തിരുവനന്തപുരം : ഇന്ന് 791 പേര്‍ക്ക് വൈറസ് ബാധ. തിരുവനന്തപുരത്ത് 246 പേര്‍ക്കും, എറണാകുളത്ത് 115 പേര്‍ക്കും, പത്തനംതിട്ടയില്‍ 87 പേര്‍ക്കും, കോട്ടയത്ത് 39 പേര്‍ക്കും, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 32 പേര്‍ക്കും ആലപ്പുഴയിൽ 87 പേർക്കും കൊല്ലത്ത് 47 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു..135 പേർ വിദേശത്തുനിന്ന് വന്നതും 98 പേർ അന്യസംസ്ഥാനങ്ങളിൽനിന്ന് വന്നവരുമാണ്. 15 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം കണ്ടെത്തി.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11O66 ആയി. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു ഒരു മരണവും റിപ്പോർട്ട് ചെയ്തു. തൃശൂർ സ്വദേശി ഷൈജുവാണ് മരിച്ചത്. നിലവിൽ സംസ്ഥാനത്ത് 6029 പേർ ചികിത്സയിലുണ്ട്.
532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.പൂന്തുറയിലും പുല്ലുവിളയും സാമൂഹ്യവ്യാപനമുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
About The Author
AD