Home Kerala കോട്ടയം, അയർക്കുന്നത്ത് കാണാതായ വൈദികനെ പള്ളിമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം, അയർക്കുന്നത്ത് കാണാതായ വൈദികനെ പള്ളിമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

601
0
ഫാ. ജോർജ് എട്ടുപറയിൽ

മരിച്ചത് പുന്നത്തുറ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയിൽ; വിദേശത്തുനിന്ന് വന്ന വൈദികൻ പള്ളിയുടെ ചുമതലയേറ്റത് ഏതാനും മാസം മുമ്പ്.

കോട്ടയം: അയർക്കുന്നത്ത് കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയലിനെ ആണ് പള്ളിമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്. ഇന്നലെ വൈകിട്ടോടെ വൈദികനെ കാണാതായത്. മൊബൈൽ ഫോൺ നിശബ്ദമാക്കി വെച്ച് മുറി ചാരിയിട്ട നിലയിലാണ്. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിരുന്നു.

ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here