത്തുക്കൾ കൂടി ആണ്. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ വിക്രാന്ത് ഗുപ്ത നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പൊ ക്രിക്കറ്റ് ലോകത്തു ചർച്ച വിഷയം. ക്യാപ്റ്റനായിരിക്കെ സച്ചിന്‍ ഗാംഗുലിയോട് വളരെ ക്ഷുഭിതനാവുകയും കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായാണ് വിക്രാന്ത് ഗുപ്തയുടെ വെളിപ്പെടുത്തിയിരിക്കുന്നത്.

1997 മാര്‍ച്ചിലായിരുന്നു സംഭവം നടന്നത്. ബാര്‍ബഡോസില്‍ നടന്ന ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു. സച്ചിന്‍ നയിച്ച ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 120 റണ്‍സായിരുന്നു. എന്നാല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 81 റണ്‍സിന് പുറത്തായി.
ആ തോല്‍വി ക്യാപ്റ്റന്‍ സച്ചിനെ ശരിക്കും ക്ഷുഭിതനാക്കുകയും ഏറെ നിരാശനാക്കുകയും ചെയ്തിരുന്നു. ടീമിന്റെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിരാശനായ സച്ചിനെ ഗാംഗുലി ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ അടുത്ത ദിവസം രാവിലെ തനിക്കൊപ്പം ഓടാന്‍ വരാന്‍ സച്ചിന്‍ ഗാംഗുലിയോട് ആവശ്യപ്പെട്ടു. പക്ഷെ പിറ്റേന്നാണെങ്കില്‍ സൗരവിന്റെ പൊടി പോലുമുണ്ടായിരുന്നില്ല. ഇത് സച്ചിനെ പ്രകോപിതനാക്കുകയായിരുന്നുവെന്നും ഇതോടെയാണ് സച്ചിന്‍ ദാദയെ ഭീഷണിപ്പെടുത്തിയതെന്നും വിക്രാന്ത് ഗുപ്ത പറയുന്നു.

നിധിന്‍ മരിച്ചതറിയാതെ ആതിര പ്രസവിച്ചു; നിതിന്റെ മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

0
 
നിധിൻ മരിച്ചത് അറിയാതെ ആതിര പ്രസവിച്ചു. നൊമ്പരത്തിന്റെ ഓർമ്മകളിലേക്ക് പിറന്നത് പെൺകുഞ്ഞ്; കുഞ്ഞോമനയെ താലോലിക്കാൻ ഭർത്താവ് ഓടിവരുമെന്ന പ്രതീക്ഷയിൽ ആതിര; നാട്ടിലെത്തി പൊന്നോമനയെ കാണുമെന്ന് പറഞ്ഞ നിതിന്റെ ആഗ്രഹത്തെ ഓർത്ത് നെഞ്ചുനീറി ബന്ധുക്കളും സുഹൃത്തുക്കളും; നിതിന്റെ മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ദുബായിൽ പുരോഗമിക്കുന്നു .
നിതിനും ഭാര്യ ആതിരയും
ലോക്ഡൗണിനിടെ സൗദിയിൽനിന്ന് കോഴിക്കോട്ട് പറന്ന ആദ്യത്തെ വിമാനത്തിൽ 88 ഗർഭിണികളുണ്ടായിരുന്നു. ഗർഭിണികളെ നാട്ടിലേക്ക് അയക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് ആതിരയായിരുന്നു..ദുബായിൽനിന്നുള്ള ആദ്യത്തെ വിമാനത്തിൽ ആതിര നാട്ടിലേക്ക് പോയി.ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രനും ആ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചിരുന്നു..പക്ഷെ, തന്നേക്കാൾ തന്നേക്കാൾ അർഹതയുള്ള മറ്റൊരാൾക്ക് വേണ്ടി നിതിൻ സീറ്റൊഴിഞ്ഞു..
മിനിയാന് രാത്രി ഹൃദയാഘാതത്തെ തുടർന്ന് നിതിൻ പോയി. ഇന്ന് രാവിലെ ആതിര പ്രസവിച്ചു. ഭർത്താവ് മരിച്ചകാര്യം ഇനിയും ആതിരയെ അറിയിച്ചിട്ടില്ല.

പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കാണാന്‍ കാത്തുനില്‍ക്കാതെ നിതിന്‍ യാത്രയായ് ; ഗര്‍ഭിണികളുടെ വിമാന യാത്രയ്ക്കായി സുപ്രീം കോടതിയില്‍ പോരാടിയ ആതിരയുടെ ഭര്‍ത്താവിന് ദുബായില്‍ മരണം

0

ദുബായ് : ദുബായിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രന്‍ (29) ദുബായില്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് വിങ്ങിന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നിതിന്‍. കൊവിഡിന് എതിരെയുളള യൂത്ത് വിങ്ങിന്‍റെ പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാംപുകളിലും സജീവമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.

Nithin Chandran

കൊവിഡ് കാലത്ത് പ്രവാസികളായ ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ, ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരം ഒരുക്കാന്‍, കേന്ദ്ര സര്‍ക്കാരിന്‍റെയും കേരള സര്‍ക്കാരിന്‍റെയും അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് വിങ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന്, നിതിന്‍റെ ഭാര്യയും ഏഴുമാസം ഗര്‍ഭിണി കൂടിയായ ആതിര ഉള്‍പ്പടെയുള്ളവരുടെ പരാതികള്‍ അടിസ്ഥാനമാക്കിയാണ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, ആതിര ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പറന്നതും വലിയ വാര്‍ത്തയായിരുന്നു. ഈ മാസം അവസാനം ആതിര കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരിക്കെയായിരുന്നു മരണ തേടിയെത്തിയത്. നിതിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

തൊ​ടു​പു​ഴ മു​ന്‍ സി​ഐ ശ്രീ​മോ​നെ സ​സ്‌​പെ​ന്‍​ഡ് ചെയ്യാനുള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി

0

കൊ​ച്ചി: തൊ​ടു​പു​ഴ മു​ന്‍ സി​ഐ എ​ന്‍.​ജി. ശ്രീ​മോ​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ചു​ള്ള സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച്‌ മൂ​ന്ന് മാ​സ​ത്തി​ന​കം ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ഡി​വി​ഷ​ന്‍ ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഇ​ടു​ക്കി സ്വ​ദേ​ശി ബേ​ബി​ച്ച​ന്‍ വ​ര്‍​ക്കി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ര്‍​ച്ച്‌ ആ​റി​ന് ശ്രീ​മോ​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ച്‌ സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് വ​ന്ന​ത്. സി​വി​ല്‍ കേ​സു​ക​ളി​ല്‍ ഇ​ട​പെ​ട്ട് പ​രാ​തി​ക്കാ​രെ പീ​ഡി​പ്പി​ച്ച​തി​നാ​ണ് കോ​ട​തി ന​ട​പ​ടി.

 ശ്രീ​മോ​നെ​തി​രാ​യ ഐ​ജി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കോ​ട​തി എ​ഡി​ജി​പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​തി​രേ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്. വ​സ്തു ഇ​ട​പാ​ട് കേ​സി​ല്‍ ശ്രീ​മോ​ന്‍ എ​തി​ര്‍ ക​ക്ഷി​ക്ക് വേ​ണ്ടി ഇ​ട​പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്‍റെ ഹ​ര്‍​ജി.

പാലായിൽ നിന്ന് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽ നിന്ന് കണ്ടെടുത്തു

0
 
കോട്ടയം: പാലായിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ പാരലൽ കോളേജിൽ ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയതിൽ മനംനൊന്താണ് മകൾ മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
 
ചേര്‍പ്പുങ്കൽ പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ്  വിദ്യാർത്ഥിയായിരുന്നു അഞ്ജു. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പിയടിക്കില്ലെന്നും അച്ഛൻ ഷാജി പറഞ്ഞിരുന്നു.
പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കി ഞാൻ പോകുന്നു എന്ന രണ്ട് വരി സന്ദേശം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിന് അഞ്ജു ഷാജി അയച്ചിരുന്നു.
 
