Home Kerala ”ജനം ടി.വി ബി.ജെ.പി ചാനലല്ല. അനില്‍ നമ്പ്യാരെ കസ്റ്റംസ് വിളിച്ചത് അറിഞ്ഞില്ല” : കെ....

”ജനം ടി.വി ബി.ജെ.പി ചാനലല്ല. അനില്‍ നമ്പ്യാരെ കസ്റ്റംസ് വിളിച്ചത് അറിഞ്ഞില്ല” : കെ. സുരേന്ദ്രന്‍

1385
0

കൊച്ചി: സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടു വന്നതാണെന്ന് യു എ ഇ കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് അനിൽ നമ്പ്യാർ പറഞ്ഞെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ജനം ടി.വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ വിളിച്ചുവരുത്തിയത് . 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ നാലേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു.

ജൂലൈ 5-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടിച്ച ദിവസം അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു. മാധ്യമപ്രവർത്തകനെന്ന നിലയിൽ വിവരശേഖരണത്തിനായാണ് സ്വപ്നയെ വിളിച്ചതെന്നാണ് അനിൽ നമ്പ്യാർ വിശദീകരിച്ചത്.

അതേസമയം ജനം ടി.വി ബി.ജെ.പിയുടെ ചാനല്‍ അല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

”ഒരുകൂട്ടം ദേശ സ്നേഹികളാണ് ജനം ടിവി ചാനല്‍ നടത്തുന്നത്. അനില്‍ നമ്പ്യാരെ കസ്റ്റംസ് വിളിച്ചത് താന്‍ അറിഞ്ഞില്ല . ഇന്നാണോ പോയിരിക്കുന്നത് ? ” സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. സ്വര്‍ണ്ണക്കടത്തു കേസിൽ ജനം ടി.വി എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രന്‍.

അനിൽ നമ്പ്യാർ മുൻപും വർത്തകകളിൽ നിറഞ്ഞ പത്രപ്രവർത്തകനാണ് . 2002 ൽ വ്യാജ രേഖാ കേസിൽ സൂര്യാ ടി.വി യുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന അനിൽ നമ്പ്യാർ അറസ്റ്റിലായിരുന്നു . അന്ന് എ കെ ആന്റണിയാണ് മുഖ്യമന്ത്രി. ഇപ്പോൾ ഇടതുപക്ഷത്തുള്ള ശോഭനാ ജോർജ്ജ് അന്ന് കോൺഗ്രസ്സ് എം എൽ എ ആയിരുന്നു. ശോഭനാ ജോർജ്ജും ആന്റണിയെ കുടുക്കാൻ അന്ന് മന്ത്രിയായിരുന്ന കെ.വി.തോമസിനെ ഹവാല കേസിൽ ഉൾപ്പെടുത്തുന്നതിനു ഒരു വ്യാജരേഖ ഉണ്ടാക്കി എന്നതായിരുന്നു കേസ് . ഈ കേസിൽ അനിൽ നമ്പ്യാരും പ്രതിയായിരുന്നു.

വ്യാജ രേഖ വാർത്ത സംപ്രേഷണം ചെയ്ത സൂര്യാ ടി.വി യുടെ ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ നടത്തി. മാധ്യമ സ്ഥാപനത്തിൽ പോലീസ് കടന്നു കയറി എന്ന പരാതി ഉയർന്നു. മാധ്യമ പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. നാടകീയമായ സംഭവങ്ങൾക്കൊടുവിൽ വ്യാജ രേഖാ കേസ് ഒത്തു തീർന്നു .

Read Also സൂര്യനമസ്‌കാരം അടിച്ചു മാറ്റി സിസ്‌റ്റര്‍ യേശു നമസ്‌കാരം ഉണ്ടാക്കി

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here