Home Education & Career ഒറ്റ ദിവസം കൊണ്ട് തങ്കു പൂച്ചയും, മിട്ടു പൂച്ചയും ഒപ്പം അവരെ പരിചയപ്പെടുത്തിയ സായ് ശ്വേത...

ഒറ്റ ദിവസം കൊണ്ട് തങ്കു പൂച്ചയും, മിട്ടു പൂച്ചയും ഒപ്പം അവരെ പരിചയപ്പെടുത്തിയ സായ് ശ്വേത ടീച്ചറും കേരളക്കരയിൽ ഹിറ്റായി.

822
0

ഓൺലൈൻ ക്‌ളാസുകൾ ആരംഭിച്ചതോടെ ഇന്ന് കേരളത്തില്‍ വൈറലായ ഒരു ടീച്ചര്‍ ഉണ്ട് . ശ്വേത ടീച്ചർ. ഈ ഒന്നാം ക്ലാസ്സ്‌ ടീച്ചര്‍ ഒറ്റദിവസംകൊണ്ടു കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ആയി മാറിയിരിക്കയാണ്. കുട്ടികളെ രസിപ്പിച്ചു ടിവിക്കുമുൻപിൽ പിടിച്ചിരുത്തി ക്ലാസ്സ്‌ എടുക്കുന്ന ടീച്ചറിന് അഭിനന്ദന പ്രവാഹമാണ്.


തങ്കു പൂച്ചയും, മിട്ടു പൂച്ചയും ഒപ്പം അവരെ പരിചയപ്പെടുത്തിയ സായ് ശ്വേത ടീച്ചറും കേരളക്കരയിൽ ഹിറ്റായി.

പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാൻ ശ്വേത ടീച്ചർ എത്തിയത്. ഈണത്തിൽ, താളത്തിൽ, കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചർ ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹം. ടീച്ചറുടെ ക്ലാസ് ടിവിയിലൂടെ കേട്ടിരുന്നത് കുഞ്ഞുങ്ങൾ മാത്രമായിരുന്നില്ല. മുതിർന്ന രക്ഷിതാക്കൾ വരെ അത് ഏറ്റുചൊല്ലി

ഇത്തരം ടീച്ചര്‍മാര്‍ ആണ് നമ്മുടെ കുട്ടികള്‍ക്ക് ആവശ്യം എന്ന് രക്ഷിതാക്കളും പറയുന്നു. മറ്റു ടീച്ചർമാർക്കും അത്ഭുതമാണ് ശ്വേത ടീച്ചറിന്റെ ക്ലാസ്സ്‌ . ശ്വേത ക്ലാസ് എടുക്കുന്നത് കണ്ട ഒരു ടീച്ചര്‍ പറഞ്ഞത് ഇങ്ങനെയാണ്.
”ഈ ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കുന്ന ഒരു വിദ്യാര്‍ഥിക്കും ഒരു നിമിഷം പോലും അവരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലേക്കും മാറ്റാനാവില്ല .”
”ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞിട്ടും ഒരു നിമിഷം പോലും എന്‍റെ കുട്ടി ഇരുന്ന സ്ഥലത്ത് നിന്നും എണീറ്റിട്ടില്ല ഇങ്ങനെയുള്ള നല്ല ടീച്ചര്‍മാരെയാണ് നമ്മുടെ സ്കൂളുകള്‍ക്ക് ആവശ്യം . ” രക്ഷിതാക്കൾ പറയുന്നു.

ശ്വേത ടീച്ചർ.

കോഴിക്കോടുകാരിയായ ശ്വേത ടീച്ചർ ചോമ്പാല ഉപജില്ലയിലെ എൽ പി സ്കൂൾ അധ്യാപികയാണ്. ക്‌ളാസ് കഴിഞ്ഞതും ടീച്ചർക്ക് നിറയെ ട്രോളുകളും ലഭിച്ചു. എന്നാൽ അവർക്കെല്ലാം നന്ദി അറിയിക്കുകയാണ് ടീച്ചർ

അതിനിടയ്ക്ക് ചില ട്രോളന്മാര്‍ ഓൺലൈൻ ക്‌ളാസുകളെ കളിയാക്കി സോഷ്യൽ മീഡിയയിൽ ട്രോള്‍ ഇട്ടു. ഇതുശ്രദ്ധയിപ്പെട്ടതിനെ തുടർന്ന് സർക്കാർ കർശന നിലപടുമായി രംഗത്തെത്തി. ചാനലുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ക്ലാസെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

”ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം. ”പോലീസ് പറഞ്ഞു

ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
”ശ്വേത ടീച്ചറെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെ കളിയാക്കി ആനന്ദം കണ്ടെത്തുന്നത് ഒരു തരo മാനസിക രോഗമാണ്. ഇവനൊക്കെ നഴസ്റിയും പ്രൈമറിയും കണ്ടിട്ടില്ലാത്ത ടീമുകളാണ്. ആയതിനാൽ ചെറു ക്ലാസുകളിൽ പഠിക്കാതെ “ജയിച്ച “അവന്റെയൊക്കെ സർട്ടിഫിക്കറ്റുകൾ കണ്ടു കെട്ടി നിക്കറിടിയിപ്പിച്ച് നഴ്സറിയിലും ഒന്നാം ക്ലാസ്സിലും കൊണ്ട് ഇരുത്തണം. അപ്പോൾ മാത്രമേ TTC അല്ലെങ്കിൽ D.Ed കഷ്ടപ്പെട്ട് പഠിച്ച് പാസ്സായി KTET മറ്റും എഴുതിയെടുത്ത് സ്വന്തം മക്കളെ പോലെ കരുതി കുട്ടികളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് വളരെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ വിലയും പഠിപ്പിക്കുന്ന രീതിയും അവർക്ക് മനസിലാകൂ . .പഠിക്കുന്ന കാലത്തു മാവിന് കല്ലെറിയാൻ പോയതുകൊണ്ടാണല്ലോ വീട്ടിലിരുന്നു ട്രോൾ ഉണ്ടാക്കേണ്ട ഗതികേട് വന്നത്.! ഒന്നോർത്തു നോക്ക് ശക്തിമാനും,ജയ് ഹനുമാനും,ജംഗിൾബുക്കും കണ്ടാണ് നിങ്ങൾ വലുതായത് . അല്ലാതെ ലുഡോയും പബ്ജിയും കളിച്ചല്ല. ഒരു അധ്യാപക എങ്ങനെ ആയിരിക്കണം തൻ്റെ കുട്ടികളെ പഠിപ്പിക്കേണ്ടത് എന്നതിൻ്റെ ഉത്തമ മാതൃകയാണ് സായി ശ്വേത ടീച്ചർ

#Swetha #Teacher A Real Teacher!
വിദ്യാധനം സർവ്വധനാൽ പ്രധാനം.
അറിവില്ലായ്മ ഒരു തെറ്റല്ല…..
അത് നികത്തപ്പെടണം….
#ടീച്ചറോടൊപ്പം …….’
Sai Swetha teacher thank everyone after her classes went viral

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here