

തിരുവനന്തപുരം: പിണറായി വിജയന്റെ മകളുടെ വിവാഹത്തിന് എടുത്ത കുടുംബ ചിത്രത്തില്‍ നിന്ന് പോലീസില്‍ പരാതിയുമായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ ഭാര്യയുടെ ചിത്രം വെട്ടിമാറ്റി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ ചിത്രം ഒട്ടിച്ച് പ്രചരിച്ച സംഭവത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മന്ത്രി പോലീസില്‍ പരാതി നല്‍കി.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടിജി സുനില്‍, കോണ്‍ഗ്രസ്സ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഗുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരെയാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ, ചിത്രം ഷെയര്‍ ചെയ്തവരും പ്രചരിച്ചവരും കുടുങ്ങും.
നേരത്തെ ബിന്ദു കൃഷ്ണയ്ക്കും ടിജി സുനിലിനുമെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരുന്നു. വിവാഹ ഫോട്ടോയില്‍ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ ചിത്രം ഡിജിറ്റൽ എഡിറ്റിംഗിലൂടെ മാറ്റി തൽസ്ഥാനത്തു സ്വപ്നയുടെ ഫോട്ടോ ചേര്‍ത്തുകൊണ്ട് വ്യാപകമായി ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു.
തന്നെയും മുഖ്യമന്ത്രിയേയും മനഃപൂർവം അപമാനിക്കാനും സമൂഹത്തിലുള്ള മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് കൃത്രിമ ഫോട്ടോ പ്രചരിപ്പിച്ചതെന്ന് മന്ത്രി പരാതിയില്‍ പറയുന്നു. കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോ ഉള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പരാതിക്കൊപ്പം വെച്ചിട്ടുണ്ട്