തിരുവനന്തപുരം : സംസ്ഥാനത്ത് 608 പേര്‍ക്കുകൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്.തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഗൗരവമേറിയതും ആശങ്കയുളവാക്കുന്നതുമായ സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 396 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് സമൂഹവ്യാപനത്തിന്റെ സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു
ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിൽ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു :
”ഒരു വിവാദസ്ത്രീയുമായുള്ള ബന്ധം നാട്ടുകാർ പറഞ്ഞറിഞ്ഞതിനെ തുടർന്ന് ശിവശങ്കറെ മാറ്റി നിറുത്തിയിരുന്നു . ഇപ്പോൾ അയാളുടെ ഫോൺവിളി പുറത്തുവന്നിരിക്കുന്നു . അത് അന്വേഷിക്കാൻ ഒരു സമിതിയുണ്ട് . ആ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടാൽ നടപടി ഉണ്ടാകും . മന്ത്രി ജലീൽ സ്വപ്നയെ വിളിച്ചത് ഔദ്യോഗികാവശ്യത്തിന് . അത് വിവാദമാക്കേണ്ട കാര്യമില്ല . ” അന്വേഷണം മുൻപോട്ട് പോകുമ്പോൾ ചിലരുടെ നെഞ്ചിടിപ്പ് വർധിക്കും എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു