Home Blog Page 49

സ്പോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം.

0
കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ സ്ഫോടക വസ്തു കെണിയിൽ അകപ്പെട്ട ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം
മലപ്പുറത്ത്‌ കാട്ടാനയ്ക്കു പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു

”എല്ലാം തന്റെ കാൽകീഴിൽ ആണെന് അഹങ്കരിച്ച മനുഷ്യൻ ഒന്നു കാണാൻ പോലും സാധിക്കാത്ത ഒരു വൈറസിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്നു…കൊറോണയല്ല ഏതു തരം വൈറസ് വനാലും നന്നാവില്ല നമ്മൾ… ഇമ്മാതിരി ചെയ്തുകൾ കാരണം മഹാമാരികൾ മനുഷ്യനെ നശിപ്പിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും…നീയൊക്കെ ചെയ്ത ഈ ക്രൂരകൃത്യത്തിന് മുന്നിൽ ഒരു മനുഷ്യനായി ജനിച്ചതിൽ ലജ്ജിക്കുന്നു…ആ പൊലിഞ്ഞ ജീവനു മുൻപിൽ കൈകൂപ്പുന്നു….മാപ്പ്.”

മലപ്പുറത്ത് ഗർഭിണിയായ ആന ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണങ്ങളാണ് സൈബർ ലോകത്ത് . പൃഥ്വിരാജ് അടക്കമുള്ളവർ രോഷം പ്രകടിപ്പിച്ചിരുന്നു. ആവശ്യത്തിലധികം ചെയ്തു കഴിഞ്ഞു. എന്നിട്ടും വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഇൗ ഗ്രഹത്തിൽ ഒരു സ്ഥാനത്തിന് നമ്മൾ അർഹരല്ലെന്ന്..’ വാർത്ത പങ്കുവച്ച് പൃഥ്വി കുറിച്ചു.

കഴിഞ്ഞ മേയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞത്.

‘ലോകത്തിലെ ഏറ്റവും മനോഹരമായ പദം മനുഷ്യൻ ആണ്. ഏറ്റവും വൃത്തികെട്ട പദവും മനുഷ്യൻ എന്നു തന്നെ’, മലപ്പുറത്ത് ആനയ്ക്ക് മനുഷ്യർ പൈനാപ്പിൾ പടക്കം കൊടുത്തു കൊന്ന സംഭവത്തിൽ നടൻ രാജേഷ് ശർമയുടെ പ്രതികരണം ഇങ്ങനെ.

മറ്റൊരാളുടെ കുറിപ്പ് ഇങ്ങനെ

”മലപ്പുറത്ത്‌ കാട്ടാനയ്ക്കു പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു..വിശന്നു വലഞ്ഞ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയി.
അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ ആ പിടിയാന പക്ഷെ ആരെയും ഉപദ്രവിച്ചില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളിൽ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയിൽ ഇറങ്ങി വായ വെള്ളത്തിൽ താഴ്ത്തി നിന്നു.
വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കിൽ ഈച്ചകളിൽ നിന്നും രക്ഷപെടാനോ ആയിരിക്കാം…
രക്ഷാ പ്രവർത്തനം തുടങ്ങി, രക്ഷിക്കാന് രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവൾ വെള്ളത്തിൽ നിന്നും കയറാൻ തയ്യാറായില്ല.

ഒടുവിൽ നിന്ന നില്പിൽ അവൾ ചരിഞ്ഞു.
ശ്വാസകോശത്തില് വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്ട്ടം റിപ്പോര്ട്ടില് വ്യക്തമായി….
പോസ്റ്റ്‌ മോർട്ടം നടത്തിയ ഡോക്ടർ മറ്റൊന്ന് കൂടി കണ്ടെത്തി…
ആ പിടിയാന ഗർഭിണി ആയിരുന്നു…😰.”

മരിച്ചവരുടെ വീട്ടിൽ പോയി വാഗ്ദാനപ്പെരുമഴ പൊഴിക്കൽ നല്ല ശീലമല്ല; ആരും മരിക്കാതെ നോക്കലാണ് അഭികാമ്യം

0
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവിക തീ കൊളുത്തി ആത്മഹത്യ ചെയ്തു
”ഒരു കുട്ടി മനസ്സിടിഞ്ഞ് ആത്മഹത്യ ചെയ്യാനിടയായത് തികച്ചും ദു:ഖകരമാണ്. ദുരന്തങ്ങളെ പക്ഷേ ആരും ആഘോഷമാക്കരുത്. അതുപോലെ അളിഞ്ഞ ന്യായീകരണത്തള്ളും വേണ്ട. ഇത്തരം സംഗതികൾ ഇനി ആവർത്തിക്കാതിരിക്കാൻ നമുക്ക് വല്ലതും ചെയ്യാൻ കഴിയുമോ എന്ന് നോക്കുകയാണ് വേണ്ടത്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവിക തീ കൊളുത്തി ആത്മഹത്യ ചെയ്തു
ഡിജിറ്റൽ ഡിവൈഡ് ഒരു ആഗോള പ്രതിഭാസമാണ്. മധുരമനോജ്ഞ കേരളത്തിലും അത് ഉണ്ട്. വൃത്തിയായി വേഷം ധരിക്കുന്നവരൊക്കെ സമ്പന്നരാണെന്ന് ധരിക്കരുത്.
 
കഴിഞ്ഞ 30 കൊല്ലത്തിനിടയിൽ ഒരുപാട് കുട്ടികളുടെ വീട്ടിൽ പോയിട്ടുണ്ട്. അവരിൽ ചിലരുടെയൊക്കെ ജീവിതസാഹചര്യം കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. താരതമ്യേന മികച്ച ചുറ്റുപാടുള്ള എൻ്റെ കോളേജിലെ സ്ഥിതി ഇതാണെങ്കിൽ …..???
 
