ഇടുക്കി: ഗവ. മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിട്ടുള്ള ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം 2020 ഓഗസ്റ്റ് 27 വ്യാഴാഴ്ച ഉച്ചക്ക് 12:30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന ക്യാന്റീനിന്റെ ശിലാസ്ഥാപനം ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിക്കും.
ഉദ്ഘാടനത്തോടുകൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ഒ.പി വിഭാഗവും കൂടാതെ സജ്ജീകരണം പൂര്‍ത്തിയായി വരുന്ന അത്യാഹിത വിഭാഗവും കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ, ജില്ലയുടെ പ്രത്യേകിച്ച് ഹൈറേഞ്ചിന്റെ ആരോഗ്യമേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കും .
About The Author
AD














































