ചൈനയുടെ ഒരു റിക്കോർഡ് തിരുത്തി ഇന്ത്യ. പത്തുദിവസം കൊണ്ട് 10200 കിടക്കകളുള്ള ആശുപത്രി നിർമിച്ചാണ് റിക്കോർഡ് തിരുത്തിയത്. ദില്ലി ഛത്തർപൂരിൽ നിർമിച്ച കോവിഡ് കെയർ ആശുപത്രിയിൽ ആണ് ഇത്രയും കിടക്കകൾ ഒരുക്കിയത് . രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിക്ക് സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ എന്നാണ് പേര് .
10 ശതമാനത്തോളം കിടക്കകൾക്ക് ഓക്സിജൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 57 ആംബുലൻസുകളും മൂവായിരത്തോളം ആരോഗ്യപ്രവർത്തകരുമായി ആശുപത്രി പ്രവർത്തിക്കാൻ സജ്ജമായിക്കഴിഞ്ഞു. ശീതികരിച്ചതാണ് ഉൾവശം. ചൈന വുഹാനിൽ 1000 കിടക്കകളുള്ള ആശുപത്രി നിർമിച്ചത് ഒരാഴ്ച കൊണ്ടാണ്. ഈ റിക്കോർഡാണ് ഇന്ത്യയ തിരുത്തിയത് .


അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷത്തിനടുത്ത് എത്തി . 16,475 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 380 മരണം. പത്തൊന്‍പതിനായിരത്തി നാനൂറ്റി അന്‍പത്തിയൊന്‍പത് (19,459) പേര്‍ കൂടി രോഗബാധിതരായി. മരണസംഖ്യ പതിനാറായിരത്തി നാനൂറ്റി എഴുപത്തിയഞ്ച് (16,475). മരണത്തില്‍ 79 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍. രണ്ടു ലക്ഷത്തി പതിനായിരത്തി ഒരുനൂറ്റി ഇരുപത് (2,10,120) പേര്‍ ചികില്‍സയിലുണ്ട്. രോഗ നിരക്ക് 11.40 ശതമാനം. മൂന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി എഴുനൂറ്റി ഇരുപത്തിരണ്ട് (3,21,722) പേര്‍ക്ക് രോഗം ഭേദമായി. 58.67 ശതമാനമാണ് രോഗമുക്തി നിരക്ക്