ഹാൾ ടിക്കറ്റിൽ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥി അനന്ദു. ക്ലാസിൽ ഇൻവിജിലേറ്റർ ആയിരുന്ന അധ്യാപിക അറിയിച്ചതനുസരിച്ച് പ്രിൻസിപ്പൾ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സമ്മതിക്കില്ലെന്ന് അഞ്ജുവിനോട് പറഞ്ഞു എന്നും അനന്ദു പറഞ്ഞു.
 
ഒരു അധ്യാപകൻ കുറേ നേരം അഞ്ജുവിനെ ശകാരിച്ചു. എന്നിട്ട് അടുത്തു നിന്ന അധ്യാപികയോട് ‘കോപ്പിയാണെന്ന് തോന്നുന്നു’ എന്ന് പറഞ്ഞു. അതു കഴിഞ്ഞ് പ്രിൻസിപ്പാൾ കയറിവന്നു. പിന്നീട് അര മണിക്കൂറോളം അവർ ചേർന്ന് അഞ്ജുവിനെ ശകാരിച്ചു. തുടർന്ന് ബുക്ക്‌ലറ്റും മറ്റും പ്രിൻസിപ്പാൾ വാങ്ങിക്കൊണ്ടു പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടി ഹാളിൽ നിന്ന് ഇറങ്ങിപ്പോയെന്നും അനന്ദു പറയുന്നു.

ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം കേരളത്തോട് ചെയ്ത കഠിനാപരാധം: സക്കറിയ ·

0
എഴുത്തുകാരൻ സക്കറിയ

മത-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാവൂ എന്ന് എഴുത്തുകാരൻ സക്കറിയ . പ്രവാസികളുടെ മടക്കത്തോടെ, മൂന്നക്കങ്ങളിലേക്കു ഉയർന്നു കഴിഞ്ഞ രോഗികളുടെ എണ്ണം നാലോ അഞ്ചോ അക്കങ്ങൾ വരെ ഉയരാനുള്ള വഴി തുറക്കുകയാണ് സർക്കാർ ചെയ്തത് .അങ്ങനെ സംഭവിച്ചാൽ ഈ നടപടി ദൈവത്തിന്റെ നാമത്തിൽ കേരളീയരോട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം നിഷ്ഠരതകളിലെ ഏറ്റവും കടന്ന കൈ ആയിത്തീരും. ആരാധനാലയങ്ങൾ തുറക്കുന്നതിലൂടെ രോഗ ബാധ വർധിക്കുകയും മരണങ്ങൾ കുതിച്ചുയരുകയും ചെയ്‌താൽ ആ രക്തത്തിൽ നിന്ന് മതങ്ങൾക്കും സർക്കാരിനും കൈ കഴുകി മാറാൻ കഴിയുമോഎന്നും സക്കറിയ ചോദിക്കുന്നു.
സക്കറിയയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :
ദൈവനാമത്തിൽ
ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണം. മത-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാ പരാധം എന്നേ വിശേഷിപ്പിക്കാനാവൂ. കാരണം, പ്രവാസികളുടെ മടക്കത്തോടെ. മൂന്നക്കങ്ങളിലേക്കു ഉയർന്നു കഴിഞ്ഞ രോഗികളുടെ എണ്ണം നാലോ അഞ്ചോ അക്കങ്ങൾ വരെ ഉയരാനുള്ള വഴി തുറക്കുകയാണ് ഒരു പക്ഷെ സർക്കാർ ചെയ്തത്. ( “ഒരു പക്ഷെ” – കാരണം ദൈവനാമത്തിലാണല്ലോ മഹാത്ഭുതങ്ങൾ സംഭവിക്കേണ്ടത്.)

അങ്ങനെ സംഭവിച്ചാൽ ഈ നടപടി ദൈവത്തിന്റെ നാമത്തിൽ കേരളീയരോട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം നിഷ്ഠരതകളിലെ ഏറ്റവും കടന്ന കൈ ആയിത്തീരും. ആരാധനാലയങ്ങൾ തുറക്കുന്നതിലൂടെ രോഗ ബാധ വർധിക്കുകയും മരണങ്ങൾ കുതിച്ചുയരുകയും ചെയ്‌താൽ ആ രക്തത്തിൽ നിന്ന് മതങ്ങൾക്കും സർക്കാരിനും കൈ കഴുകി മാറാൻ കഴിയുമോ?

