തൊടുപുഴ : വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയും ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറുമായ റ്റി.വി.അജിതൻ(55 ) കോവിഡ് -19 ബാധിച്ച് മരിച്ചു .സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് ബാധിച്ചു ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിക്കുന്നത് . ചെറുതോണിയിൽ ടെയ്‌ലറിംഗ് ഷോപ്പ് നടത്തി വരുന്ന അജിതന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്ന് സമ്പർക്കത്തെ തുടർന്നാണ് അജിതനും കോവിഡ് ഉണ്ടായത്.
ഇടുക്കിയിൽ പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ച് ജോലിചെയ്യുന്നതിനിടെയാണ് കോവിഡ് ബാധിച്ചത് .ഹൃദ്രോഗിയായ അജിതനെ യാത്ര ഒഴിവാക്കുന്നതിനായാണ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റിയത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന അജിതനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച്ച രാത്രി 11.45 നായിരുന്നു മരണം സംഭവിച്ചത്.
About The Author
AD