എടത്വ സെന്റ് അലോഷ്യസ് കോളേജ് 11 റാങ്കുകൾ നേടി കുട്ടനാടിന്റെ അഭിമാനം ഉയർത്തി . കഴിഞ്ഞ വര്‍ഷം നടന്ന എംജി യൂണിവേഴ്‌സിറ്റിയുടെ ബിഎസ്സ്‌സി, ബിഎ പരീക്ഷകളില്‍ ആദ്യ 10 റാങ്കുകൾ ഈ കോളേജിലെ 11 വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിച്ചത്. കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന കുട്ടനാടിന്റെ അഭിമാനമായി നിലകൊള്ളുന്ന സെന്റ് അലോഷ്യസ് കോളേജ് വലിയ മുന്നേറ്റമാണ് കാഴ്ച വച്ചത് .
ബിഎസ്സ്‌സി ഫിസിക്സ് ഇലക്ട്രോണിക് എക്യുപ്മെന്റ് മെയിന്റനന്‍സില്‍ ബനഡിക്റ്റ് മരിയ വര്‍ഗീസ് (ഒന്നാം റാങ്ക്്) ലക്ഷ്മി റാം സി.എസ്. (രണ്ടാം റാങ്ക്), ബിഎസ്സ്‌സി സുവോളജി അക്വാകള്‍ച്ചറില്‍ കാവ്യ സ്വാമിനാഥന്‍ (രണ്ടാം റാങ്ക്) അശ്വതി എം (മൂന്നാം റാങ്ക്), നന്ദിത നരേന്ദ്രന്‍ (നാലാം റാങ്ക്), വിനയ് വി. വര്‍ഗ്ഗീസ് (അഞ്ചാം റാങ്ക്), ദേവിക ഉണ്ണി (അഞ്ചാം റാങ്ക്), മെബി മൈക്കിള്‍ (ആറാം റാങ്ക്), അതുല്യ എ. (ഒന്‍പതാം റാങ്ക്), ബി.എ. ഇംഗ്ലീഷില്‍ കാവ്യ ബാലന്‍ (അഞ്ചാം റാങ്ക്) ബിഎസ്സ്‌സി മാത്തമാറ്റിക്‌സില്‍ ഭവിതാലക്ഷ്മി ആര്‍. (പത്താം റാങ്ക്) എന്നിവരാണ് റാങ്ക് നേടിയത്.














