കൂലിപ്പണിക്കുപോയി പഠിക്കുന്ന/വീട് പുലർത്തുന്ന എത്ര കുട്ടികളുണ്ട് എന്ന് അന്വേഷിക്കണം. ബസ് കൺസഷൻ നൽകാൻ പണം ഇല്ലാത്തവരുണ്ട്.ഇതിനൊന്നും വിമർശനം അല്ല ചെറിയ തോതിലെങ്കിലും പരിഹാരമാണ് ആവശ്യം. മരിച്ചവരുടെ വീട്ടിൽ പോയി വാഗ്ദാനപ്പെരുമഴ പൊഴിക്കൽ നല്ല ശീലമല്ല. ആരും മരിക്കാതെ നോക്കലാണ് അഭികാമ്യം.
 
വൈലോപ്പിള്ളി അരിയില്ലാഞ്ഞിട്ട് എന്നൊരു കവിത എഴുതിയിട്ടുണ്ട്. ഗൃഹനാഥൻ മരിച്ചു. മൃതദേഹത്തിനു ചുറ്റും ഇടാൻ കുറച്ച് അരി വേണം എന്ന് പറയുമ്പോൾ മരിച്ചയാളുടെ ഭാര്യ പറയുന്നു….. ഇത്തിരി അരി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം മരിക്കുകയില്ലായിരുന്നു.!”

ദുരന്തങ്ങളെ ആഘോഷമാക്കരുത്. അതുപോലെ അളിഞ്ഞ ന്യായീകരണത്തള്ളും വേണ്ട. -ഡോ . സെബാസ്റ്റ്യൻ ജോസഫ്

അസോ.പ്രൊഫസർ
ക്രൈസ്റ്റ് കോളേജ്
ഇരിഞ്ഞാലക്കുട

ദില്ലിയിൽ ഒരു മലയാളി നഴ്സ് കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

0

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ഡൽഹിയിൽ ഒരു മലയാളി നഴ്​സ്​ കൂടി മരിച്ചു. കോട്ടയം ഞീഴൂർ സ്വദേശി രാജമ്മ മധുസൂധനൻ ആണ്​ മരിച്ചത്​. ശിവാജി ആശുപത്രിയിൽ നഴ്​സായിരുന്നു.

കുറച്ചുദിവസങ്ങളിലായി എൻ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ബുധനാഴ്​ച രാവിലെയാണ്​ മരിച്ചത്​. ഡല്‍ഹിയില്‍ കോവിഡ് ബാധിതയായി മരിക്കുന്ന രണ്ടാമത്തെ നഴ്‌സ് ആണ് രാജമ്മ. രണ്ട് ദിവസം മുമ്പാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

 

സൗദിയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന മലയാളി നഴ്‌സ്‌ മരിച്ചു

0
ജിദ്ദ: സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി നിര്യാതയായി. കുറിച്ചി സ്വദേശിനി സിനി ജോസ് (45 ) ആണ് ജിദ്ദയിൽ മരിച്ചത്. സുരേഷ് ആനന്ദ് ആണ് സിനിയുടെ ഭർത്താവ്. പുത്തൻപറമ്പിൽ ജോർജിന്റെയും മേരിയുടെയും മകളാണ് സിനി ജോസ്.
സിനി ജോസ് (45 )

കോവിഡ് ബാധിച്ച് ജിദ്ദയിലെ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അൽ-ഹനൂഫ് കോൺട്രാക്ടിങ് കമ്പനിയുടെ അധീനതയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സിനി ജോലി ചെയ്തിരുന്നത്.
മൃതദേഹം കോവിഡ് പ്രോട്ടോകോളുകളോടെ ജിദ്ദയിൽ സംസ്കരിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി സൗദിയിലെ സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

 
 
 
 
 
 
 
 
 
 
 

ഒറ്റ ദിവസം കൊണ്ട് തങ്കു പൂച്ചയും, മിട്ടു പൂച്ചയും ഒപ്പം അവരെ പരിചയപ്പെടുത്തിയ സായ് ശ്വേത ടീച്ചറും കേരളക്കരയിൽ ഹിറ്റായി.

0

ഓൺലൈൻ ക്‌ളാസുകൾ ആരംഭിച്ചതോടെ ഇന്ന് കേരളത്തില്‍ വൈറലായ ഒരു ടീച്ചര്‍ ഉണ്ട് . ശ്വേത ടീച്ചർ. ഈ ഒന്നാം ക്ലാസ്സ്‌ ടീച്ചര്‍ ഒറ്റദിവസംകൊണ്ടു കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ആയി മാറിയിരിക്കയാണ്. കുട്ടികളെ രസിപ്പിച്ചു ടിവിക്കുമുൻപിൽ പിടിച്ചിരുത്തി ക്ലാസ്സ്‌ എടുക്കുന്ന ടീച്ചറിന് അഭിനന്ദന പ്രവാഹമാണ്.


തങ്കു പൂച്ചയും, മിട്ടു പൂച്ചയും ഒപ്പം അവരെ പരിചയപ്പെടുത്തിയ സായ് ശ്വേത ടീച്ചറും കേരളക്കരയിൽ ഹിറ്റായി.

പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാൻ ശ്വേത ടീച്ചർ എത്തിയത്. ഈണത്തിൽ, താളത്തിൽ, കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചർ ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹം. ടീച്ചറുടെ ക്ലാസ് ടിവിയിലൂടെ കേട്ടിരുന്നത് കുഞ്ഞുങ്ങൾ മാത്രമായിരുന്നില്ല. മുതിർന്ന രക്ഷിതാക്കൾ വരെ അത് ഏറ്റുചൊല്ലി

ഇത്തരം ടീച്ചര്‍മാര്‍ ആണ് നമ്മുടെ കുട്ടികള്‍ക്ക് ആവശ്യം എന്ന് രക്ഷിതാക്കളും പറയുന്നു. മറ്റു ടീച്ചർമാർക്കും അത്ഭുതമാണ് ശ്വേത ടീച്ചറിന്റെ ക്ലാസ്സ്‌ . ശ്വേത ക്ലാസ് എടുക്കുന്നത് കണ്ട ഒരു ടീച്ചര്‍ പറഞ്ഞത് ഇങ്ങനെയാണ്.
”ഈ ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കുന്ന ഒരു വിദ്യാര്‍ഥിക്കും ഒരു നിമിഷം പോലും അവരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലേക്കും മാറ്റാനാവില്ല .”
”ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞിട്ടും ഒരു നിമിഷം പോലും എന്‍റെ കുട്ടി ഇരുന്ന സ്ഥലത്ത് നിന്നും എണീറ്റിട്ടില്ല ഇങ്ങനെയുള്ള നല്ല ടീച്ചര്‍മാരെയാണ് നമ്മുടെ സ്കൂളുകള്‍ക്ക് ആവശ്യം . ” രക്ഷിതാക്കൾ പറയുന്നു.

