ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് ശനിയാഴ്ച രാത്രി മരിച്ചത്.കുഞ്ഞി നെയും കൊണ്ട് പല ആശുപത്രികളിൽ ചെന്നെങ്കിലും എല്ലയിടത്തുനിന്നും മടക്കി അയച്ചുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വന്നതിനാലാണ് കുഞ്ഞിന് ചികിത്സ നിഷേധിച്ചതെന്നും പറയുന്നു.


ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി ഒരു രൂപ നാണയം വിഴുങ്ങിയത്. ഉടൻ കുട്ടിയെ മാതാപിതാക്കൾ ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചു . പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് മടക്കി അയച്ചു.. പിന്നീട് കുട്ടിയേയും കൊണ്ട് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ല എന്ന കാരണത്താൽ അവിടെ നിന്നും മടക്കി അയച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി . പഴവും ചോറും നൽകിയാൽ നാണയം പുറത്തു പോകുമെന്നും പറഞ്ഞ് നോക്കാതെ അവിടെനിന്നു പറഞ്ഞുവിട്ടു.
വീട്ടിലെത്തി രാത്രിയായതോടെ കുഞ്ഞിന്റെ നില വഷളായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.