മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റംസ് ഓഫിസില്‍ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അഞ്ചരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ രണ്ടേകാലോടെയാണ് അവസാനിച്ചത്. ഡിആര്‍ഐ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ശിവശങ്കര്‍ പൂജപ്പുരയിലെ വീട്ടിലേക്കു മടങ്ങി.
കൊച്ചിയില്‍ നിന്ന് കസ്റ്റംസ് കമ്മിഷണര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ശിവശങ്കറിന്റെ ഫ്‌ലാറ്റിനു സമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധനയും നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു.
സ്വപ്ന, സരിത്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. പ്രതികളുമായി ഒട്ടേറെ തവണ ഫോണ്‍ ചെയ്തതിന്റെ തെളിവുകള്‍ കൂടി കാട്ടിയാണ് കസ്റ്റംസ് സംഘം ശിവശങ്കറെ ചോദ്യം ചെയ്തതെന്നാണ് വിവരം.
. കേസിലെ പ്രതികളുമായി സൗഹൃദത്തിനപ്പുറത്ത് ശിവശങ്കറിനു ബന്ധങ്ങളുണ്ടെന്നു സംശയിക്കപ്പെടുന്ന ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തായതിനാല്‍ കേസില്‍ പ്രതിചേര്‍ത്ത സ്വപ്നയും സരിത്തുമായി ശിവശങ്കറിന്റെ ബന്ധം സംബന്ധിച്ച ഈ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണായകമാണ്. ഒന്നാംപ്രതി സരിത്തിനെ ഏപ്രില്‍, മേയ് മാസങ്ങളില്‍ 15 തവണയാണ് ശിവശങ്കര്‍ ഫോണില്‍ വിളിച്ചത്.
ശിവശങ്കറിന്റെ നമ്പരിലേക്കു സരിത് ഒന്‍പതു തവണ വിളിച്ചു. ശിവശങ്കര്‍ തിരിച്ച് അഞ്ചു തവണയും വിളിച്ചു.
ശിവശങ്കറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോഴില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നശേഷം പൊലീസ് അന്വേഷണം അടക്കം തീരുമാനിക്കുമെന്നമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ശിവശങ്കറെ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്ത് മടക്കി അയച്ചു.
AD