ശ്വേത ടീച്ചർ.

കോഴിക്കോടുകാരിയായ ശ്വേത ടീച്ചർ ചോമ്പാല ഉപജില്ലയിലെ എൽ പി സ്കൂൾ അധ്യാപികയാണ്. ക്‌ളാസ് കഴിഞ്ഞതും ടീച്ചർക്ക് നിറയെ ട്രോളുകളും ലഭിച്ചു. എന്നാൽ അവർക്കെല്ലാം നന്ദി അറിയിക്കുകയാണ് ടീച്ചർ

അതിനിടയ്ക്ക് ചില ട്രോളന്മാര്‍ ഓൺലൈൻ ക്‌ളാസുകളെ കളിയാക്കി സോഷ്യൽ മീഡിയയിൽ ട്രോള്‍ ഇട്ടു. ഇതുശ്രദ്ധയിപ്പെട്ടതിനെ തുടർന്ന് സർക്കാർ കർശന നിലപടുമായി രംഗത്തെത്തി. ചാനലുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ക്ലാസെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

”ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം. ”പോലീസ് പറഞ്ഞു

ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
”ശ്വേത ടീച്ചറെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെ കളിയാക്കി ആനന്ദം കണ്ടെത്തുന്നത് ഒരു തരo മാനസിക രോഗമാണ്. ഇവനൊക്കെ നഴസ്റിയും പ്രൈമറിയും കണ്ടിട്ടില്ലാത്ത ടീമുകളാണ്. ആയതിനാൽ ചെറു ക്ലാസുകളിൽ പഠിക്കാതെ “ജയിച്ച “അവന്റെയൊക്കെ സർട്ടിഫിക്കറ്റുകൾ കണ്ടു കെട്ടി നിക്കറിടിയിപ്പിച്ച് നഴ്സറിയിലും ഒന്നാം ക്ലാസ്സിലും കൊണ്ട് ഇരുത്തണം. അപ്പോൾ മാത്രമേ TTC അല്ലെങ്കിൽ D.Ed കഷ്ടപ്പെട്ട് പഠിച്ച് പാസ്സായി KTET മറ്റും എഴുതിയെടുത്ത് സ്വന്തം മക്കളെ പോലെ കരുതി കുട്ടികളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് വളരെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ വിലയും പഠിപ്പിക്കുന്ന രീതിയും അവർക്ക് മനസിലാകൂ . .പഠിക്കുന്ന കാലത്തു മാവിന് കല്ലെറിയാൻ പോയതുകൊണ്ടാണല്ലോ വീട്ടിലിരുന്നു ട്രോൾ ഉണ്ടാക്കേണ്ട ഗതികേട് വന്നത്.! ഒന്നോർത്തു നോക്ക് ശക്തിമാനും,ജയ് ഹനുമാനും,ജംഗിൾബുക്കും കണ്ടാണ് നിങ്ങൾ വലുതായത് . അല്ലാതെ ലുഡോയും പബ്ജിയും കളിച്ചല്ല. ഒരു അധ്യാപക എങ്ങനെ ആയിരിക്കണം തൻ്റെ കുട്ടികളെ പഠിപ്പിക്കേണ്ടത് എന്നതിൻ്റെ ഉത്തമ മാതൃകയാണ് സായി ശ്വേത ടീച്ചർ

#Swetha #Teacher A Real Teacher!
വിദ്യാധനം സർവ്വധനാൽ പ്രധാനം.
അറിവില്ലായ്മ ഒരു തെറ്റല്ല…..
അത് നികത്തപ്പെടണം….
#ടീച്ചറോടൊപ്പം …….’
Sai Swetha teacher thank everyone after her classes went viral

മലപ്പുറത്തെ വീട്ടിൽ നിന്നും കാണാതായ 14 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കണ്ടെത്തിയത് ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത്

0
മലപ്പുറത്തെ വീട്ടിൽ നിന്നും കാണാതായ 14 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മലപ്പുറം : ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യമില്ലാത്തിനാലാണെന്ന് തന്റെ മകൾ ജീവൻ ഒടുക്കിയതെന്നു മലപ്പുറത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്ത കുട്ടിയുടെ മാതാപിതാക്കൾ. മലപ്പുറം വളാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിനിയെ പൊ​ള്ള​ലേ​റ്റ് മരിച്ച നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. പണമില്ലാത്തതിനാൽ കേടായ ടി.വി നന്നാക്കാൻ കഴിഞ്ഞില്ല. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് കുട്ടിയെ മാനസികമായി വിഷമിപ്പിച്ചെന്നും മാതാപിതാക്കൾ പറഞ്ഞു .

ഇ​രി​മ്പി​ളി​യം ​പ​ഞ്ചാ​യ​ത്തി​ലെ തി​രു​നി​ലം പു​ളി​യാ​പ്പ​റ്റ​ക്കു​ഴി​യി​ൽ കു​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദേ​വി​ക​ (14) യാണ് ആത്മഹത്യ ചെയ്തത് . കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നടന്ന ​തി​ര​ച്ചി​ലി​ന് ഒ​ടു​വി​ൽ ആ​ളൊ​ഴി​ഞ്ഞ വീ​ടി​​​ന്റെ മു​റ്റ​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തുകയായിരുന്നു.

