Home News കൊവിഡ് കേസുകൾ മുകളിലേക്ക് തന്നെ, ഇന്ന് സംസ്ഥാനത്ത് 58 പേർക്ക് കൊവിഡ്, 7 എയര്‍ ഇന്ത്യ...

കൊവിഡ് കേസുകൾ മുകളിലേക്ക് തന്നെ, ഇന്ന് സംസ്ഥാനത്ത് 58 പേർക്ക് കൊവിഡ്, 7 എയര്‍ ഇന്ത്യ ജീവനക്കാരും!

643
0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാ ഫലവും ഇന്നത്തെ കണക്കിൽ ഉള്‍പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേര്‍ വിദേശത്ത് നിന്നും വന്നവരാമ്. കുവൈറ്റിൽ നിന്ന് 6 പേരും യു.എ.ഇയിൽ നിന്ന് 6 പേരും ഒമാനിൽ നിന്ന് 2 പേരും സൗദി അറേബ്യയിൽ നിന്നും ഖത്തറിൽ നിന്നും ഇറ്റലിയിൽ നിന്നും ഓരോരുത്തർ വീതവും എത്തി.

ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാ ഫലവും ഇന്നത്തെ കണക്കിൽ ഉള്‍പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേര്‍ വിദേശത്ത് നിന്നും വന്നവരാമ്. കുവൈറ്റിൽ നിന്ന് 6 പേരും യു.എ.ഇയിൽ നിന്ന് 6 പേരും ഒമാനിൽ നിന്ന് 2 പേരും സൗദി അറേബ്യയിൽ നിന്നും ഖത്തറിൽ നിന്നും ഇറ്റലിയിൽ നിന്നും ഓരോരുത്തർ വീതവും എത്തി.

31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മഹാരാഷ്ട്രയിൽ നിന്ന് 19 പേരും തമിഴ്‌നാട്ടിൽ നിന്ന് 9 പേരും തെലുങ്കാനയിൽ നിന്നും ഡല്‍ഹിയിൽ നിന്നും കര്‍ണാടകത്തിൽ നിന്നും ഓരോരുത്തർ വീതവും വന്നു. പാലക്കാട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും, കൊല്ലം പാലക്കാട് ജില്ലകളിൽ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 575 പേര്‍ കോവിഡ് മുക്തരായി.

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here