Home Kerala സമൂഹമാധ്യമങ്ങളിലൂടെ പണം സംഘടിപ്പിക്കാൻ സഹായിച്ചവർ പണത്തിനായി തന്നെ ഭീഷണിപ്പെടുത്തുന്നതായി വർഷയുടെ...

സമൂഹമാധ്യമങ്ങളിലൂടെ പണം സംഘടിപ്പിക്കാൻ സഹായിച്ചവർ പണത്തിനായി തന്നെ ഭീഷണിപ്പെടുത്തുന്നതായി വർഷയുടെ വെളിപ്പെടുത്തൽ!

590
0
സഹായിച്ചവർ പണത്തിനായി തന്നെ ഭീഷണിപ്പെടുത്തുന്നതായി വർഷ

കണ്ണൂര്‍ : അമ്മയ്‌ക്ക്‌ കരൾ പകുത്തു നൽകാൻ സഹായം തേടി സാമൂഹ്യ മാധ്യമങ്ങളിൽ കണ്ണീരുമായെത്തിയ വർഷയെ ഓർമ്മയില്ലേ ? വർഷ കരച്ചിലുമായി വീണ്ടും ഫേസ്ബുക്ക് ലൈവിൽ. സർജറിക്കായി സമൂഹമാധ്യമങ്ങളിലൂടെ പണം സംഘടിപ്പിക്കാൻ സഹായിച്ചവർ പണത്തിനായി തന്നെ ഭീഷണിപ്പെടുത്തുന്നതായാണ് വർഷയുടെ വെളിപ്പെടുത്തൽ .സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന സാജൻ േകച്ചേരി എന്ന വ്യക്തിയിടെ പേരെടുത്ത് പറഞ്ഞാണ് വർഷ വിഡിയോ ചെയ്തിരിക്കുന്നത് .

തളിപ്പറമ്പ്‌ കാക്കത്തോട്‌ വാടകവീട്ടിലാണ് വർഷയും ‘അമ്മ രാധയും താമസിച്ചിരുന്നത് . രാധയ്‌ക്ക്‌ മഞ്ഞപ്പിത്തം ബാധിച്ചത്‌‌ മാറാതിരുന്നപ്പോൾ എറണാകുളം അമൃതയിൽ ചികിത്സയ്‌ക്ക്‌ പോയപ്പോഴാണ്‌ കരൾ പൂർണമായും നശിച്ചുവെന്ന്‌ മനസ്സിലായത്‌. ഉടനെ ശസ്‌ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുവരുമെന്നും ഡോക്ടർമാർ പറഞ്ഞപ്പോഴാണ്‌ ആശുപത്രി വരാന്തയിൽനിന്ന്‌ കരഞ്ഞുകൊണ്ട്‌ ജനങ്ങൾക്ക്‌ മുന്നിലേക്ക്‌ വർഷ ആദ്യമായി എത്തിയത്‌. വർഷയ്‌ക്കൊപ്പം തൃശൂർ സ്വദേശി സാജൻ കേച്ചേരിയും ഫിറോസ്‌ കുന്നുംപറമ്പിലും ഫേസ്‌ബുക്ക്‌ ലൈവിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ അമ്പത്‌ ലക്ഷം രൂപ അക്കൗണ്ടിലെത്തി.

പണം ആവശ്യത്തിന്‌ ലഭിച്ചെന്ന്‌ പറഞ്ഞിട്ടും 89 ലക്ഷം വരെ അക്കൗണ്ടിൽ എത്തി. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ അമ്മ രാധയ്‌ക്കൊപ്പം വർഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടിൽ കഴിയുകയാണ്‌. ഇതിനിടയിലാണ്‌ അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്‌ സാജൻ കേച്ചേരി ഭീഷണിയുമായി എത്തിയതെന്നു വർഷ പറയുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ആദ്യ ചെക്കപ്പ്‌ പോലും കഴിയാത്ത സാഹചര്യത്തിൽ ഒരു മാസത്തെ സമയം നൽകണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ നിരന്തരം ഫോണിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും ഭീഷണിയാണെന്നും വീഡിയോ ലൈവിൽ വർഷ പറഞ്ഞു. ആദ്യ ചെക്കപ്പ്‌ കഴിഞ്ഞ് ബാക്കിവരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു.

അതേസമയം വർഷ ഉയർത്തുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് സാജൻ കേച്ചേരി പറഞ്ഞു . ആഹാരം കഴിക്കാൻ പോലും ​ഗതിയില്ലാതെ ആശുപത്രി വരാന്തയിൽ ഇരുന്ന പെൺകുട്ടിയെ സഹായിക്കുക മാത്രമാണ് താൻ ചെയ്തത്. വീഡിയോ ഇട്ടതിലൂടെ കിട്ടിയത് ഒരു കോടിയിലേറെ രൂപയാണ്. ആവശ്യമുള്ള പണം കഴിഞ്ഞ് ബാക്കി തുക മറ്റുള്ളവരെ സഹായിക്കാൻ മാറ്റിവെക്കാം എന്ന് പറഞ്ഞത് വർഷ തന്നെയാണ് . സാജൻ കേച്ചേരി പറഞ്ഞു .

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here