മലപ്പുറത്ത്  തീ കൊളുത്തി ആത്മഹത്യ ചെയ്ത കുട്ടി
ദേ​വി​ക(14)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത്

വീട്ടിലെ മണ്ണെണ്ണ കുപ്പിയെടുത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് മാതാപിതാക്കളോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യം ഇല്ലാതിരുന്ന കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയ്ക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറഞ്ഞു.

ഇ​രി​മ്പി​ളി​യം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയായ ദേവിക പഠിക്കാൻ മിടുക്കിയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. അയ്യങ്കാളി സ്കോളർഷിപ്പ് ഉൾപ്പെടെ നേടിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളും ലോക്ഡൗണിൽ ജോലി ഇല്ലാതായതിനാലും ടിവി നന്നാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. പഠനം മുടങ്ങുമെന്ന വിഷമം ദേവിക വീട്ടുകാരോട് പറഞ്ഞിരുന്നു.ദേ​വ​ന​ന്ദ, ദീ​ക്ഷി​ത്, ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി എ​ന്നി​വ​രാണ് ദേവികയുടെ സ​ഹോ​ദ​ര​ങ്ങ​ൾ.

ഷീറ്റ് വിരിച്ച് നിലത്തുറങ്ങി; ഒപ്പം കൊതുക്ബാറ്റും!

0
ജേക്കബ് തോമസ്

ഇന്നലെ വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥൻ ഡോ. ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ജാവേദ് പർവേഷ്. ‘സിവിൽ സർവീസ് – അവസാന ദിനത്തിന്റെ തുടക്കവും ഉറക്കവും ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ’ എന്ന കുറിപ്പോടെയുള്ള ജേക്കബ് തോമസിന്റെ പോസ്റ്റ് ഒട്ടനവധി പേരുടെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഒരു IPS കാരന് കിടന്നുറങ്ങാൻ അയാൾ ജോലി ചെയ്യുന്ന നഗരത്തിലെ കൊള്ളാവുന്ന ഒരു വീട് വാടകയ്ക്ക് എടുക്കാനുള്ള അലവൻസ് സർക്കാർ നൽകുന്നുണ്ട് എന്നായിരുന്നു ചിലരുടെ പരിഹാസം. എന്നാൽ ജേക്കബ് തോമസ് ചെയ്തത് ഒരു പ്രതിഷേധമാണ് എന്ന കുറിപ്പോടെ മാധ്യമ പ്രവർത്തകനായ ജാവേദ് പർവേഷ് രംഗത്തെത്തി..

”ഡി ജി പി കസേരയിൽ ഇരിക്കേണ്ടയാളെ അണ്ടർ സെക്രട്ടറി ഇരിക്കേണ്ട പദവിയിൽ ഇരുത്തിയതിൻ്റെ പ്രതിഷേധം. നിരന്തരം സസ്പെൻഡ് ചെയതിൻ്റെ പ്രതിഷേധം. എങ്ങനെ പ്രതിഷേധിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം സഖാക്കൾ അദ്ദേഹത്തിന് വിട്ടുകൊടുക്കണം.” ജാവേദ് പർവേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു ..

”അധികാരത്തിലിരിക്കുന്നവരെ സുഖിപ്പിച്ചില്ല എന്നതിൻ്റെ രക്തസാക്ഷിയാണ് ജേക്കബ് തോമസ്. രണ്ടാമത്തേത് ചെറിയ ശുപാർശകളോട് പോലും അദ്ദേഹം മുഖം തിരിഞ്ഞു നിന്നിരുന്നു എന്നത് . ഭരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് സുഖകരമല്ല. നാട്ടുകാർക്ക് ഇത് നോക്കേണ്ട കാര്യമല്ല.”

“ഒന്നു അയഞ്ഞു കൊടുത്തിരുന്നെങ്കിൽ ബെഹ്റ ഇരിക്കേണ്ട കസേരയിൽ ഇരിക്കേണ്ടവനായിരുന്നു ഡോ. ജേക്കബ് തോമസ്. പക്ഷേ വിജിലൻസ് ഡയറക്ടറായിരുന്ന അദ്ദേഹം തനി സ്വഭാവം കാണിച്ചു.. കൊത്തിക്കൊത്തി മുറത്തിൽ കയറിക്കൊത്തി. ഇ പി ജയരാജൻ്റെ ബന്ധു നിയമനമൊന്നും അദ്ദേഹം അന്വേഷിക്കാൻ പാടില്ലായിരുന്നു.” പി എം ജിക്ക് അടുത്തുള്ള ഡയറക്ടറേറ്റിലെ മുക്കൽ ഷെൽഫിൽ എത്ര പരാതികളാണ് ചത്തു കിടക്കുന്നതെന്നും ജാവേദ് പർവേഷ് ചോദിക്കുന്നു.
“ക്ലിഫ് ഹൗസിൽ മഴ പെയ്യുമ്പോൾ വഴുതക്കാട് കുടപിടിക്കുന്ന അടിമകളെയായിരുന്നു ഭരിക്കുന്നവർക്കും വേണ്ടിയിരുന്നത്.
എന്തൊക്കെയായാലും സ്പീക്കറുടെ കസേര ഉന്തി മറിച്ചിട്ട സമരത്തേക്കാളും നിയമസഭയുടെ മേശപ്പുറത്ത് കയറി ഡെസ്ക് ടോപ് ഡാൻസ് കളിച്ചതിനേക്കാളും , ചോര പൊട്ടിയ സഖാവിൻ്റെ ദേഹത്തു നിന്ന് അത് തോണ്ടിയെടുത്ത് സ്വന്തം മോന്തയിൽ വാരിപ്പൂശുന്ന ഗംഭീര സമര രീതിയേക്കാളും മാന്യമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതിഷേധചിത്രം.”
ജേക്കബ് തോമസിന് ആശംസകൾ അർപ്പിച്ചു കൊണ്ടാണ് ജാവേദ് പർവേഷ് പോസ്റ്റ് അവസാനിക്കുന്നത്.
“ജേക്കബ് തോമസിനെതിരേ പരാതി ഉണ്ടെങ്കിൽ കേസെടുത്ത് വാർത്തയുണ്ടാക്കിയാൽ മാത്രം പോരാ, അന്വേഷിച്ച് കുറ്റപ്പത്രം നൽകി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും താഴെയുള്ള പ്രത്യേക കുറിപ്പിൽ പറയുന്നു.
ജേക്കബ് തോമസിനോട് നമ്മുടെ രാഷ്ട്രീയനേതാക്കന്മാരും ഭരണകൂടവും ചെയ്തത് നീതികേടോ ? ബെന്നി ജനപക്ഷത്തിനു .പറയാനുള്ളത് എന്തെന്ന് കേൾക്കൂ

