സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു ; സംസ്ക്കാരം വൈകിട്ട് കൊച്ചിയിൽ.
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ. സച്ചിദാനന്ദൻ-48) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.
2007ൽ ചോക്കളേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായത്. ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല , ഡ്രൈവിങ് ലൈസന്‍സ് , സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥ എഴുതി.


പൃഥ്വിരാജിനെ നായകനാക്കി 2015 ൽ പുറത്തിറങ്ങിയ അനാർക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോൻ കോമ്പോയിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും 2020 ലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി.
ഈ രണ്ട് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽജനിച്ച കെ.ആർ.സച്ചിദാനന്ദൻ എന്ന സച്ചി
എട്ടുവർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്.സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു ; സംസ്ക്കാരം വൈകിട്ട് കൊച്ചിയിൽ.