ഒമാനിലെ ദോഫാർ മേഖലയിൽ കാറ്റിലും മഴയിലുമുണ്ടായ വെള്ളപ്പാച്ചിലിൽ ഒരാൾ മരണപെട്ടു .മൂന്നു പേർക്ക് പരിക്കേറ്റു. . അറബിക്കടലിൽ രൂപം കൊണ്ട ശക്തമായ ന്യൂനമർദം മൂലമാണ് കനത്ത മഴയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് മഴ തുടങ്ങിയത്. വെള്ളിയാഴ്ച മുതൽ ശക്തമായ കാറ്റോടും ഇടിയോടും കൂടി പെയ്ത മഴയില്‍, സലാലയിലെ ധാക്ക, മിര്ബാത്, റായ്സൂത് സാധാ എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
മുട്ടത്തുവര്‍ക്കിയുടെ മനോഹരമായ ഒരു രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും ! ആങ്ങളയും പെങ്ങളും തമ്മിലുള്ള സ്നേഹബന്ധം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു ഈ നോവലിൽ. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ച ഈ ബാലനോവൽ 1961 ലാണ് ആദ്യം പ്രസിദ്ധീകരിച്ചത് . ഒരുതുള്ളി കണ്ണീർ പൊഴിക്കാതെ വായിച്ചു തീർക്കാനാവുമായിരുന്നില്ല ഈ പുസ്തകം . ഇതുവരെ അൻപതിലേറെ പതിപ്പുകൾ ഇറങ്ങി. അരനൂറ്റാണ്ട് മുൻപ് ആറാം ക്ലാസ്സിൽ ഉപപാഠപുസ്തകവു മായിരുന്നു ഇത് .
ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ തുടങ്ങുന്നത് . തുടർന്ന് കഥയും കഥാപാത്രങ്ങളും പട്ടണത്തിലേക്ക് ചേക്കേറുന്നു .
മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് , അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് പ്രധാന കഥാപാത്രങ്ങള്‍ . ബേബിക്ക് പതിനൊന്നും ലില്ലിക്ക് എട്ടും വയസ് പ്രായം .
ബേബിയും ലില്ലിയും ആങ്ങളയും പെങ്ങളുമാണ്. അവര്‍ക്ക് അച്ഛനുമമ്മയുമില്ല. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതാണ് അവരുടെ ജീവിതം . ബേബിക്ക് ലില്ലിയും ലില്ലിക്ക് ബേബിയും പ്രാണനാണ്. അമ്മയുടെ സഹോദരി മാമ്മിത്തള്ളയുടെ കൂടെയാണ് ഇരുവരുടെയും താമസം. മാമ്മിത്തള്ളക്ക് രണ്ട് പേരെയും കണ്ണെടുത്താല്‍ കണ്ടുകൂട. എപ്പോഴും ഉപദ്രവിക്കും.
കഥ തുടങ്ങുന്നത് ഇങ്ങനെയാണ് .
മഴ തിമിര്‍ത്ത് പെയ്യുന്ന ഒരു പ്രഭാതം . സ്കൂളിൽ പോകാൻ സ്വന്തമായി കുടയില്ല ബേബിക്കും ലില്ലിക്കും. സ്കൂളിൽ പോകേണ്ട സമയവുമായി.
ആരെങ്കിലും കുടയില്‍ കയറ്റുമോ എന്ന് നോക്കി ഉമ്മറത്തിരിക്കുമ്പോഴാണ് ഗ്രേസി വരുന്നത് ബേബി കാണുന്നത്.
”ലില്ലീ നീ ആ പെണ്ണിന്റെ കൂടെ പൊയ്ക്കോ.”
ബേബി ലില്ലിയോട് പറഞ്ഞു .
ഗ്രേസി ധനികകുടുംബത്തിലെ കുട്ടിയാണ്. അതിന്റെ അഹങ്കാരം അവള്‍ക്കുണ്ട് താനും. അവള് ലില്ലിയെ കുടയില്‍ കയറ്റാൻ കൂട്ടാക്കിയില്ല. പാവം ലില്ലി മ ഴനനഞ്ഞു സ്കൂളിലേക്ക് ഓടി. സ്ളേറ്റ് നിലത്ത് വീണുപൊട്ടി. പുസ്തകം കീറി. നനഞ്ഞ് കുതീർന്നു ക്ലാസിലെത്തിയ അവളെ ടീച്ചര്‍ ക്ലാസില്‍ കയറ്റിയതുമില്ല.
ബേബി ഇതറിഞ്ഞു . തന്റെ കുഞ്ഞു പെങ്ങളെ ഗ്രേസി കുടയിൽ കയറ്റാത്തതിൽ അവന് വല്ലാതെ ദേഷ്യം വന്നു.