ഇത്തരമൊരു ആ പത്‌ഘട്ടത്തിൽ അനുവാദമുണ്ടെങ്കിലും മോസ്‌കുകൾ തുറക്കുന്നില്ല എന്ന സംസ്കാര സമ്പന്നവും പൊതുനന്മയിൽ ഊ ന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികൾക്കും ഇ മാം മാർക്കും ഒരു സഹ പൗരന്റെ അഭിവാദ്യങ്ങൾ.

പി നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ കഴിഞ്ഞേ ഉള്ളൂ വേറെ കൂനൻമാർ

0
കണ്ണ് നിറയിച്ച കഥയാണ് കുഞ്ഞിക്കൂനൻ

ഓർമ്മയുണ്ടോ പി നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ എന്ന നോവൽ ?1970 കാലത്ത് ആറാം ക്ലാസിൽ മലയാളം ഉപപാഠം പുസ്തകമായിരുന്നു കുഞ്ഞിക്കൂനൻ . കുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കഥയാണ് .
മുട്ടത്തുവർക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും പോലെ കണ്ണ് നിറയിച്ച കഥയാണ് കുഞ്ഞിക്കൂനന്റെതും . ഇപ്പോൾ വായിച്ചാലും മിഴികൾ നനയും.

മലകളും കാടുകളും പുഴകളും പുല്‍ത്തകിടികളും ധാരാളമുള്ള മനോഹരമായ നാട്ടിലാണ് കുഞ്ഞിക്കൂനൻ ജനിച്ചത്. ജനിച്ചപ്പോള്‍ത്തന്നെ പുറത്തൊരു കൂനുണ്ടായിരുന്നു. അതുകൊണ്ട് നല്ലപോലെ നിവര്‍ന്നു നടക്കാന്‍ വയ്യ. മുതുക് അല്പം വളഞ്ഞിരുന്നു. കനമുള്ള ചാക്ക് പുറത്തേറ്റിയാലെന്നപോലെ. എല്ലാവരും അവനെ വിളിച്ചു; കുഞ്ഞിക്കൂനന്‍!കുഞ്ഞിക്കൂനന്റെ അമ്മ അവനെ പ്രസവിച്ചതിന്റെ നാലാം ദിവസം മരിച്ചു. അവന്റെ അച്ഛന് അവനെ കണ്ണിനുനേരെ കണ്ടുകൂടായിരുന്നു. കുഞ്ഞിക്കൂനന്‍ കാരണമാണുപോലും അവന്റെ അമ്മ പെട്ടന്നു മരിച്ചത്. കരിംപൂരാടമാണ് കുഞ്ഞിക്കൂനന്റെ ജന്മനക്ഷത്രം. അപ്പോള്‍ അച്ഛനോ അമ്മയോ ആരെങ്കിലും ഒരാള്‍ മരിച്ചേപറ്റു എന്നാണ് വിധി. കുഞ്ഞിക്കൂനന്റെ അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ് .

”സ്വന്തം അമ്മയുടെ കാലനാണിവന്‍. ഈ ഭൂമിയിലേക്കുവരാന്‍ വേറൊരു നാളും അവന്‍ കണ്ടില്ല. കരിംപൂരാടദിവസേ, അവന്‍ കണ്ടുള്ളു. അസത്ത് ! എനിക്കവനെ കാണെണ്ടാ അശ്രീകരം..! ”
പാവം കുഞ്ഞിക്കൂനന്‍.. അവന്‍ വിചാരിച്ചാല്‍ കരിംപൂരാടത്തിന്‍ നാള്‍ ഭൂമിയിലേക്കു വരാതിരിക്കാന്‍ പറ്റുമായിരുന്നോ.?

