മാനന്തവാടി: കോവിഡ് സ്ഥിരീകരിച്ച നവവധുവിന്റെ ഭർതൃപിതാവിനെതിരെ കോവിഡ് മാനദണ്ഡ ലംഘനത്തിനു കേസ്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ പരാതിയിലാണ് കേസ് .
മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇക്കഴിഞ്ഞ 13നായിരുന്നു എടവക എള്ളുമന്ദം സ്വദേശിയുടെ മകന്റെ വിവാഹം.
കല്യാണം കഴിഞ്ഞാണ് വധുവിൽ കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് വിവാഹത്തിൽ പങ്കെടുത്ത മൂന്ന് വൈദികർ ഉൾപ്പെടെ അന്പതോളം പേർ നിരീക്ഷണത്തിലായി
സ്രവം പരിശോധനയ്ക്കു എടുത്തശേഷം മാനന്തവാടി അമ്പുകുത്തിയിൽ വാടക ക്വാർട്ടേഴ്സിൽ ക്വാറന്റൈനിലിരിക്കെ, വെളിയിലിറങ്ങി സഞ്ചരിച്ചതിനാണ് യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട് . ബത്തേരി സ്വദേശിയാണ് യുവാവ്.
About The Author
AD














































