Home News അഴിമതി ആക്ഷേപത്തെ തുടർന്ന് സി എ ജി ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചുവിട്ടു. കോടികളുടെ...

അഴിമതി ആക്ഷേപത്തെ തുടർന്ന് സി എ ജി ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചുവിട്ടു. കോടികളുടെ തിരിമറി കണ്ടെത്തി

807
0

ഗുരുതരമായ അഴിമതി ആരോപണത്തെ തുടർന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു. കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറുടെ തസ്തികയിൽ ഇരിക്കെ കോടിക്കണക്കിന് രൂപ സ്വന്തം പേരിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചതിന്റെ പേരിൽ ഇവർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ടായിരുന്നു.
രണ്ട് മാസം മുൻപ് എടുത്ത നടപടി സർക്കാർ ഇപ്പോഴാണ് വെളിപ്പെടുത്തിയത് . യുപിഎസ്‌സി നടത്തിയ അന്വേഷണത്തിലും ശാരദ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. 91 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥയാണ് ശാരദ സുബ്രഹ്മണ്യം.

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here