എന്നാല്‍ നാട്ടുകാര്‍ക്കെല്ലാം കുഞ്ഞിക്കൂനനെ വലിയ ഇഷ്ടമായിരുന്നു. അവരിലൊരെഴുത്താശാന്‍ അവനെ എഴുതാനും വായിക്കാനെല്ലാം പഠിപ്പിച്ചു മിടുക്കനാക്കി. ഇങ്ങനെയിരിക്കെ അവന്‍ ഒരു വലിയ ആപത്തില്‍നിന്നും തങ്ങളുടെ ഗ്രാമത്തെ രക്ഷിച്ചു. അതിലൂടെ അവന് ആ നാടുഭരിക്കുന്ന മന്ത്രിയാകാനുള്ള ഭാഗ്യവും സിദ്ധിച്ചു.

ഒന്നാം അദ്ധ്യായത്തിൽ മന്ത്രവാദിയുടെ തട്ടിപ്പ് പൊളിച്ചു കുഞ്ഞിക്കൂനൻ . പിന്നെ കൊള്ളക്കാരുടെ തടവറയില്‍ പെടുന്നു. അവിടെ നിന്നും രക്ഷ പെട്ട് മരത്തടിയിൽ കയറി പുഴയിലൂടെയുള്ള യാത്ര നമ്മളെ മുൾമുനയിൽ നിറുത്തും. അവസാനം രാജാവിന് മൃതസഞ്ജീവിനി കാണിച്ചു കൊടുക്കുന്നതോടെ അത്യന്തം ജിജ്ഞാസാഭരിതമായ കഥ അവസാനിക്കുന്നു.

വായനക്കാർക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട കുഞ്ഞിക്കൂനന്റെ കുട്ടിക്കാലം ലളിതവും ഹൃദ്യവുമായ ഭാഷയിലാണ് പി നരേന്ദ്രനാഥ് ആവിഷ്കരിച്ചത് . അന്നും ഇന്നും എന്നും നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ കഴിഞ്ഞേ ഉള്ളൂ വേറെ കൂനൻമാർ .

ജനയുഗംവാരിയില്‍1960കളില്‍ ഖണ്ഡശപ്രസിദ്ധീകരിച്ചിരുന്നു ഈ നോവൽ . , പങ്ങുണ്ണി, വികൃതിരാമന്‍, മിണ്ടാക്കുട്ടി, മനസറിയും യന്ത്രം, മണ്ടന്‍ കുഞ്ചു, അന്ധഗായകന്‍, ഇത്തിരിക്കുഞ്ഞന്‍ തുടങ്ങി 30 ഓളം കൃതികൾ രചിച്ചിട്ടുണ്ട് പി നരേന്ദ്രനാഥ് .ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഘലകൾ 18-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു .ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു.

കുഞ്ഞിക്കൂനൻ എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡും അന്ധഗായകന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരവും ലഭിച്ചു. വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ എന്നീ കൃതിക ഹിന്ദി, തമിഴ് ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

പങ്ങുണ്ണി, വികൃതിരാമന്‍, മിണ്ടാക്കുട്ടി, മനസറിയും യന്ത്രം, മണ്ടന്‍ കുഞ്ചു, അന്ധഗായകന്‍, ഇത്തിരിക്കുഞ്ഞന്‍ തുടങ്ങി 30 ഓളം കൃതികൾ രചിച്ചിട്ടുണ്ട് പി നരേന്ദ്രനാഥ്

1934-ൽ പട്ടാമ്പിക്കടുത്ത്‌ നെല്ലായി എന്ന സ്‌ഥലത്ത് പി നരേന്ദ്രനാഥ് ‌ ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. 19-ആം വയസ്സിൽ കൊച്ചിൻ കമേഴ്സ്യൽ ബാങ്കിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. സ്വപരിശ്രമം കൊണ്ട് ധനശാസ്ത്രം, ബാങ്കിംഗ് എന്നിവയിൽ വിജ്ഞാനവും ബിരുദങ്ങളും നേടി. 1963 മുതൽ കാനറാ ബാങ്കിൽ‍ ജോലി ചെയ്തു. 1991 നവംബര്‍ 3 നു അന്തരിച്ചു.