പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിന് എന്ന് സുപ്രീം കോടതി വിധി
13 വര്‍ഷത്തിലേറെ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതി വിധി.വിധി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂലമായി സുപ്രീം കോടതി വിധിച്ചു . ക്ഷേത്രഭരണം താല്‍ക്കാലിക ഭരണസമിതിക്ക് കൈമാറി കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്
അതേസമയം ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
രാജഭരണം അവസാനിച്ചെന്നും അവസാനത്തെ രാജാവ് അന്തരിച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ 2011ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്.