മിമിക്രിയിൽ മാത്രമല്ല പാട്ടിലും മിടുക്കിയാണ് പ്രഭാവതിഅമ്മ

0
മിമിക്രിയിൽ മാത്രമല്ല പാട്ടിലും മിടുക്കിയാണ് പ്രഭാവതിഅമ്മ
പ്രഭാവതി അമ്മയുടെ ജീവിതം ആരുടെയും കണ്ണ് നിറയിക്കുന്നതാണ്

ഗാന്ധിഭവനിലെ പ്രഭാവതി അമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് . പ്രഭാവതി അമ്മ അവതരിപ്പിച്ച ഒരു മിമിക്രി കുറച്ചുനാൾ മുൻപ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നപ്പോഴാണ് അവർ ജനശ്രദ്ധ നേടിയത് . 80 പിന്നിട്ട പ്രഭാവതി കാക്കയുടെയും പൂച്ചയുടെയും ശബ്ദം ഭംഗിയായി അനുകരിക്കുന്നതുകണ്ടപ്പോൾ പ്രൊഫെഷണൽ മിമിക്രിആർട്ടിസ്റ്റുകൾ പോലും അതിശയിച്ചുപോയി. അത്ര കൃത്യതയോടെയായിരുന്നു അനുകരണം . കലയന്താനി കാഴ്ചകൾ പേജിൽ ആ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ലക്ഷക്കണക്കിന് ആളുകൾ അത് കാണുകയും ഷെയർ ചെയ്യുകയും അഭിനന്ദന കമന്റുകൾ ഇടുകയും ചെയ്തിരുന്നു. ഫോണിലൂടെ നേരിട്ട് വിളിച്ചും അമ്മയെ അഭിനന്ദനം അറിയിച്ചു . പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും പ്രഭാവതി അമ്മ നന്ദി പറയുന്നു . മിമിക്രിയിൽ മാത്രമല്ല പാട്ടിലും പിന്നോട്ടല്ല പ്രഭാവതി അമ്മ
( പാട്ട് ഈ വിഡിയോയിൽ കേൾക്കുക )

പ്രഭാവതി അമ്മയുടെ ജീവിതം ആരുടെയും കണ്ണ് നിറയിക്കുന്നതാണ്. ജീവനുതുല്യം സ്നേഹിച്ചു വളർത്തിയ മക്കൾ അമ്മയെ തെരുവിൽ ഉപേക്ഷിച്ച കഥയാണ് പ്രഭാവതിയമ്മക്കു പറയാനുള്ളത് . ഭർത്താവ് അപകടം പറ്റി കിടപ്പിലായതോടെയാണ് പ്രഭാവതി അമ്മയുടെ കഷ്ടകാലം തുടങ്ങിയത്. രോഗക്കിടക്കയിൽ ഭർത്താവിനെ 25 കൊല്ലം ശുശ്രൂഷിച്ചു ഈ ഭാര്യ . മക്കളെ ദുഃഖം അറിയിക്കാതെ വളർത്തി .

ഭർത്താവ് മരിച്ചോടെ പ്രഭാവതി അമ്മ ഒറ്റക്കായിരുന്നു ജീവിത നൗക തുഴഞ്ഞത് . മക്കൾക്കുവേണ്ടിയായിരുന്നു പിന്നീടുള്ള ജീവിതം . വീട്ട് ജോലിക്കു പോയിയും തട്ടുകട നടത്തിയും അവർ പണം സമ്പാദിച്ചു . ആ സമ്പാദ്യം കൊണ്ട് തിരുവനന്തപുരത്തു ഒരു വീട് വച്ചു . മക്കൾ എല്ലാം നല്ല നിലയിലായപ്പോൾ പ്രഭാവതിഅമ്മ ആശ്വസിച്ചു ഇനി തനിക്ക് വിശ്രമിച്ചു മക്കളോടൊപ്പം സന്തോഷത്തോടെ കഴിയാമല്ലോ എന്ന് . ആ സന്തോഷം നീണ്ടുനിന്നില്ല . ആൺമക്കളാണ്‌ ആദ്യം അമ്മയെ തള്ളിപ്പറഞ്ഞത് . മകളോട് ആണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്നും മകൾക്കു വാരിക്കോരി കൊടുക്കുന്നു എന്നതുമാണ് ആൺമക്കൾ അമ്മയിൽ കണ്ട കുറ്റം . അവർ കൈവിട്ടപ്പോൾ പ്രഭാവതി മകളോടൊപ്പം താമസമാക്കി . അവിടെയും പ്രശ്നമായി . കുരുത്തക്കേട് കാണിച്ച പേരക്കുട്ടിയെ തല്ലിയതിന്റെ പേരിൽ മകളും അമ്മയോട് വഴക്കിട്ടു. മകൾ അമ്മയെ തല്ലി .മകളുടെ വീട്ടിൽ നിന്ന് ഇറങ്ങിയ ആ അമ്മക്ക് പത്തനാപുരം ഗാന്ധിഭവൻ അഭയം കൊടുത്തു… ഇന്നവർ സന്തോഷവതിയാണ് . പാട്ടും മിമിക്രിയും വിശേഷങ്ങളുമായി ആ അമ്മ എല്ലാവരോടും സംവദിച്ചു സന്തോഷമായി കഴിയുന്നു. ഇന്ന് ആഗോള മാതാപിതാ ദിനത്തിൽ ആ അമ്മയെ നമുക്ക് സ്മരിക്കാം .