അന്ന് വൈകുന്നേരം ഗ്രേസിയുടെ വീട്ടില്‍ ചെന്ന് അവളെ വിളിച്ചിറക്കി കല്ലെറിഞ്ഞ് അവളുടെ നെറ്റിപൊട്ടിച്ചു ബേബി. നാട്ടുകാര്‍ ഓടിക്കൂടി. ഭയന്ന് അവന് ഓടി ഒരിടത്ത് പോയി ഒളിച്ചിരുന്നു. പോലീസ് വരുമെന്നവന് ഉറപ്പായിരുന്നു . രാത്രി വൈകിയപ്പോൾ അവന് വീട്ടിലെത്തി ലില്ലിയോട് പറഞ്ഞു, താന്‍ എവിടേക്കെങ്കിലും പോവുകയാണെന്നും മടങ്ങി വരുമ്പോള്‍ എന്റെ കുഞ്ഞുപെങ്ങള്‍ക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള ഒരു കുട കൊണ്ടു തരാമെന്നും . ആ രാത്രിതന്നെ അവൻ കള്ളവണ്ടി കയറി പട്ടണത്തിലേക്ക് വിട്ടു.
മാമ്മിത്തള്ളയുടെ പീഡനം സഹിച്ച് ലില്ലി ആ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടി . ലില്ലിയെ കൊണ്ട് മാമ്മിത്തള്ള വീട്ടുജോലി മുഴുവൻ ചെയ്യിക്കുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു . കണ്ണീരോടെ അവളതെല്ലാം സഹിച്ചു . ഒടുവിൽ സ്കൂളിൽ പോകുന്നതിൽനിന്നും മാമി തള്ള അവളെ വിലക്കി . അത് അവൾക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു . തനിക്ക് ആരുമില്ലല്ലോ എന്ന സങ്കടത്തിൽ രാത്രി മുഴുവൻ അവൾ കരഞ്ഞു നേരം വെളുപ്പിച്ചു . തന്റെ ഇച്ചാച്ചൻ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു പോയി.
മുട്ടത്തുവർക്കി
ഒരു ദിവസം ലില്ലിയുടെ കൈയ്യില്‍ നിന്നറിയാതെ ഒരു പാത്രം താഴെ വീണുപൊട്ടി.അതിന് മാമ്മിത്തള്ള അവളെ ഒരു പാട് തല്ലി. പിറ്റേന്ന് അവളും ആ വീടുവിട്ടിറങ്ങി.
കള്ളവണ്ടി കയറി പട്ടണത്തിൽ എത്തിയ ബേബിക്കു അഭിമുഖീകരിക്കേണ്ടി വന്നത് മാനസികവും ശാരീരികവുമായ പീഡനങ്ങളായിരുന്നു . ബസ്റ്റാന്റിൽ ചുമട്ട് ജോലി ചെയ്യുമ്പോഴും അവന്റെ ഉള്ളിൽ അവന്റെ കുഞ്ഞുപെങ്ങളും ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള ഒരു കുടയുമായിരുന്നു . മനസ്സില്‍ അവനത് ആയിരം വട്ടം പറഞ്ഞുകൊണ്ടിരുന്നു . അതിനായി കഷ്ടപ്പെട്ട് ചുമടെടുത്തു പണം സമ്പാദിച്ചു . പക്ഷേ അവിചാരിതമായി അവന്റെ സമ്പാദ്യം നഷ്ടമായപ്പോൾ അവൻ മാനസികമായി തകർന്നു . ബസ്സ്റ്റാൻഡിലെ തട്ടിപ്പുകളിൽ നിന്നും ഒഴിഞ്ഞു മാറി ഒരു ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചു അവൻ . ഹോട്ടൽ ഉടമയുടെ ക്രൂര പീഡനത്തിൽ സഹികെട്ട് ബേബി അവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ ലില്ലി ഒരു ഡോക്ടറുടെ അരികിലെത്തപ്പെട്ടു . അദ്ദേഹത്തിന് അവളെ ഇഷ്ടമായി. അയാളുടെ രണ്ട് മക്കള്‍ക്കൊപ്പം അവള് വളർന്നുവന്നു . ഊണിലുമുറക്കത്തിലും തന്റെ ഇച്ചാച്ചനെ കണ്ടെത്തണം എന്നത് മാത്രമായിരുന്നു ലില്ലിയുടെ ചിന്ത.
