Home More Crime ലൈഫ് മിഷനിൽ നിന്ന് സ്വപ്നയ്ക്ക് കിട്ടിയത് 3.60 കോടി; കോണ്‍സുലേറ്റ് ഉന്നതരുമായി അത് പങ്കിട്ടു

ലൈഫ് മിഷനിൽ നിന്ന് സ്വപ്നയ്ക്ക് കിട്ടിയത് 3.60 കോടി; കോണ്‍സുലേറ്റ് ഉന്നതരുമായി അത് പങ്കിട്ടു

1253
0
കേട്ടറിവിനേക്കാൾ വലുതാണ് സ്വപ്നയെന്ന സത്യം

തിരുവനന്തപുരം: കേട്ടറിവിനേക്കാൾ വലുതാണ് സ്വപ്നയെന്ന സത്യം ! വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനും കമ്മിഷന്‍ ലഭിച്ചെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ആയിരം ഡോളർ കിട്ടും സ്വപ്നയ്ക്ക് കമ്മിഷനായി.

ലൈഫ് മിഷന്‍ കരാര്‍ കിട്ടിയത് സന്ദീപ് നായര്‍ വഴിയെന്ന് യൂണിടാക്ക് ഉടമ സന്ദീപ് ഈപ്പന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമോയോ ചര്‍ച്ച നടന്നിട്ടില്ലെന്നും സ്വപ്‌നയായിരുന്നു ഇടനിലക്കാരിയെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി. 18 കോടിയുടെ കരാറാണ് ഒപ്പിട്ടത്. അതില്‍ പതിനാലര കോടി തങ്ങള്‍ക്കി കിട്ടി. കരാര്‍ ഒപ്പിട്ടതിന് സ്വപ്‌ന കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞു . തനിക്ക് ഭാഷ അറിയാത്തതിനാല്‍ അറബിയുമായി സംസാരിച്ചത് സ്വപ്‌നയാണെന്നും അദ്ദേഹം പറഞ്ഞു

അതേസമയം സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി മൂന്നുവര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. സ്വപ്ന സുരേഷും ശിവശങ്കറും മൂന്ന് തവണ ഒന്നിച്ച് വിദേശ യാത്ര നടത്തിയെന്നതിന്റെ വിവരങ്ങളും പുറത്തായി. മുഖ്യമന്ത്രിയുടെ യുഎഇ ഔദ്യോഗിക സന്ദര്‍ശന സംഘത്തിലംഗമായിരിക്കെയും സ്വപ്‌നയും ശിവശങ്കറും അവിടെ വച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു . സ്വപ്നയും ശിവശങ്കറും ദുബായില്‍ നടത്തിയ ഇടപാടുകളെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌ന സുരേഷ് മൂന്നാമതൊരാളുമായി ചേര്‍ന്ന് സംയുക്ത ലോക്കര്‍ അക്കൗണ്ട് തുറന്നതെന്നും സ്വപ്‌ന സമ്മതിച്ചതായി ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൂന്നു പ്രതികളും യുഎഇയില്‍ മൂന്നാം പ്രതി ഫാസില്‍ ഫരീദുമായി 2019 ആഗസ്റ്റില്‍ കൂടിക്കണ്ടാണ് കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്താന്‍ ആസൂത്രണം ചെയ്തതെന്നും സ്വപ്‌ന സമ്മതിച്ചതായി അറിയുന്നു . മൂന്നു പ്രതികളും അവര്‍ തമ്മിലുള്ള കുറ്റകൃത്യത്തിലെ ബന്ധങ്ങളും മറ്റു ചിലരുടെ പങ്കാളിത്തവും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇഡി കോടതിയെ അറിയിച്ചു.

Read Also ”എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ

അതേസമയം ശിവശങ്കറിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി.സുധാകരൻ രംഗത്തുവന്നു .
ഐഎഎസുകാർക്കിടയിൽ വിശ്വാസവഞ്ചകർ ഉണ്ടെന്നും കൂടുതൽ ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ല എന്നും സുധാകരൻ പറഞ്ഞു. സ്വപ്‌നയുമായുള്ള സൗൃഹദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ലൈഫ് മിഷന്‍ പദ്ധി കരാറുകരാനില്‍നിന്ന് സ്വപ്‌ന പണം വാങ്ങിയതിന് സർക്കാർ എന്ത് പിഴച്ചുവെന്നും ജി സുധാകരന്‍ ചോദിച്ചു. ദുര്‍ഗന്ധം ശിവശങ്കരന്‍ വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. മുഖ്യമന്ത്രി അറിയാതെ അയാൾ ചെയ്ത കുറ്റങ്ങൾക്ക് ഭരണഘടനാ ബാധ്യതയില്ലെന്നും ജി സുധാകരൻ പറഞ്ഞു

രണഘടനാപരമായി ശിവശങ്കര്‍ ശിക്ഷിക്കപ്പെടണം. അതയാള്‍ക്ക് കിട്ടും. എന്നാല്‍ അയാള്‍ക്ക് സ്വര്‍ണക്കച്ചവടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എന്നാല്‍ ഇവരുമായി ചേര്‍ന്ന് നടത്തിയ സൗഹൃദങ്ങള്‍ അപമാനകരമാണ്. അതിനാണ് സസ്‌പെന്‍ഡ് ചെയ്തത്. ഞങ്ങള്‍ ശിവശങ്കരന്മാരുടെയും സ്വപ്‌നയുടെയും ആരാധകരല്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.ആദ്യമായാണ് സർക്കാരിലെ ഒരു മന്ത്രി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ചത്.

പ്രതിപക്ഷത്തിനെതിരെയും സുധാകരൻ കടുത്ത വിമർശനം ഉന്നയിച്ചു. രാമായണമാസത്തില്‍ കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും രാക്ഷസീയമായ ചിന്തകളാണ് വച്ചുപുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കളളപ്രചാരണങ്ങളും വ്യക്തിഹത്യകളും നടത്തിക്കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷത്തിന്റെ കുപ്രചരണം. ഒരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അതൊരുവലിയ നേട്ടമാണ്. കാലം ആ നേട്ടം സുവര്‍ണ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. സര്‍ക്കാരിനെ മൊത്തത്തില്‍ പറയുന്നതിന് പകരം മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്ന് സുധാകരൻ ആരോപിച്ചു.

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here