കൃത്രിമ നിറത്തിന്റെ സാന്നിധ്യം: തനിമ, ചാംസ് മുളകുപൊടികൾ നിരോധിച്ചു

0

 

   

മലപ്പുറം: അനുവദനീയമല്ലാത്ത കൃത്രിമ നിറം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ “തനിമ, ചാംസ്” എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു.
ചുങ്കത്തറയിൽ പ്രവർത്തിക്കുന്ന എം ടി സി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിൻ ഷെയ്ഖ് ഫുഡ് പാർക്ക് ആണ് ‘തനിമ’ മുളകുപൊടി നിർമ്മിക്കുന്നത്. വണ്ടൂരിലുള്ള ഷറഫിയ ഫുഡ് പ്രോഡക്റ്റ് എന്ന സ്ഥാപനമാണ് ‘ചാംസ്’ എന്ന മുളകുപൊടി നിർമ്മിക്കുന്നത്. രണ്ടിലും കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്.

വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും !

0
പരാജയപ്പെടുന്ന പൗരോഹിത്യം ക്രൈസ്തവആത്മീയതയില്‍
ഫാ. നോബിൾ തോമസ് പാറയ്ക്കൽ നിലവിൽ മനന്തവാടി രൂപതയുടെ പി ആർ ഒ ആണ്

സമീപകാലത്തു ഇടുക്കി രൂപതയിലെ ഒരു വൈദികൻ വെള്ളയാംകുടി ഇടവകയിലെ ഒരുവീട്ടമ്മയുമായി നടത്തിയ അവിഹിത വേഴ്ച്ചയുടെ ഫോട്ടോകളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നല്ലോ . ഈ സംഭവം ഉയർത്തിക്കാട്ടി ചിലർ സോഷ്യൽ
മീഡിയയിലും ഓൺലൈൻ പത്രങ്ങളിലും വൈദികസമൂഹത്തിനെതിരെ നിശിത വിമർശനം ഉയർത്തുകയും ചെയ്തിരുന്നു . വൈദികസമൂഹത്തിൽ ചിലരെങ്കിലും വഴിതെറ്റി സഞ്ചരിക്കുമ്പോൾ അതിന്റെ പഴികേൾക്കേണ്ടി വരുന്നത് സഹവൈദികരാണ് എന്ന ദുഃഖം ഫാ . നോബിൾ തോമസ് പാറയ്ക്കൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ച്ചു .അച്ചൻ പറയുന്നു :

പരാജയപ്പെടുന്ന പൗരോഹിത്യം ക്രൈസ്തവആത്മീയതയില്‍
ഫാ. നോബിൾ തോമസ് പാറയ്ക്കൽ നിലവിൽ മനന്തവാടി രൂപതയുടെ പി ആർ ഒ ആണ്

”നിരന്തരമായ ആത്മീയവടംവലികളുടെ ദ്വന്ദയുദ്ധങ്ങളുടെയും സംഘര്‍ഷഭൂമികയാണ് ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിന്‍റെ ഉള്ളിടങ്ങള്‍. ജീവിതകാലം മുഴുവന്‍ ഒരു പെന്‍ഡുലം പോലെ പാപത്തിന്‍റെ പ്രലോഭനങ്ങള്‍ക്കും പുണ്യത്തിന്‍റെ ആകര്‍ഷണങ്ങള്‍ക്കുമിടയില്‍ അവരിങ്ങനെ ആടിക്കൊണ്ടിരിക്കുന്നു. ”

പരാജയപ്പെടുന്ന ക്രൈസ്തവആത്മീയതയില്‍ പരിഗണിക്കപ്പെടേണ്ടതെങ്ങനെയെന്ന് സത്യാന്വേഷി പരിശോധിക്കുന്നു എന്ന കുറിപ്പോടെ ഇതൊരു കുമ്പസാരവും സാന്ത്വനവുമാണ് എന്ന മുന്നറി റിയിപ്പോടെയാണ് അച്ചൻ വീഡിയോ പോസ്റ്റിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് .