ഇതിനിടെ ബേബി സൗദാമിനി എന്ന സംഗീതാദ്ധ്യാപികയുടെ വീട്ടില്‍ എത്തിച്ചേരുന്നു. ഡോക്ടറുടെ മക്കളുടെ സംഗീതാദ്ധ്യാപികയായിരുന്നു സൗദാമിനി. സൗദാമിനിയിൽ നിന്ന് ബേബിയെക്കുറിച്ചറിഞ്ഞ ഡോക്ടര്‍ അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ചു . അവനെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കുന്നു . ഡോക്ടറുടെ മകള്‍ മോളിയെ ബേബിയും ലില്ലിയെ ഡോക്ടറുടെ മകന് ജോയിയും വിവാഹം കഴിക്കുന്നു.
ബേബിയുടെ ശസ്ത്രക്രിയയില്‍ ഒരു യുവതിയുടെ അസുഖം ഭേദമാവുന്നു. ആ യുവതിയും ഭര്‍ത്താവും നന്ദിപൂര്‍വ്വം നീട്ടുന്ന പണം ബേബി വാങ്ങുന്നില്ല. പകരം അവൻ ചോദിച്ചത് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള ഒരു കുടയാണ് .
ബേബി നാട് വിട്ട് പോകുന്ന രാത്രിയിൽ വീട്ടിൽ വന്നു തനിക്ക് വാഗ്ദാനം ചെയ്ത, ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുട ഏറ്റുവാങ്ങാന്‍ ലില്ലിയും എത്തിയിരുന്നു. കുട ലില്ലിക്ക് കൈമാറവെ ‘നിന്നെ പണ്ട് കുടയില്‍ കയറ്റാൻ കൂട്ടാക്കാതിരുന്ന ഗ്രേസിയാണ്’ ഈ യുവതിയെന്ന് ബേബി ലില്ലിയെ അറിയിക്കുന്നു.
സ്കൂള്‍കാലത്തിന്റെ സ്മരണയിൽ അവര്‍ സന്തോഷിക്കുമ്പോള്‍ നോവല്‍ പര്യവസാനിക്കുന്നു.
അരനൂറ്റാണ്ടുമുമ്പ് നാട്ടിൻപുറത്തെ കുട്ടികൾക്ക് ഒരു പുതിയ കുട എന്നുള്ളത് ഒരു സ്വപ്നമായിരുന്നു . കമ്പി ഒടിഞ്ഞ , ചോര്‍ന്നൊലിക്കുന്ന കുടയും കൊണ്ട് സ്കൂളിൽ പോകുന്ന കുട്ടികള്‍ അന്നത്തെ സാധാരണ കാഴ്ചയായിരുന്നു . അതുകൊണ്ട് തന്നെയായിരുന്നു ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ വായിക്കുമ്പോൾ അന്ന് കണ്ണുനിറഞ്ഞൊഴുകിയിരുന്നത്. ആ കുഞ്ഞുപെങ്ങളും ഇച്ചാച്ചനും താൻ തന്നേയല്ലോ എന്ന തോന്നൽ ഓരോരുത്തരിലും ഉയർന്നുവന്നു .
അമ്പത് വര്‍ഷം പിന്നിട്ടിട്ടും ഒരു കുടയും കുഞ്ഞുപെങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹൃദയം കവരുന്നുണ്ടെങ്കിൽ അതിന്റെ കാരണം ഇച്ചാച്ചന്റെയും കുഞ്ഞുപെങ്ങളുടെയും ആ സ്നേഹബന്ധം തന്നെ.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാ ഫലവും ഇന്നത്തെ കണക്കിൽ ഉള്‍പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേര് വിദേശത്ത് നിന്നും വന്നവരാമ്. കുവൈറ്റിൽ നിന്ന് 6 പേരും യു.എ.ഇയിൽ നിന്ന് 6 പേരും ഒമാനിൽ നിന്ന് 2 പേരും സൗദി അറേബ്യയിൽ നിന്നും ഖത്തറിൽ നിന്നും ഇറ്റലിയിൽ നിന്നും ഓരോരുത്തർ വീതവും എത്തി.
ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാ ഫലവും ഇന്നത്തെ കണക്കിൽ ഉള്‍പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേര് വിദേശത്ത് നിന്നും വന്നവരാമ്. കുവൈറ്റിൽ നിന്ന് 6 പേരും യു.എ.ഇയിൽ നിന്ന് 6 പേരും ഒമാനിൽ നിന്ന് 2 പേരും സൗദി അറേബ്യയിൽ നിന്നും ഖത്തറിൽ നിന്നും ഇറ്റലിയിൽ നിന്നും ഓരോരുത്തർ വീതവും എത്തി.
