കണ്ണൂർ: തലശേരി – മാഹി ബൈപാസില്‍ നിർമാണത്തിലിരുന്ന പാലത്തിന്റെ നാല് ബീമുകൾ തകർന്നു വീണു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ബീമുകള്‍ തകര്‍ന്നുവീണത്. നിട്ടൂർ ബാലത്തിലാണ് പാലത്തിന്റെ ബീമുകൾ തകർന്ന്. കാരണം വ്യക്തമായിട്ടില്ല.
പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇകെകെ കണ്‍സ്ട്രക്ഷന്‍സിനാണ് പാലത്തിന്റെ നിര്‍മാണ ചുമതല. 2018 ഒക്ടോബര്‍ 30നാണ് ബൈപാസിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മിക്കുന്നത്. 883 കോടി രൂപയാണ് നിര്‍മാണ ചെലവ്. 30 മാസത്തെ നിര്‍മാണ കാലാവധിയാണ് ഉള്ളത്. 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് ബൈപാസ് നിര്‍മിക്കുന്നത്.
എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയല്ല മറിച്ച് ബീമുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടായ അപകടമാണ് സംഭവത്തിന് കാരണമെന്ന് സ്ഥലം എംഎൽഎ എ.എൻ ഷംസീർ വ്യക്തമാക്കി.
സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയപാത അതോറിറ്റി റീജനൽ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻപിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എല്ലാവരും ഭക്ഷണത്തിനായി മാറിയത് മൂലം ആളപായം ഒഴിവായി. ധർമ്മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
2018 ഒക്ടോബര്‍ 30നാണ് തലശ്ശേരി- മാഹി ബൈപ്പാസിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിച്ചത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ പതിഞ്ചര കിലോമീറ്റര്‍ ദൂരമാണ് പുതിയതായി മാഹി ബൈപാസ് നിര്‍മിക്കുന്നത്.