തൊടുപുഴ: ആനവണ്ടിയിൽ നിന്ന് വനിത കണ്ടക്ടറുടെ ബാഗ് മോഷണം പോയതായി പരാതി. കിളിമാനൂർ സ്വദേശിനി എസ്. രേഖയുടെ ബാഗാണ് മോഷണം പോയത്. കോട്ടയം തൊടുപുഴ ചെയിൻ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് മോഷണം.
ബസിന് പിൻഭാഗത്തെ കണ്ടക്ടർ സീറ്റിന് താഴെ നിന്നാണ് ബാഗ് മോഷ്ടിച്ചത്. ടിക്കറ്റ് റാക്കും സ്വന്തം പണവും പാൻ കാർഡ് അടങ്ങുന്ന രേഖകളുമാണ് നഷ്ടപ്പെട്ടത്. തൊടുപുഴയിൽ നിന്ന് വൈകീട്ട് ആറരക്ക് സർവിസ് തുടങ്ങാൻ നേരമാണ് മോഷണം ശ്രദ്ധയിൽപെട്ടതെന്ന് കണ്ടക്ടർ രേഖ പറഞ്ഞു. കോട്ടയം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കും പൊലീസിലും പരാതി നൽകി.
Read Also ഗാന്ധിജി സ്റ്റഡി സെന്റര്‍ പ്രതിഭാസംഗമം: മുഴുവന്‍ മാര്‍ക്കും നേടിയവരെ ആദരിച്ചു
About The Author
AD