” പുരോഹിതജീവിതങ്ങളുടെ ഉപരിപ്ലവമായ വിശകലനത്തില്‍ അവരുടെ സ്ഥാനംകൊണ്ടും ജീവിതശൈലി കൊണ്ടും ഇടപെടലുകളിലെ ആധികാരികത കൊണ്ടും പൗരോഹിത്യം വലിയൊരു ബലമാണ് എന്ന തെറ്റിദ്ധാരണയിലേക്കാണ് സാമാന്യജനം എത്തിച്ചേരുക. എന്നാല്‍ ഒരു സംഘടിതസംവിധാനത്തിന്‍റെ പുറംപൂച്ചുകള്‍ക്കകത്തേക്ക് പ്രവേശിക്കുമ്പോള്‍ മിശിഹായെ ഉപേക്ഷിച്ച് ഓടിപ്പോയ അപ്പസ്തോലന്മാരിലെ ഭീരുത്വവും തങ്ങള്‍ക്കെന്തു സംഭവിക്കുമെന്ന് ഭയന്ന് ഒളിച്ചിരുന്ന അവരുടെ അരക്ഷിതത്വാവസ്ഥയും കലപ്പയില്‍ നിന്ന് കൈവലിക്കാനുള്ള നിരന്തരമായ പ്രലോഭനവുമെല്ലാം അവിടെ കണ്ടെത്താനാകും. ജീവിതകാലം മുഴുവന്‍ ഒരു പെന്‍ഡുലം പോലെ പാപത്തിന്‍റെ പ്രലോഭനങ്ങള്‍ക്കും പുണ്യത്തിന്‍റെ ആകര്‍ഷണങ്ങള്‍ക്കുമിടയില്‍ അവരിങ്ങനെ ആടിക്കൊണ്ടിരിക്കുന്നു…..
പൗരോഹിത്യത്തിന്‍റെ ശുശ്രൂഷാജീവിതത്തിലേക്ക് കയറിച്ചെല്ലുന്ന ഓരോ മനുഷ്യനും തന്‍റെ ശരീരത്തില്‍ നല്കപ്പെട്ടിരിക്കുന്ന ഒന്നോ അതിലധികമോ മുള്ളുകളെക്കുറിച്ച് ബോധവാന്മാരാണ്. ഈ മുള്ളുകള്‍ നിരന്തരമായി അവരെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആ മുള്ളുകളുണ്ടാക്കുന്ന മുറിപ്പാടുകളില്‍ നിന്ന് രക്തം കിനിയുന്നു. തന്‍റെ സങ്കടങ്ങളുടെ ഗത്സമനിയില്‍ ആ രക്തം വിയര്‍പ്പാക്കി മാറ്റി പൗരോഹിത്യം പ്രാര്‍ത്ഥിക്കുന്നു, കഴിയുമെങ്കില്‍ ഈ പാനപാത്രം നീക്കിത്തരണമേ… ദൈവം, പക്ഷേ, മിണ്ടുന്നില്ല.”
നോബിൾ തോമസ് ഫേസ്ബുക്കിൽ കുറിച്ചു .
അച്ചന്റെ പോസ്റ്റിനു വ്യത്യസ്ത പ്രതികരണങ്ങളാണ് ലഭിച്ചത് . ചില കമന്റുകൾ ഇങ്ങനെ :
***
ഒരു വൈദികനും സ്വർഗത്തിൽ നിന്നൊരു മാലാഖയും ഒന്നിച്ചു വന്നാൽ വൈദികന് ആദ്യം സ്തുതി പറയണമെന്നാണ് പണ്ട് വേദപാഠ ക്ലാസ്സിൽ പഠിച്ചത്. അത്തരത്തിൽ മനസിലൊരു സ്ഥാനം കൊടുക്കുമ്പോൾ, ഇപ്പോൾ സഭയിൽ നടക്കുന്ന പ്രശ്നങ്ങൾ വളരെ വേദനയുണ്ടാക്കുന്നു. ആരോട് പറയാൻ ആരു കേൾക്കാൻ?
********
വെറും തൊഴിലാളികളായി പൗരോഹിത്യം മാറരുത്. തെറ്റു ചെയ്യുന്നവരെ സഭ സംരക്ഷിക്കുന്തോറും മറ്റുള്ളവർക്കും തെറ്റു ചെയ്യുവാൻ ധൈര്യം വരും. സഭ സമൂഹത്തിൽ നാണം കെടുകയും ചെയ്യും.
*******
വൈദിക ബ്രഹ്മചര്യം ക്രിസ്തുവുമായി ഗാഢബന്ധം പുലർത്തുന്നവർക്ക് ക്രിസ്തുവുമായുള്ള വിവാഹ വാഗ്ദത്തo തന്നെ! ഈ അവസ്ഥയിൽ സന്തോഷം കണ്ടെത്താൻ കഴിയാത്തവർ ബ്രഹ്മ ചര്യoഉപേക്ഷിച്ച് വ്യഭിചാരം ചെയ്യുന്നു! ഇവർ വിവാഹം കഴിച്ച് ജീവിക്ക തന്നെ നല്ലത്! രണ്ട് വഞ്ചിയിൽ കാലിട്ടാൽ അപകടO ഉറപ്പ്.!
*********
മാർപാപ്പ സ്വീകരിച്ചതുപോലെ പരസ്യമായ നിലപാടുകൾ ഉണ്ടാകണം. ലൈംഗിക ആരോപണം നേരിട്ട കർദ്ദിനാളിനെ സ്ഥാനത്ത്‌ നിന്ന് മാറ്റി. അതുപോലെ ഇവരുടെയും തിരുവസ്ത്രം തിരികെ വാങ്ങി അവരെ അവരുടെ വഴിക്ക് വിടുക.
******
വേദനിക്കുന്ന വിശ്വാസികൾ ആരോടു പരാതി പറയണം??? ഒന്നിന് പുറകെ മറ്റൊന്ന്…. തിമിർത്താഘോഷിക്കുന്ന നല്ലൊരു കൂട്ടം ക്രൈസ്തവരും മറ്റുള്ളവരും… ഈ ഒരു സാഹചര്യം ഒഴിവാക്കപ്പെടണം… നല്ലവരായ ഒരു കൂട്ടം ക്രൂശിക്കപ്പെടാതിരിക്കാൻ....
**********
ക്രിസ് ററൃൻ സഭാ മേലധികാരികൾ ഒന്ന് ഓർക്കുക.വിശാലമായ പവീത്റമായ ഒരുകുളമാണ് സഭ . അതിൽ ഒരു തൂള്ളി വിഷം വീണാൽ മുഴുവനൂം കളങ്കമാകും.

