ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ഹാജരാകാത്തതിന് കോടതി ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഫ്രാങ്കോയുടെ അഭിഭാഷകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബിഷപ് നിരീക്ഷണത്തിലാണെന്ന് പ്രതിഭാഗം കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. കണ്ടെയ്ൻമെന്‍റ് സോണിലാണെന്ന കാരണം കാണിച്ചാണ് കഴിഞ്ഞ തവണ ബിഷപ് ഹാജരാകാതിരുന്നത്. ഇത് തെറ്റിദ്ധരിപ്പിച്ചതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നായിരുന്നു കോടതി നടപടി. ബിഷപിന്‍റെ ജാമ്യക്കാർക്കെതിരെ കേസെടുത്ത കോടതി ജാമ്യത്തുക കണ്ടു കെട്ടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു.
അതിനിടെ, തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 35 അംഗങ്ങളുള്ള കന്യാസ്ത്രീ മഠം അടച്ചു
About The Author
AD