31 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മഹാരാഷ്ട്രയിൽ നിന്ന് 19 പേരും തമിഴ്നാട്ടിൽ നിന്ന് 9 പേരും തെലുങ്കാനയിൽ നിന്നും ഡല്‍ഹിയിൽ നിന്നും കര്‍ണാടകത്തിൽ നിന്നും ഓരോരുത്തർ വീതവും വന്നു. പാലക്കാട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും, കൊല്ലം പാലക്കാട് ജില്ലകളിൽ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 575 പേര് കോവിഡ് മുക്തരായി.
2007 -ലെ ഐസിസി ട്വന്റി-20 ലോകകപ്പ്. വേദി ഡര്ബന് സ്റ്റേഡിയം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ വാശിയേറിയ ‘സൂപ്പര്‍ 8’ പോരാട്ടം നടക്കുകയാണ്. മത്സരം 19 ആം ഓവറിലേക്ക് കടന്നിരിക്കുന്നു. പന്തെറിയാനെത്തിയത് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ്. ക്രീസില്‍ നില്‍ക്കുന്നതാകട്ടെ യുവരാജ് സിങ്ങും. ശേഷം ലോകം സാക്ഷിയായത് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച അവിസ്മരണീയ മുഹൂര്‍ത്തത്തിന്. ആദ്യ പന്ത്, രണ്ടാം പന്ത്, മൂന്നാം പന്ത്, നാലാം പന്ത്, അഞ്ചാം പന്ത്, ആറാം പന്ത് – എറിഞ്ഞ പന്തുകളെല്ലാം നിലംതൊടാതെ സിക്സര്‍! സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആത്മവിശ്വാസം യുവരാജ് സിങ് തകര്ന്നുതരിപ്പണമാക്കിയ നിമിഷം. യുവരാജ് സിങ് ഉഗ്രരൂപം പൂണ്ടതിന്റെ കാരണമെന്താണ്?
തൊട്ടു മുന്നിലെ ഓവറില്‍ ആന്‍ഡ്രൂ ഫ്ളിന്റോഫുമായുള്ള വാക്കേറ്റമാണ് യുവരാജിന്റെ ചൊടിപ്പിച്ചതെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഫ്ളിന്റോഫിനോടുള്ള കലി യുവരാജ് ബ്രോഡിനോട് തീര്‍ത്തു. അന്നത്തെ മത്സരത്തില്‍ ഫ്ളിന്റോഫ് പറഞ്ഞതെന്താണ്? ഇക്കാര്യം വെളിപ്പെടുത്തുകയാണ് യുവരാജ് സിങ്. ഡര്‍ബനിലെ നിര്‍ണായക സൂപ്പര്‍ 8 മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. നിശ്ചിത 20 ഓവറില്‍ നാലിന് 218 റണ്‍സാണ് ഇന്ത്യ കുറിച്ചത്. ഇംഗ്ലണ്ടിന്റെ പോരാട്ടമാകട്ടെ ആറു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിന് അവസാനിച്ചു.മത്സരത്തിന്റെ 17 ആം ഓവറിലാണ് യുവരാജ് കടന്നുവരുന്നത്. 19 ആം ഓവറായപ്പോഴേക്കും ട്വന്റി-20 ചരിത്രത്തിലെ അതിവേഗ അര്‍ധ സെഞ്ച്വറി താരം കയ്യടക്കി. 12 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ യുവരാജിന് 50 പൂര്‍ത്തിയാക്കാന്‍. 18 ആം ഓവര്‍ മത്സരത്തിലെ വഴിത്തിരിവായെന്ന് പറയാം. കാരണം ഫ്ളിന്റോഫിന്റെ ആ ഓവറില്‍ തുടരെ രണ്ടു ബൗണ്ടറികള്‍ യുവരാജ് പായിക്കുകയുണ്ടായി. ഇതിനെ പരിഹസിച്ച് ഫ്ളിന്റോഫ് രംഗത്തെത്തിയത് മത്സരത്തിന്റെ താളം പാടെ മാറ്റി.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംഎസ് ധോണിയുടെ ഭാവി ഇനിയും അവസാനിച്ചിട്ടില്ലെന്നു സൂചന നല്കി ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധ്രി. ഇന്ത്യക്കു ഇനിയുമേറെ സംഭാവന ചെയ്യാന്‍ ധോണിക്കാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ധോണി ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. ഇന്ത്യയില്‍ നിലവിലെ മികച്ച വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. കളിയെ ഇത്രയും നന്നായി മനസ്സിലാക്കുന്ന മറ്റൊരാളില്ലെന്നും നീരജ മോഡി സ്കൂളില്‍ നടത്തിയ സൂം ആപ്പ് വഴി നടത്തിയ വെബിനാറില്‍ ചൗധ്രി പറഞ്ഞു.