*********
പാപികളെ തേടി വന്ന യേശുവിൻ്റെ പാത പിൻതുടരാതെ, പരവതാനി വിരിച്ച പാതയിലൂടെ സഞ്ചരിക്കുന്നതാണ് ഈ പ്രശ്നങ്ങളുടെ കാരണം’ ഇന്നത്തെ സാഹചര്യത്തിൽ ഒരു ഇടവയെ സംബന്ധിച്ചിടത്തോളം മികച്ച ഇടവക എന്ന് വിലയിരുത്തുന്നത് ,ഇടവകയുടെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കിയാണ് ‘വലിയ പള്ളിയുണ്ടോ, വലിയ കുരിശടിയുണ്ടോ, വലിയ പാരീഷ് ഹാൾ ഉണ്ടാ, ഷോപ്പിംഗ് കോംപ്ലക്സുകൾ ഉണ്ടോ.ലക്ഷങ്ങൾ പൊടിക്കുന്ന പെരുന്നാൾ നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് മാനദണ്ഡം.എന്നാൽ ഇടവകയിലെ വിശ്വാസികൾ പരസ്പര സ്നേഹത്തിലും ബഹുമാനത്തിലുമാണോ ജീവിക്കുന്നത് എന്ന അടിസ്ഥാനകാര്യം പലപ്പോഴും ഇടവക വികാരിമാർ മറക്കുന്നു. അവിടെയാണ് വഴി തെറ്റലിൻ്റെ ആരംഭം.
****
വെള്ളവസ്ത്രങ്ങളിൽ ഒരു ചെറിയ പൊട്ടു മതി തിരിച്ചറിയാൻ. ഒരു വൈദികനോ സന്യസ്തനോ മറ്റുള്ളവരാൽ സംശയിക്കപ്പെടുമ്പോൾ സഭ ആകെ സംശയിക്കപ്പെടുന്നു. ഇതിനു ഇട കൊടുക്കാതിരിക്കുക. അൾത്താരയിൽ അർപ്പിക്കപ്പെടുന്ന പുഷ്പങ്ങൾ സഹോദരിമാർ ആഗ്രഹിക്കാതിരിക്കുക.
******
ഓരോ മനുഷ്യനും ബലഹീനതകളുടെ ഒരു കൂമ്പാരമായിരിക്കാം . വൈദികരും .എന്നാൽ സഭാനേതൃത്വം തെറ്റ് ചെയ്യുന്ന വൈദികരെ ഇങ്ങനെ സംരക്ഷിച്ചു് നിർത്തുന്നത് ക്രിസ്ത്യാനികളുടെ വരുന്ന തലമുറയ്ക്ക് വലിയൊരു തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്. നമ്മൾ വിശ്വസിക്കുന്ന ‘ദൈവവിളി’യാണ് എന്ന് പറയുന്ന ഈ കാര്യം വരെ മാറ്റിയെഴുതപ്പെട്ടു തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു , എന്തിനേയും ന്യായികരിക്കാൻ ഒരു മികച്ച വാഗ്‌മിക്ക് കഴിയും പക്ഷേ സങ്കടത്തോടെ പറയട്ടെ പുഴ വഴി മാറി ഒഴുകാൻ തുടങ്ങിക്കഴിഞ്ഞു…. എന്തിനും നമ്മുക്ക് ന്യായികരണങ്ങൾ കൊടുക്കാം അപ്പുറത്ത് ഹിമാലയം പോലെ ഉയർന്നു നില്ക്കുന്ന യാഥാർത്ഥ്യത്തെ കണ്ടില്ലന്ന് നടിക്കാം പക്ഷേ കാണാതിരിക്കാൻ കഴിയാതെ പറ്റില്ലല്ലോ , ഞാൻ കല്ലെറിയാൻ യോഗ്യനൊന്നുമല്ല , എന്നാൽ ആ ഒരു വചനത്തെ കണ്ടമാനം മുതലെടുക്കുന്നത് നല്ലതാണോ ആവോ..
*****
ദൈവവിളി ലഭിക്കാത്തവർ അത് ഏറ്റെടുക്കുമ്പോൾ ദൈവം മിണ്ടുന്നില്ലെന്ന് പരാതിപ്പെടരുത്.
******
ദൈവം സംസാരിക്കുന്നുണ്ട് . സഭയെ നയിക്കുന്നവർക്ക് ആ സ്വരം കേൾക്കാൻ സമയമില്ല. സുഖലോലുപതയിൽ ആണ് അവരുടെ മനസ്. ക്രിസ്തു പറഞ്ഞപോലെ അവൻ വരുമ്പോൾ വിശ്വാസികൾ ഉണ്ടാകുമോ ? വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു .
*******
Fr റോബിനെ സംരക്ഷിക്കാൻ അന്ന് ശ്രമിച്ചത് എന്തായാലും മോശമായി.
*******
പുരോഹിതർ ഇത്രമാത്രം ബലഹീനമെങ്കിൽ അധികം ട്രെയിനിംഗും ഫോർമേഷനും കമിറ്റ്മെൻ്റും ചട്ടക്കൂടിൻ്റെ സംരക്ഷണവും ഇല്ലാത്ത അൽമായരോ?’
*********
പുരോഹിതന് നേരെ ചൂണ്ടുമ്പോൾ നമുക്ക് നേരെ തന്നെ ആണ് അത് തറ യ്ക്കുക.
അവർക്കായി പ്രാർത്ഥിക്കുക മാത്രം കരണീയം ! ദൗത്യം നന്നായി പൂർത്തി ആക്കാൻ നമ്മുടെ പ്രാർത്ഥന അവർക്ക് ഏറെ ആവശ്യമാണ്…ചെളി വാരി എറിയാൻ ഏതു വേശ്യ യ്ക്കും കഴിയും.

*********
ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ, “തീക്ഷ്ണത” യുള്ള ഒരാൾ ഒരു പുരോഹിതനോ, കന്യാസ്ത്രീ ആയാൽ അയാൾ താൻ മനസിലാക്കിയ ക്രിസ്തുവിനു വേണ്ടി ഏതറ്റം വരെയും പോകും. ഒരു “പ്രസ്ഥാനം” ആവശ്യപ്പെടുന്ന ചിട്ടവട്ടങ്ങൾ അവർ എല്ലായ്‌പ്പോഴും പാലിക്കണമെന്നില്ല – അതൊക്കെ അവർക്ക് വെറും “പുറംമോടികൾ” മാത്രം.
സിസ്റ്റർ ലൂസി “തീക്ഷ്ണത” ഉള്ള ഒരു വ്യക്തി ആയിക്കൂടെന്നില്ലല്ലോ, അച്ചോ! അവരെ നിങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തത്? അവർ ഒന്നുകിൽ ഒരു ഒന്നാംതരം “fraud”, അല്ലെങ്കിൽ ക്രിസ്തുവിനു ചേർന്ന ഒരു വലിയ അനുയായി! എല്ലാവരെയുംകാൾ അച്ചനായിരിക്കാം ഇതിൽ ഒരു നല്ല ബോധ്യം ഉള്ളത്.
******
നാമെന്തു പറഞ്ഞാലും, യുവജനങ്ങൾ പുരോഹിതരുടെ യും സന്യാസികളെയും പരാജയം സഭയുടെ പരാജ യം ആയി കാണും. അതിനാൽ “ക്രിസ്തുവിന്റെ പകരക്കാരൻ” എന്ന പേര് നാം കൊടുക്കേണ്ട;അതു മാറണം. മാമ്മോദീസാ മുങ്ങിയവർ എല്ലാം കിര്സ്തുവിന്റെ പകരക്കാരാണ്.
***