തിരുവനന്തപുരം : വിദേശത്തായിരുന്ന പിണറായി സെക്രട്ടറിയറ്റിൽ ഇരുന്ന ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് മോദിയോട് ചോദിക്കാന്‍ എം.വി ജയരാജൻ. ഡിജിറ്റൽ ഇന്ത്യയിൽ വിദേശത്തിരിക്കുന്ന ഒരാൾ ഫയല്‍ ഒപ്പിടുന്നതെങ്ങനെ എന്ന് സന്ദീപ് അന്വേഷിക്കണം. പൊട്ടത്തരത്തിന് മറുപടിയില്ലെന്നും ജയരാജൻ പറഞ്ഞു
2018 സെപ്റ്റംബർ 9 നു പിണറായി വിജയൻ അമേരിക്കയിൽ മയോക്ലിനിക്കിൽ ചികിത്സയിലിരിക്കെ അതേദിവസം ഇവിടെ തലസ്ഥാനത്ത് പിണറായി വിജയൻ ഒരു ഫയലിൽ ഒപ്പുവച്ചിരിക്കുന്നു എന്നായിരുന്നു ബി ജെ പിയുടെ കണ്ടെത്തൽ . കേരളം ഭരിക്കുന്നത് പിണറായി വിജയനോ പിണറായിവ്യാജനോ എന്നായിരുന്നു ബിജി ജെ പിയുടെ ആക്ഷേപം . മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം നടത്തി ഗുരുതര ആരോപണമുന്നയിച്ചത് ബി ജെപി വക്താവ് സന്ദീപ് വാര്യർ ആണ് . മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജന്‍ ആ സ്ഥാനത്തുനിന്ന് മാറിയത് ഇതിനുപിന്നാലെയാണെന്നും സന്ദീപ് വാരിയര്‍ ആരോപിച്ചു. ഇതിനു വിശദീകരണം കാപ്സ്യുൽ രൂപത്തിലോ വിശദമായോ തരണമെന്നും ജയരാജനെ പരിഹസിച്ചിരുന്നു സന്ദീപ് വാര്യർ. ഇതിനു മറുപടിയായായാണ് ജയരാജൻ വിശദീകരണം നൽകിയത്
അതേസമയം ഫേസ്ബുക്ക് കമന്റുകളുമായി ബന്ധപ്പെട്ട വിവാദത്തിനു മറുപടിയായി ജയരാജൻ ഇങ്ങനെ പറഞ്ഞു : ”വാട്‌സാപ്പ് സന്ദേശത്തിന്റെ ഒരുഭാഗം എടുത്തു ദുര്‍വ്യാഖ്യാനം ചെയ്തു മാധ്യമങ്ങൾ. യു ഡിഎഫിനും ബിജെപിക്കും സോഷ്യൽമീഡിയയിൽ പെയ്ഡ് ഏജന്‍സി പ്രവര്‍ത്തിക്കുന്നു. ഒരേ രീതിയിലുള്ള കമന്റുകളാണ് സിപിഎം പേജുകളിലും ഫേസ്ബുക്ക് ലൈവിലും കമന്റായി വന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ നടത്തുന്ന തെറ്റായ പ്രചാരണം തുറന്നുകാട്ടണമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കണമെന്നുമാണ് താൻ കൊടുത്ത നിര്‍ദേശം.”
”സി പിഎം നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ അതുമായി ബന്ധമില്ലാത്ത കമന്റുകള്‍ വരുന്നു . കമന്റുകള്‍ ശ്രദ്ധിക്കണമെന്നാണ് പറഞ്ഞത് . നവമാധ്യമങ്ങളിലൂടെയേ ഇന്ന് രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകൂ” ജയരാജന്‍ പറഞ്ഞു
Read Also ലോകാവസാനനിലവറ: കണക്കുകൂട്ടലുകൾ തെറ്റുന്നുവോ ? ആശങ്കയോടെ ലോകം!
Read Also അന്തരീക്ഷത്തിൽ നിന്ന് ഭസ്മം എടുക്കുന്ന ആൾദൈവങ്ങളെപ്പറ്റി ഗോപിനാഥ് മുതുകാട്.
Read Also തൈറോയ്‌ഡ് ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും














































